Today: 22 Nov 2019 GMT   Tell Your Friend
Advertisements
ഇംഗ്ളിഷ് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരം സാറാ ടെയ്ലര്‍ വിരമിച്ചു
Photo #1 - U.K. - Sports - 28920193sarah

ലണ്ടന്‍: ഇംഗ്ളിഷ് വനിതാ ക്രിക്കറ്റിലെ സൂപ്പര്‍ താരമായിരുന്ന സാറാ ടെയ്ലര്‍ അപ്രതീക്ഷിതമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. അമിതമായ ഉത്കണ്ഠ മത്സരങ്ങളെ ബാധിച്ചതാണ് ടെയ്ലറെ ഇത്തരമൊരു തീരുമാനത്തിലേക്ക് നയിച്ചതെന്ന് ഇംഗ്ളണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ്. മുന്‍പ് ജോനാഥന്‍ ട്രോട്ട്, മാര്‍ക്കസ് ട്രെസ്കോത്തിക് തുടങ്ങിയ പുരുഷ താരങ്ങളും ഇതേ കാരണം കാണിച്ച് വിരമിക്കല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

2006~ല്‍ 17~ാം വയസില്‍ ഇംഗ്ളണ്ടിന്റെ വിക്കറ്റ് കീപ്പറായി അരങ്ങേറിയ സാറ 126 ഏകദിനങ്ങളും 10 ടെസ്ററ് മത്സരങ്ങളും 90 ട്വന്റി 20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഇത്രയും മത്സരങ്ങളില്‍ നിന്നായി 6533 റണ്‍സ് നേടിയിട്ടുണ്ട്. വിക്കറ്റിനു പിന്നില്‍ മൂന്നു ഫോര്‍മാറ്റിലുമായി 232 ഇരകളെയും കണ്ടെത്തി.

ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടേറിയ തീരുമാനമാണിതെന്നു പറഞ്ഞ സാറ, തന്റെയും തന്റെ ആരോഗ്യത്തിന്റെയും മുന്നോട്ടുപോക്കിന് ഈ സമയത്ത് ഇത്തരമൊരു തീരുമാനം ഏറ്റവും അനുയോജ്യമായതാണെന്നും കൂട്ടിച്ചേര്‍ത്തു. ടീമില്‍ ഒപ്പമുണ്ടായിരുന്ന എല്ലാവര്‍ക്കും നന്ദിയറിയിച്ച താരം ഇംഗ്ളണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയ എല്ലാ പിന്തുണകള്‍ക്കും നന്ദി അറിയിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

നിലവിലെ മാനസികാവസ്ഥയില്‍ തനിക്ക് കളിക്കാന്‍ സാധിക്കുന്നില്ലെന്നും മത്സരം ആസ്വദിക്കാന്‍ പോലും ആകുന്നില്ലെന്നും സാറ വിരമിക്കലിനെ കുറിച്ച് പ്രതികരിച്ചു. മത്സരങ്ങളുടെ ആധിക്യവും മറ്റും സാറയെ അലട്ടിയിരുന്നു. 2016~ലെ ട്വന്റി 20 ലോകകപ്പിനു പിന്നാലെ ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്ന സാറ 2017 ലോകകപ്പിലാണ് പിന്നീട് ടീമിലേക്ക് തിരിച്ചെത്തിയത്. ആരോഗ്യപരമായ കാരണങ്ങളാല്‍ കഴിഞ്ഞ വനിതാ ആഷസില്‍ നിന്നും സാറ പിന്മാറിയിരുന്നു.
- dated 27 Sep 2019


Comments:
Keywords: U.K. - Sports - 28920193sarah U.K. - Sports - 28920193sarah,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us