Today: 06 Jun 2020 GMT   Tell Your Friend
Advertisements
ബോയിങ് മേധാവിയെ പുറത്താക്കി
Photo #1 - America - Finance - 251220192boeing

ന്യൂയോര്‍ക്ക്: യു.എസ്. വിമാനനിര്‍മാണക്കമ്പനിയായ ബോയിങ്ങിന്റെ ചീഫ് എക്സിക്യുട്ടീവ് ഡെന്നിസ് മ്യുലെന്‍െബര്‍ഗിനെ തല്‍സ്ഥാനത്തുനിന്നു പുറത്താക്കി. മാക്സ് 737 ശ്രേണിയിലുള്ള വിമാനങ്ങളിലെ സുരക്ഷസംബന്ധിച്ച് ആശങ്കകള്‍ പരിഹരിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടപടി.

ചെയര്‍മാനായ ഡേവിഡ് കാലൂണിനെ ചീഫ് എക്സിക്യൂട്ടീവും പ്രസിഡന്റുമായി നിയമിക്കാനും നല്‍കാനും കമ്പനി തിങ്കളാഴ്ച തീരുമാനിച്ചു. മാക്സ് 737 വിമാനങ്ങളുടെ സുരക്ഷ യു.എസ്. വ്യോമയാന അതോറിറ്റി അംഗീകരിക്കുന്നതുവരെ അവയുടെ നിര്‍മാണം നിര്‍ത്തിവെക്കുമെന്ന് ബോയിങ് പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെയാണ് നേതൃത്വത്തിലെ അഴിച്ചുപണി.

മാക്സ് 737 വിഭാഗത്തിലുള്ള ബോയിങ്ങിന്റെ രണ്ടുവിമാനങ്ങള്‍ അപകടത്തില്‍പ്പെട്ട് ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ട സംഭവത്തെത്തുടര്‍ന്ന് മ്യുലന്‍ബെര്‍ഗ് രാജിവെക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നു. 2018 ഒക്ടോബറില്‍ ലയണ്‍ എയര്‍ലൈന്‍സിന്റെ വിമാനം ഇന്‍ഡൊനീഷ്യയില്‍ തകര്‍ന്നുവീണ് 189 പേരും 2019 മാര്‍ച്ചില്‍ എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം തകര്‍ന്ന് 157 പേരുമാണ് കൊല്ലപ്പെട്ടത്.
- dated 24 Dec 2019


Comments:
Keywords: America - Finance - 251220192boeing America - Finance - 251220192boeing,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us