Today: 19 Aug 2022 GMT   Tell Your Friend
Advertisements
ആമസോണില്‍ തൊഴിലാളി യൂണിയനായി
Photo #1 - America - Finance - 3420222amazon
ന്യൂയോര്‍ക്ക്: ഓണ്‍ലൈന്‍ വ്യാപാരരംഗത്തെ മുന്‍നിരക്കാരായ ആമസോണില്‍ തൊഴിലാളി യൂണിയന്‍ രൂപീകരിച്ചു. അമേരിക്കയിലെ സ്ററാലന്‍ ഐലന്‍ഡിലെ ആമസോണ്‍ വെയര്‍ഹൗസ് തൊഴിലാളികള്‍ക്കിടയില്‍ നടന്ന വോട്ടെടുപ്പിലാണ് യൂണിയന്‍ രൂപവത്കരണത്തിന് അംഗീകാരം ലഭിച്ചത്.

ആമസോണിന്റെ ജീവനക്കാര്‍ തൊഴിലാളി യൂണിയന്‍ രൂപീകരിക്കുന്ന ആദ്യത്തെ സംഭവമാണ് സ്ററാലന്‍ ഐലന്‍ഡിലേത്. ജെ.എഫ്.കെ.8 എന്ന പേരിലറിയപ്പെടുന്ന വെയര്‍ഹൗസിലെ ജീവനക്കാരില്‍ ഭൂരിപക്ഷം പേരും തൊഴിലാളി യൂണിയന്‍ രൂപവത്കരിക്കുന്നതിനെ അനുകൂലിച്ചു. റോയിട്ടേഴ്സ് പുറത്തുവിട്ട കണക്കനുസരിച്ച് 2131 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ യൂണിയന്‍ രൂപീകരണത്തിന് അനുകൂലമായി 2654 വോട്ടുകള്‍ ലഭിച്ചു.

അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൊഴില്‍ ദാതാവായ ആമസോണില്‍ സംഘടിത തൊഴിലാളികള്‍ നേടിയ വിജയം ചരിത്രപരമാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ആമസോണ്‍ ലേബര്‍ യൂണിയന്റെ പ്രസിഡന്റ് ക്രിസ്ററ്യന്‍ സ്മോള്‍സ് ഉള്‍പ്പടെയുള്ളവര്‍ യൂണിയന്റെ ചുവപ്പ് നിറമുള്ള വസ്ത്രം ധരിച്ച് തൊഴിലാളികളെ അഭിവാദ്യം ചെയ്തു. വെയര്‍ഹൗസുകളില്‍ ആവശ്യമായ ആരോഗ്യ സുരക്ഷ സംവിധാനങ്ങളില്ല എന്ന് പരാതിപ്പെട്ടതിന് ആമസോണില്‍ നിന്ന് പിരിച്ചുവിടപ്പെട്ട തൊഴിലാളി നേതാവാണ് സ്മോള്‍സ്.
- dated 02 Apr 2022


Comments:
Keywords: America - Finance - 3420222amazon America - Finance - 3420222amazon,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us