Today: 23 Feb 2018 GMT   Tell Your Friend
Advertisements
വിമാനത്താവളത്തില്‍ പ്രസവിച്ച യുവതി കുട്ടിയെ ഉപേക്ഷിച്ച് മുങ്ങി

അരിസോണ: യുവതി വിമാനത്താവളത്തിലെ ശൗചാലയത്തില്‍ പ്രസവിച്ചു. തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിച്ച് രക്ഷപെട്ടു. അരിസോണയിലെ ടസ്കണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. നിറവയറുമായി വിമാനത്താവളത്തില്‍ പ്രവേശിക്കുന്ന ഒരു സ്ത്രീ ശൗചാലയത്തില്‍ പോയ ശേഷം തന്റെ ബാഗുമായി നടന്നു പോകുന്ന ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്.

ഉപേക്ഷിക്കപ്പെട്ട നിലയില്‍ നവജാത ശിശു കിടക്കുന്നത് ഒരു ജീവനക്കാരന്റെ ശ്രദ്ധയില്‍ ആണ് ആദ്യം പെടുന്നത്. ഒരു കുറിപ്പും സമീപത്ത് നിന്ന് ലഭിച്ചു. 'എന്നെ രക്ഷിക്കൂ. ഗര്‍ഭിണിയാണെന്ന കാര്യം എന്റെ അമ്മയ്ക്കറിയില്ലായിരുന്നു. എന്നെ നോക്കാനോ വളര്‍ത്താനോ ഉള്ള പ്രാപ്തി എന്റെ അമ്മയ്ക്കില്ല. എന്നെ എത്രയും പെട്ടെന്ന് അധികൃതരെ ഏല്‍പിക്കുക. അവരെന്നെ സംരക്ഷിക്കും' എന്ന് കുഞ്ഞ് ആത്മഗതം നടത്തുന്ന പോലെ വിശദീകരിച്ചുള്ളതായിരുന്നു കുറിപ്പിലെ വാക്കുകള്‍. 'അവന് ഏറ്റവും മികച്ചത് ലഭിക്കണമെന്നാണ് എന്റെ ആഗ്രഹം. അതെന്തായാലും ഞാനല്ല' എന്ന അമ്മയുടെ ക്ഷമാപണത്തോടെയുള്ള വാക്കുകളോടെയായിരുന്നു കുറിപ്പവസാനിച്ചത്.

ശൗചാലയത്തിനുള്ളിലെ മാലിന്യ കുപ്പയില്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍ ലഭിച്ചു. പെട്ടെന്ന് ശ്രദ്ധയില്‍പെടാതിരിക്കാന്‍ രക്തക്കറയുള്ള വസ്ത്രങ്ങള്‍ മറ്റൊരു തുണി കൊണ്ട് മറച്ചാണ് കുപ്പയിലിട്ടത്. അരിസോണയിലെ ശിശു സംരക്ഷണ വകുപ്പിന്റെ കസ്ററഡിയിലാണ് കുഞ്ഞിപ്പോള്‍. കുഞ്ഞ് ആരോഗ്യവതിയായിരിക്കുന്നു. കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാരെ വേട്ടയാടുന്ന നിയമമല്ല അരിസോണയിലേത്. പക്ഷെ 72 മണിക്കൂറിന് ശേഷം ചില നിശ്ചിത ആശുപത്രികളില്‍ മാത്രമേ കുഞ്ഞിനെ ഉപേക്ഷിക്കാന്‍ നിയമം അനുവദിക്കുന്നുള്ളൂ.
- dated 12 Feb 2018


Comments:
Keywords: America - Otta Nottathil - 12220188 America - Otta Nottathil - 12220188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
232201810
അധ്യാപകര്‍ക്കും തോക്ക് കൊടുക്കണം: ട്രംപ് Recent or Hot News
തുടര്‍ന്നു വായിക്കുക
23220189
ഡാര്‍വിന്റെ കത്ത് ലേലം ചെയ്യുന്നു പരിണാമ സിദ്ധാന്തത്തെക്കുറിച്ച് പരാമര്‍ശം Recent or Hot News
പരിണാമ സിദ്ധാന്തത്തെക്കുറിച്ച് പരാമര്‍ശം തുടര്‍ന്നു വായിക്കുക
222201810
ലോക പ്രശസ്ത സുവിശേഷ പ്രസംഗകന്‍ ബില്ലി ഗ്രഹാം അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22220188
യുഎസില്‍ തോക്കുകള്‍ക്ക് നിയന്ത്രണം വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
21220187
ചരിത്രം ക്യാമറയിലാക്കിയ മാക്സ് ഡെസ്ഫോര്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
192201809
ബഹിരാകാശത്തു പോയ ടെസ്ള വീഴുമെന്നുറപ്പായി
തുടര്‍ന്നു വായിക്കുക
19220182
കൗമാരക്കാരുടെ കഠിനാധ്വാനം ലൈക്ക് വാങ്ങാന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us