Today: 20 Oct 2018 GMT   Tell Your Friend
Advertisements
യുഎസ് തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടുല്‍ വീണ്ടും ഉണ്ടാകും
Photo #1 - America - Otta Nottathil - 311201810

വാഷിങ്ടണ്‍: ഈ വര്‍ഷം നവംബറില്‍ യുഎസ് സെനറ്റിലേക്കും കോണ്‍ഗ്രസിലേക്കും നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിലും റഷ്യന്‍ ഇടപെടലിനു സാധ്യതയുള്ളതായി സിഐഎ മേധാവി. കഴിഞ്ഞ വര്‍ഷം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യ ഇടപെട്ടതായി നേരത്തേ ഉയര്‍ന്ന ആരോപണങ്ങളില്‍ അന്വേഷണം പുരോഗമിക്കവേയാണ് പുതിയ വെളിപ്പെടുത്തല്‍.

സി.ഐ.എ മേധാവി മൈക് പോംപിയോ.ബി.ബി.സിക്കു നല്‍കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. സ്വതന്ത്രവും നീതിപരവുമായ തെരഞ്ഞെടുപ്പ് നടത്താന്‍ യു.എസിന് ശേഷിയുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഇ~മെയിലുകള്‍ ചോര്‍ത്തി സാമൂഹ മാധ്യമങ്ങള്‍വഴി 2016ലെ യു.എസ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും റഷ്യ ശ്രമം നടത്തി. യു.എസിനെ തകര്‍ക്കാന്‍ കഴിയുന്ന ആണവ മിസൈല്‍ നിര്‍മിക്കാന്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഉത്തരകൊറിയക്കു സാധിക്കുമെന്നും പോംപിയോ മുന്നറിയിപ്പു നല്‍കി.

യു.എസിനെ ആക്രമിക്കാന്‍ സാധിക്കുന്ന മിസൈല്‍ ഉത്തരകൊറിയ ഉടന്‍ നിര്‍മിക്കുമെന്നും ഉത്തരകൊറിയ ഉയര്‍ത്തുന്ന വെല്ലുവിളികളെ സി.ഐ.എ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. പടിഞ്ഞാറന്‍ മേഖലയില്‍ സ്വാധീനം ഉറപ്പിക്കാനുള്ള ചൈനയുടെ ശ്രമം ആശങ്കാജനകമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
- dated 30 Jan 2018


Comments:
Keywords: America - Otta Nottathil - 311201810 America - Otta Nottathil - 311201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us