Today: 13 Aug 2020 GMT   Tell Your Friend
Advertisements
ന്യൂസിലന്‍ഡിലെ ഭീകരാക്രമണം: ഓസ്ട്രേലിയയില്‍ രണ്ടിടത്ത് റെയ്ഡ്
Photo #1 - Australia - Otta Nottathil - 203201910nz

മെല്‍ബണ്‍: ന്യൂസിലന്‍ഡിലെ ൈ്രകസ്റ്റ്ചര്‍ച്ചില്‍ 50 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണം സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ഓസ്ട്രേലിയയിലെ രണ്ടിടത്ത് റെയ്ഡ് നടത്തി. കൂട്ടക്കൊല നടത്തിയ ബ്രന്‍റണ്‍ ടാറന്‍റിന്‍െറ മാതാവിന്‍െറയും സഹോദരിയുടെയും ഫ്ലാറ്റുകളിലാണ് ഓസ്ട്രേലിയന്‍ കൗണ്ടര്‍ ടെററിസം പൊലീസ് റെയ്ഡ് നടത്തിയത്. ന്യൂസൗത്ത് വെയില്‍സിലാണ് ഇരുഫ്ലാറ്റുകളും. ന്യൂസിലന്‍ഡില്‍ തുടരുന്ന അന്വേഷണത്തിന്‍െറ ഭാഗമായാണ് ആസ്ട്രേലിയയിലും റെയ്ഡ് നടത്തിയതെന്ന് പൊലീസ് അറിയിച്ചു.

അതിനിടെ, ബ്രന്‍റണ്‍ ടാറന്‍റിന്‍െറ കുടുംബം അക്രമണത്തില്‍ നടുക്കവും ദുഃഖവും രേഖപ്പെടുത്തി. ബ്രന്‍റണിന്‍െറ കടുംകൈക്ക് മാപ്പുചോദിച്ച അവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളോട് ഖേദപ്രകടനവും നടത്തി. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്‍െറ ദുഃഖത്തിനൊപ്പം ചേരുന്നുവെന്ന് ബ്രന്‍റണിന്‍െറ അമ്മാവന്‍ ടെറി ഫിറ്റ്സ്ജെറാള്‍ഡ് പറഞ്ഞു. തങ്ങളുടെ കുടുംബത്തില്‍ നിന്നൊരാള്‍ക്ക് എങ്ങനെ ഇതുചെയ്യാന്‍ കഴിഞ്ഞുവെന്ന് മനസ്സിലാക്കാനാകുന്നില്ലെന്ന് മുത്തശ്ശി മേരി ഫിറ്റ്സ്ജെറാള്‍ഡും സൂചിപ്പിച്ചു. ചെറുമകന്‍െറ മനോനില ശരിയല്ലെന്നും 81കാരിയായ മേരി കൂട്ടിച്ചേര്‍ത്തു.

സിഡ്നിയില്‍നിന്ന് 500 കിലോമീറ്റര്‍ വടക്ക് പടിഞ്ഞാറുള്ള ഗ്രാഫ്റ്റണ്‍ എന്ന നഗരത്തിലാണ് ഈ ഭീകരന്‍ താമസിച്ചിരുന്നത്. അവിടെ പേഴ്സനല്‍ ട്രെയിനറായിരുന്നു. രണ്ടോ മൂന്നോവര്‍ഷത്തിനു മുമ്പാണ് ന്യൂസിലന്‍ഡിലെ ഡുനെഡിനിലേക്ക് മാറിയത്. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ, 45 ദിവസം മാത്രമാണ് ബ്രന്‍റണ്‍ ആസ്ട്രേലിയയില്‍ താമസിച്ചിരുന്നതെന്ന് ആസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി പീറ്റര്‍ ഡറ്റണ്‍ പറഞ്ഞു. അതിനാല്‍ ആസ്ട്രേലിയയിലെ ഭീകരരുടെ നിരീക്ഷണപ്പട്ടികയിലും ബ്രന്‍റണ്‍ ഉള്‍പ്പെട്ടിട്ടില്ല. സുരക്ഷ ഏജന്‍സികള്‍ ഇസ്ലാമിക ഭീകരവാദത്തെ മാത്രമാണ് ഗൗരവത്തിലെടുക്കുന്നതെന്നും വലതുപക്ഷ തീവ്രവാദികളെ നിരീക്ഷിക്കുന്നില്ലെന്നുമുള്ള ആരോപണം ഡറ്റണ്‍ തള്ളി.
- dated 19 Mar 2019


Comments:
Keywords: Australia - Otta Nottathil - 203201910nz Australia - Otta Nottathil - 203201910nz,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
13820206sheen
77 വര്‍ഷം മുന്‍പ് കൊല്ലപ്പെട്ട നാവികന് ഓസ്ട്രേലിയയില്‍ പരമോന്നത ബഹുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
shortfilm_attention_australia
30 സെക്കന്‍ഡ് മാത്രമുള്ള ചലച്ചിത്രം; "അറ്റന്‍ഷന്‍' ചരിത്രത്തിലേക്ക
തുടര്‍ന്നു വായിക്കുക
9720206melbourne
ഓസ്ട്രേലിയയില്‍ വീണ്ടും കടുത്ത നിയന്ത്രണങ്ങള്‍
തുടര്‍ന്നു വായിക്കുക
183202010immune
ശരീരം കൊറോണവൈറസിനെ നേരിടുന്ന രീതി ഓസ്ട്രേലിയന്‍ ഗവേഷകര്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
1320201corona
യുഎസിലും ഓസ്ട്രേലിയയിലും ആദ്യ കൊറോണ മരണം
തുടര്‍ന്നു വായിക്കുക
29220201quaden
ക്വാഡന് സംഭാവന കിട്ടിയ തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്
തുടര്‍ന്നു വായിക്കുക
22220202bully
പൊക്കക്കുറവിന്റെ പേരില്‍ പരിഹസിക്കപ്പെട്ട കുട്ടിയെ സഹായിക്കാന്‍ 300,000 ഡോളര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us