Today: 27 May 2022 GMT   Tell Your Friend
Advertisements
ക്ഷീരപഥത്തില്‍ അജ്ഞാതനെ കണ്ടെത്തി
Photo #1 - Australia - Otta Nottathil - 28120223milkyway
സിഡ്നി: ഓസ്ട്രേലിയന്‍ സര്‍വകലാശാല പുറത്തുവിട്ട ക്ഷീരപഥത്തിന്റെ ചിത്രത്തില്‍ അജ്ഞാത വസ്തുവിന്റെ സാന്നിധ്യം. കൃത്യമായ ഇടവേളകളില്‍ മങ്ങിയും തെളിഞ്ഞുമാണ് ഇത് കാണപ്പെടുന്നത്.

ഓരോ 18 മിനിറ്റുകൂടുമ്പോഴും ഒരു മിനിറ്റുനേരം കത്തിജ്വലിച്ചു നില്‍ക്കും. വലിയ അളവില്‍ റേഡിയോ ഊര്‍ജം പുറപ്പെടുവിക്കും. പിന്നാലെ അപ്രത്യക്ഷമാവും. ഭൂമിയില്‍നിന്ന് 4000 പ്രകാശവര്‍ഷം അകലെയാണ് ഇതുവരെ കണ്ടിട്ടില്ലാത്ത സവിശേഷസ്വഭാവമുള്ള ആകാശവസ്തുവിനെ കണ്ടെത്തിയത്. വളരെ ശക്തമായ കാന്തികമണ്ഡലവും ഇതിനുണ്ട്.

ഓസ്ട്രേലിയയിലെ കര്‍ട്ടിന്‍ യൂണിവേഴ്സിറ്റി ഹോണേഴ്സിലെ വിദ്യാര്‍ഥിയാണ് ടെലിസ്കോപ്പിലൂടെ ഈ വസ്തുവിനെ ആദ്യം കണ്ടെത്. പിന്നാലെ പ്രപഞ്ചത്തിലെ റേഡിയോ തരംഗങ്ങളെക്കുറിച്ച് പഠിക്കുന്ന സര്‍വകലാശാലയിലെ സംഘം പഠനം തുടങ്ങി. മിന്നിയും മറഞ്ഞും നിലകൊള്ളുന്ന വസ്തുക്കള്‍ പ്രപഞ്ചത്തില്‍ സാധാരണയാണ്. ട്രാന്‍സിയന്റുകള്‍ എന്നാണിവയെ വിളിക്കുക. സെക്കന്‍ഡുകളിലും മില്ലിസെക്കന്‍ഡുകളിലുമാണ് ഇവ മിന്നുക. എന്നാല്‍, ഒരു മിനിറ്റോളം കൃത്യമായി കത്തിജ്വലിച്ചുനില്‍ക്കുന്നത് തീര്‍ത്തും അദ്ഭുതമാണെന്ന് പഠനത്തിന് നേതൃത്വം നല്‍കുന്ന ആസ്ട്രോഫിസിസിസ്ററ് ഡോ. നടാഷ ഹര്‍ലി വാക്കര്‍ പറഞ്ഞു.

വെളുത്ത കുള്ളന്‍ വിഭാഗത്തില്‍പ്പെടുന്ന വസ്തുവാകാം ഇതെന്ന് ഒരുവിഭാഗം വാദിക്കുന്നുണ്ടെങ്കിലും കൂടുതല്‍ പഠനങ്ങളിലൂടെയേ വ്യക്തമാകൂ. നാച്വര്‍ ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
- dated 28 Jan 2022


Comments:
Keywords: Australia - Otta Nottathil - 28120223milkyway Australia - Otta Nottathil - 28120223milkyway,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us