Today: 09 Jun 2026 GMT   Tell Your Friend
Advertisements
ട്രംപിന് വത്തിക്കാന്റെ 'കൊട്ട്'; അനധികൃത കുടിയേറ്റക്കാരനായി എത്തിയ ആള്‍ ഇനി അമേരിക്കയില്‍ ബിഷപ്പ്
വത്തിക്കാന്‍ സിറ്റി: കുടിയേറ്റക്കാര്‍ക്കെതിരെ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍, ചരിത്രപരമായ ഒരു നീക്കത്തിലൂടെ മറുപടി നല്‍കി വത്തിക്കാന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് അതിര്‍ത്തി കടന്ന് അനധികൃതമായി അമേരിക്കയിലെത്തിയ എല്‍ സാല്‍വദോറുകാരന്‍ എവേലിയോ മെന്‍ജിവര്‍ അയാലയെ (Evelio MenjivarAyala) വെസ്ററ് വിര്‍ജീനിയയിലെ വീലിങ്~ചാര്‍ലസ്ററണ്‍ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിയമിച്ചു. ട്രംപിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങള്‍ക്കുള്ള വത്തിക്കാന്റെ ഏറ്റവും ശക്തമായ രാഷ്ട്രീയ മറുപടിയായാണ് ഈ നിയമനം വിലയിരുത്തപ്പെടുന്നത്.

പരാജയങ്ങളില്‍ നിന്ന് ബിഷപ്പ് പദവിയിലേക്ക്; ഒരു സിനിമാക്കഥ പോലെ
1970~ല്‍ എല്‍ സാല്‍വദോറില്‍ ജനിച്ച അയാലയുടെ ജീവിതം പോരാട്ടങ്ങളുടേതായിരുന്നു. തന്റെ നാട്ടിലെ ആഭ്യന്തര യുദ്ധത്തില്‍ നിന്നും പട്ടിണിയില്‍ നിന്നും രക്ഷപ്പെടാനാണ് അദ്ദേഹം അമേരിക്കയിലേക്ക് പാലായനം ചെയ്തത്.

മൂന്നാം ശ്രമത്തില്‍ വിജയം: രണ്ടുതവണ അതിര്‍ത്തി കടക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ടെങ്കിലും തളരാതെ 1990~ല്‍ തന്റെ മൂന്നാമത്തെ ശ്രമത്തിലാണ് അദ്ദേഹം അമേരിക്കന്‍ മണ്ണില്‍ അഭയാര്‍ത്ഥിയായി കാലുകുത്തുന്നത്.

തൊഴിലാളിയില്‍ നിന്ന് പുരോഹിതനിലേക്ക്: തുടക്കത്തില്‍ കെട്ടിട നിര്‍മ്മാണ തൊഴിലാളിയായും പെയിന്ററായും ജോലി ചെയ്ത അദ്ദേഹം പിന്നീട് ദൈവിക വഴിയിലേക്ക് തിരിയുകയായിരുന്നു. 2004~ല്‍ പുരോഹിതനായ അദ്ദേഹം ഇംഗ്ളീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി.

ചരിത്രപരമായ ദൗത്യം
2023~ല്‍ തന്നെ അമേരിക്കയിലെ ആദ്യത്തെ സാല്‍വദോറന്‍ ബിഷപ്പായി അദ്ദേഹം മാറിയിരുന്നു. "വലിയ സന്തോഷത്തോടും വിനയത്തോടും കൂടി ഈ പുതിയ ദൗത്യം സ്വീകരിക്കുന്നു" എന്ന് 55~കാരനായ ബിഷപ്പ് പ്രതികരിച്ചു. അമേരിക്കന്‍ രാഷ്ട്രീയവും വത്തിക്കാന്റെ ആത്മീയ നേതൃത്വവും തമ്മിലുള്ള പോരാട്ടം പുതിയ തലത്തിലേക്ക് നീങ്ങുമ്പോള്‍, ബിഷപ്പ് മെന്‍ജിവര്‍ അയാലയുടെ നിയമനം ലോകമെമ്പാടുമുള്ള പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്.

ട്രംപ് ~ വത്തിക്കാന്‍ പോര് മുറുകുന്നു
കുടിയേറ്റം, പരിസ്ഥിതി, യുദ്ധം തുടങ്ങിയ വിഷയങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഡൊണാള്‍ഡ് ട്രംപും തമ്മില്‍ നേരത്തെ തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. മാര്‍പ്പാപ്പ സഭയുടെ കാര്യം നോക്കിയാല്‍ മതിയെന്നും രാഷ്ട്രീയം പറയേണ്ടെന്നും ട്രംപ് മുന്‍പ് പരിഹസിച്ചിരുന്നു. എന്നാല്‍ ഭീഷണികള്‍ക്ക് വഴങ്ങില്ലെന്ന് വ്യക്തമാക്കിയ മാര്‍പ്പാപ്പ, കുടിയേറ്റക്കാരെ ആട്ടിയോടിക്കാന്‍ നോക്കുന്ന ട്രംപിന്റെ നയങ്ങള്‍ക്കെതിരെ അവരിലൊരാളെ തന്നെ ഉന്നത പദവിയില്‍ പ്രതിഷ്ഠിച്ച് മാതൃകയായിരിക്കുകയാണ്.
- dated 02 May 2026


Comments:
Keywords: Europe - Otta Nottathil - Bishop_Evelio_Menjivar_Migration_policy_USA_may_2_2026 Europe - Otta Nottathil - Bishop_Evelio_Menjivar_Migration_policy_USA_may_2_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
മാഡ്രിഡിനെ ജനക്കടലാക്കി ലിയോ മാര്‍പ്പാപ്പ ; വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുത്തത് 12 ലക്ഷത്തിലധികം വിശ്വാസികള്‍ Recent or Hot News


ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പയുടെ സ്പെയിന്‍ സന്ദര്‍ശനത്തിന്റെ രണ്ഢാം ദിനത്തിലെ അഭൂതപൂര്‍വ്വമായ ജനപങ്കാളിത്തവും അദ്ദേഹത്തിന്റെ സുപ്രധാന സന്ദേശങ്ങളും കൈയ്യടി നേടി. ഫുട്ബോള്‍ ആവേശത്തെയും വെല്ലുന്ന സ്വീകരണം. പാവങ്ങള്‍ക്കൊപ്പമെന്ന് പോപ്പ് തുടര്‍ന്നു വായിക്കുക
യുഎഇയില്‍ എബോള യാത്രാവിലക്ക് പ്രാബല്യത്തില്‍; എമിറേറ്റ്സ് യാത്രക്കാര്‍ക്ക് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം Recent or Hot News

കണക്റ്റിങ് ഫ്ലൈറ്റുകള്‍ക്കും നിയമം ബാധകം തുടര്‍ന്നു വായിക്കുക
ആറുദിന സന്ദര്‍ശനബ്ളിനായി ലിയോ പതിനാലാമന്‍ മാര്‍പാപ്പ സ്പെയിനില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
സെന്‍റ് പീറ്റേഴ്സ് ബസിലിക്കയിലേക്കുള്ള പ്രവേശനസമയം ദീര്‍ഘിപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
യൂറോപ്പില്‍ വന്‍ വ്യാജരേഖാ മാഫിയ പിടിയില്‍ Recent or Hot News
സ്പെയിനിലെ ലബോറട്ടറി ഫ്രഞ്ച്~സ്പാനിഷ് പോലീസ് പൂട്ടി. അനധികൃത കുടിയേറ്റക്കാരും ക്രിമിനലുകളും വലയില്‍; ജര്‍മ്മന്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് മാഫിയകള്‍ക്കെതിരെയും നിരീക്ഷണം ശക്തമാക്കി തുടര്‍ന്നു വായിക്കുക
സ്വീഡന്‍ രാജാവ് എണ്‍പതിന്റെ നിറവില്‍ ; സ്റേറാക്ക്ഹോമില്‍ രാജകീയ ആഘോഷം, തിളക്കമായി വിദേശ അതിഥികളും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us