Today: 19 Aug 2022 GMT   Tell Your Friend
Advertisements
ക്യാനഡയിലെ ട്രക്ക് സമരം അവസാനിപ്പിക്കാന്‍ കോടതി ഉത്തരവ്
Photo #1 - Canada - Otta Nottathil - 14220221truck
ഓട്ടവ: കനേഡിയന്‍ തലസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ പ്രതിഷേധിച്ച് ആഴ്ചകളായി തുടരുന്ന ട്രക്ക് സമരം അവസാനിപ്പിക്കാന്‍ ഒന്‍റാറിയോ സുപ്പീരിയര്‍ കോടതി ഉത്തരവിട്ടു.

ട്രക്ക് സമരത്തോടെ 39 മില്യണ്‍ ഡോളര്‍ നഷ്ടമുണ്ടായെന്ന് കാണിച്ച് ഓട്ടോമോട്ടിവ് പാര്‍ട്സ് മാന്യുഫാക്ചറേഴ്സ് അസോസിയേഷന്‍ പരാതി നല്‍കിയതോടെയാണ് സമരം അവസാനിപ്പിക്കാന്‍ കോടതി ഇടപെട്ടത്. കോടതി ഉത്തരവിനെതുടര്‍ന്ന് അതിര്‍ത്തി കടക്കുന്നത് തടയുന്ന പ്രതിഷേധകരുടെ നടപടി ക്രിമിനല്‍ കുറ്റമാണെന്ന് കാണിച്ച് വിന്‍സര്‍ പൊലീസ് പ്രസ്താവനയിറക്കി.

പ്രതിഷേധം തുടര്‍ന്നാല്‍ വാഹനം പിടിച്ചെടുക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പു നല്‍കി. എന്നാല്‍, മണിക്കൂറുകള്‍ക്കകം കോടതി ഉത്തരവ് വകവെക്കാതെ കനേഡിയന്‍ പതാകയുമായി ആളുകള്‍ അംബാസഡര്‍ പാലം ഉപരോധിക്കുന്നത് തുടര്‍ന്നു.

പ്രതിഷേധകര്‍ ദിവസങ്ങളായി ഒന്‍റാറിയോയിലെ വിന്‍സറും യു.എസ് നഗരമായ ഡിട്രോയ്റ്റുമായി ബന്ധിപ്പിക്കുന്ന അംബാസഡര്‍ പാലം ഉപരോധിക്കുകയാണ്. രാജ്യാന്തര അതിര്‍ത്തിയിലെ പാലം ഉപരോധിച്ചതോടെ ചരക്കുനീക്കം സ്തംഭിച്ചു. അതിര്‍ത്തി കടക്കുന്ന ട്രക്ക് ൈ്രഡവര്‍മാര്‍ക്ക് കോവിഡ് വാക്സിനും പരിശോധനയും നിര്‍ബന്ധമാക്കിയതാണ് സമരത്തിന് കാരണം.
- dated 14 Feb 2022


Comments:
Keywords: Canada - Otta Nottathil - 14220221truck Canada - Otta Nottathil - 14220221truck,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കാനഡയില്‍ 10 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
4820226sweet
വീട്ടിലിരുന്ന മിഠായി രുചിക്കാന്‍ ശമ്പളം ഒരു ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
31720221pope
കാനഡയിലെ കത്തോലിക്കാ സ്കൂളുകള്‍ നടത്തിയത് വംശഹത്യ
സഭയുടെ പാപം ഏറ്റുപറഞ്ഞ് മാര്‍പാപ്പ തുടര്‍ന്നു വായിക്കുക
30720228pope
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മാപ്പു പറഞ്ഞ് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
26720229pope
കനേഡിയന്‍ ആദിമ നിവാസികളോട് മാപ്പപേക്ഷിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
24720227POPE
ക്ഷമാപണവുമായി മാര്‍പാപ്പ കാനഡയിലേക്ക്
തുടര്‍ന്നു വായിക്കുക
16720222singh
എയര്‍ ഇന്ത്യ ബോംബാക്രമണ കേസിലെ പ്രതി കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us