Today: 11 Aug 2022 GMT   Tell Your Friend
Advertisements
ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച് കാര്‍ മോഷണം
Photo #1 - Canada - Otta Nottathil - 91220213airtag
ഒട്ടാവ: ആപ്പിളിന്റെ ട്രാക്കിങ് ഉപകരണമായ എയര്‍ടാഗുകള്‍ ഉപയോഗിച്ച് കാര്‍ മോഷണം വ്യാപിക്കുന്നതായി കനേഡിയന്‍ പോലീസിന്റെ മുന്നറിയിപ്പ്.

വാലറ്റുകളും താക്കോലുകളുമടക്കം നമ്മുടെ നിത്യോപയോഗ സാധനങ്ങള്‍ നഷ്ടപ്പെടാതിരിക്കാനും നഷ്ടപ്പെട്ടവ എളുപ്പം തിരിച്ചുപിടിക്കാനുമായി ആപ്പിള്‍ അവതരിപ്പിച്ച ട്രാക്കിങ് ഡിവൈസാണ് ആപ്പിള്‍ എയര്‍ടാഗ്. സ്വകാര്യ വസ്തുക്കളിലടക്കം ഈ ചെറിയ ഉപകരണം ഘടിപ്പിച്ചാല്‍ അവയുടെ സ്ഥാനം സ്മാര്‍ട്ട്ഫോണ്‍ ഉപയോഗിച്ച് ട്രാക്ക് ചെയ്യാന്‍ സാധിക്കും.

ഈ സവിശേഷത ദുരുപയോഗം ചെയ്താണ് കാനഡയിലെ കള്ളന്‍മാര്‍ വില കൂടിയ വാഹനങ്ങള്‍ മോഷ്ടിച്ചത്. രാജ്യത്തെ യോര്‍ക് മേഖലയിലാണ് മോഷ്ടാക്കള്‍ ഇത്തരത്തിലുള്ള ഹൈടെക് മോഷണം നടത്തുന്നതായി കണ്ടെത്തിയത്. യോര്‍ക്കില്‍ സ്ഥിരമായി ലക്ഷ്വറി കാറുകള്‍ മോഷണം പോവുന്നത് അന്വേഷിച്ച പൊലീസ് സംഘം അത് എയര്‍ടാഗ് ഉപയോഗിച്ചുള്ള മോഷണമാണെന്ന് കണ്ടെത്തുകയായിരുന്നു.

വിദൂര സ്ഥലങ്ങളില്‍പ്പോലും ആഡംബര കാറുകള്‍ കൃത്യമായി എങ്ങനെ ടാര്‍ഗറ്റ് ചെയ്യപ്പെടുന്നു എന്ന് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് ആപ്പിള്‍ എയര്‍ടാഗുകളിലേക്ക് എത്തിച്ചത്.

ആഡംബര വാഹനങ്ങള്‍ ആപ്പിള്‍ എയര്‍ടാഗ് ഉപയോഗിച്ച് ട്രാക്ക് ചെയ്യുകയും, അതിലൂടെ ഉടമയുടെ വീടും വാഹനം പാര്‍ക്ക് ചെയ്യുന്നത് എവിടെയാണെന്നും മോഷ്ടാക്കള്‍ കണ്ടെത്തും. അവസരം കിട്ടുമ്പോള്‍ കാര്‍ മോഷ്ടിക്കുകയും ചെയ്യും. നഗരത്തിലെ പാര്‍ക്കിങ് സൗകര്യങ്ങളിലും ഷോപ്പിങ് മാളുകളിലും വെച്ചാണ് കാറുകള്‍ നോട്ടമിടുന്നത്.
- dated 09 Dec 2021


Comments:
Keywords: Canada - Otta Nottathil - 91220213airtag Canada - Otta Nottathil - 91220213airtag,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4820226sweet
വീട്ടിലിരുന്ന മിഠായി രുചിക്കാന്‍ ശമ്പളം ഒരു ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
31720221pope
കാനഡയിലെ കത്തോലിക്കാ സ്കൂളുകള്‍ നടത്തിയത് വംശഹത്യ
സഭയുടെ പാപം ഏറ്റുപറഞ്ഞ് മാര്‍പാപ്പ തുടര്‍ന്നു വായിക്കുക
30720228pope
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മാപ്പു പറഞ്ഞ് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
26720229pope
കനേഡിയന്‍ ആദിമ നിവാസികളോട് മാപ്പപേക്ഷിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
24720227POPE
ക്ഷമാപണവുമായി മാര്‍പാപ്പ കാനഡയിലേക്ക്
തുടര്‍ന്നു വായിക്കുക
16720222singh
എയര്‍ ഇന്ത്യ ബോംബാക്രമണ കേസിലെ പ്രതി കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
14720224gandhi
കാനഡയില്‍ വീണ്ടും ഗാന്ധി പ്രതിമ നശിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us