Today: 11 Aug 2022 GMT   Tell Your Friend
Advertisements
കാനഡയില്‍ റോഡപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
Photo #1 - Canada - Otta Nottathil - accident_5_indian_students_killed_canada
കാനഡയിലെ ഒന്റാറിയോ പ്രവിശ്യയിലുണ്ടായ ഭയാനകമായ റോഡപകടത്തില്‍ അഞ്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു, ശനിയാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം വെളുപ്പനെ 3.45ന് കാനഡയിലെ ടൊറന്റോയ്ക്ക് സമീപമാണ് അപകടം സംഭവിച്ചത്. ഗുരുതരമായി പരിക്കേറ്റ മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

തെക്കന്‍ ഒന്റാറിയോയിലെ ക്വിന്റേ വെസ്ററ് നഗരത്തില്‍ ഹൈവേ 401~ല്‍ ശനിയാഴ്ച ഒരു പാസഞ്ചര്‍ വാനും ട്രാക്ടര്‍~ട്രെയിലറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് കനേഡിയന്‍ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെ ഹൈവേ 401~ല്‍ പാസഞ്ചര്‍ വാനില്‍ പടിഞ്ഞാറോട്ട് പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ പുലര്‍ച്ചെ 3:45 ഓടെ (പ്രാദേശിക സമയം) ട്രാക്ടര്‍ ട്രെയിലറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്. അപകടത്തെത്തുടര്‍ന്ന്, വാള്‍ബ്രിഡ്ജ് ലോയലിസ്ററ് റോഡിനും ഗ്ളെന്‍ മില്ലര്‍ റോഡിനുമിടയില്‍ ഹൈവേയുടെ പടിഞ്ഞാറ് ഭാഗത്തേക്കുള്ള പാതകള്‍ ഏകദേശം 10 മണിക്കൂറോളം അന്വേഷണത്തിനായി അടച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് പറയുന്നു.

ഹര്‍പ്രീത് സിംഗ്, 24, ജസ്പീന്ദര്‍ സിംഗ്, 21, കരണ്‍പാല്‍ സിംഗ്, 21, മോഹിത് ചൗഹാന്‍, 23, പവന്‍ കുമാര്‍, 23 എന്നിവര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി ക്വിന്റേ വെസ്ററിലെ ഒന്റാറിയോ പ്രൊവിന്‍ഷ്യല്‍ പോലീസ് (ഒപിപി) പ്രസ്താവനയില്‍ അറിയിച്ചു.ഇവരെല്ലാം ഗ്രേറ്റര്‍ ടൊറന്റോ, മോണ്‍ട്രിയല്‍ പ്രദേശങ്ങളിലെ വിദ്യാര്‍ത്ഥികളാണെന്ന് പോലീസ് പറഞ്ഞു.
ജനുവരിക്ക് ശേഷം ഈ രാജ്യത്ത് ഇന്ത്യക്കാര്‍ ഉള്‍പ്പെടുന്ന രണ്ടാമത്തെ വലിയ ദുരന്തമാണിത്.
കാനഡയിലെ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ ഇന്‍ഡ്യന്‍ വിദേശകാര്യമന്ത്രി എം ജയശങ്കര്‍ പിന്തുണ വാഗ്ദാനം ചെയ്തതായി ട്വിറ്ററിലൂടെ അറിയിച്ചു. അദ്ദേഹം മന്ത്രി ജയശങ്കര്‍ അഗാധമായ അനുശോചനവും അറിയിച്ചു. കാനഡയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ വിദ്യാര്‍ത്ഥകളുടെ കുടുംബങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്.

കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അജയ് ബിസാരിയ സംഭവത്തെ "ഹൃദയം തകര്‍ക്കുന്ന ദുരന്തം" എന്നാണ് വിശേഷിപ്പിച്ചത്, ആവശ്യമായ സഹായങ്ങള്‍ക്കായി ടൊറന്റോയിലെ ഇന്ത്യന്‍ മിഷന്‍ ഇടപെട്ട് ഇരകളുടെ സുഹൃത്തുക്കളുമായി ബന്ധപ്പെടുന്നതായി പറഞ്ഞു.അപകടത്തെക്കുറിച്ച് കേസെടുത്തിട്ടില്ലെങ്കിലും അന്വേഷണം നടക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
- dated 14 Mar 2022


Comments:
Keywords: Canada - Otta Nottathil - accident_5_indian_students_killed_canada Canada - Otta Nottathil - accident_5_indian_students_killed_canada,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4820226sweet
വീട്ടിലിരുന്ന മിഠായി രുചിക്കാന്‍ ശമ്പളം ഒരു ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
31720221pope
കാനഡയിലെ കത്തോലിക്കാ സ്കൂളുകള്‍ നടത്തിയത് വംശഹത്യ
സഭയുടെ പാപം ഏറ്റുപറഞ്ഞ് മാര്‍പാപ്പ തുടര്‍ന്നു വായിക്കുക
30720228pope
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മാപ്പു പറഞ്ഞ് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
26720229pope
കനേഡിയന്‍ ആദിമ നിവാസികളോട് മാപ്പപേക്ഷിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
24720227POPE
ക്ഷമാപണവുമായി മാര്‍പാപ്പ കാനഡയിലേക്ക്
തുടര്‍ന്നു വായിക്കുക
16720222singh
എയര്‍ ഇന്ത്യ ബോംബാക്രമണ കേസിലെ പ്രതി കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
14720224gandhi
കാനഡയില്‍ വീണ്ടും ഗാന്ധി പ്രതിമ നശിപ്പിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us