Today: 05 Jun 2020 GMT   Tell Your Friend
Advertisements
ഇറ്റലിയെ കൊറോണവൈറസ് ഇത്രയധികം ബാധിക്കാന്‍ കാരണമെന്ത്?
Photo #1 - Europe - Otta Nottathil - 31320202italy
റോം: കൊറോണവൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യമാണ് ഇറ്റലി. അവരെക്കാള്‍ കുറഞ്ഞ പൊതുജനാരോഗ്യ സംവിധാനങ്ങളുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്കു സാധിക്കുന്നത്ര പോലും രോഗവ്യാപനം തടഞ്ഞു നിര്‍ത്താന്‍ ഇറ്റലിക്കു സാധിക്കാതിരുന്നത് എന്തുകൊണ്ടാണ്?

പ്രായമേറിയ തലമുറയുടെ ആധിക്യമാണ് ഒരു കാരണം. ശരാശരി ആയുര്‍ ദൈര്‍ഘ്യത്തിന്റെ കാര്യത്തില്‍ ലോകത്ത് ആറാം സ്ഥാനമുള്ള രാജ്യമാണ് ഇറ്റലി. ഇവിടെ ഒരാള്‍ ശരാശരി 84 വയസ് വരെ ജീവിച്ചിരിക്കുന്നു. 2018ലെ കണക്കനുസരിച്ച് രാജ്യത്തെ ആകെ ജനങ്ങളില്‍ 23 ശതമാനവും 65 വയസിനു മുകളിലുള്ളവരായിരുന്നു. യൂറോപ്പില്‍ ഈ അനുപാതം ഏറ്റവും കൂടുതലുള്ള രാജ്യങ്ങളിലൊന്ന് ഇറ്റലിയാണ്. പ്രായമേറിയവരെയാണ് കൊറോണവൈറസ് കൂടുതലായി കടന്നാക്രമിക്കുന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിരുന്നു.

സാമൂഹിക അകലം എന്ന സങ്കല്‍പ്പം ഇറ്റലിക്കാര്‍ക്ക് എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്തതാണ് മറ്റൊരു പ്രധാന പ്രശ്നം. കെട്ടിപ്പിടിക്കുന്നതും മുത്തം കൊടുക്കുന്നതുമെല്ലാം ഒഴിവാക്കാന്‍ കഴിയാത്ത ആചാരമര്യാദകളാണ് അവര്‍ക്ക്. കുടുംബാംഗങ്ങള്‍ക്കിടയിലും കൂട്ടുകാര്‍ക്കിടയിലും സഹപ്രവര്‍ത്തകര്‍ക്കിടയിലുമെല്ലാം ഇതു സര്‍വസാധാരണം.

മറ്റു പല രാജ്യങ്ങളെയും അപേക്ഷിച്ച് ഉയര്‍ന്ന ജനസാന്ദ്രതയും ഇറ്റലിയില്‍ സ്ഥിതി കൂടുതല്‍ വഷളാക്കി. ഒരു ചതുരശ്ര മൈലില്‍ 533 പേര്‍ എന്ന കണക്കിലാണ് ഇവിടത്തെ ജനസാന്ദ്രത. ജര്‍മനിയില്‍ ഇത് 235 പേര്‍ മാത്രമാണ്. യുഎസില്‍ വെറും 94 പേരും. ഇറ്റാലിയന്‍ ജനതയില്‍ മൂന്നില്‍രണ്ടും നഗരവാസികളുമാണ്. അവിടങ്ങളില്‍ ഈ ജനസാന്ദ്രത പതിന്‍മടങ്ങ് അധികവുമാണ്. റോമില്‍ ചതുരശ്ര മൈല്‍ പ്രദേശത്ത് ശരാശരി 5800 പേരാണ് ജീവിക്കുന്നത്. മിലാനില്‍ ഇത് 19,000 ആണ്.

രോഗം ആദ്യം രൂക്ഷമായി പടര്‍ന്നു പിടിച്ച രാജ്യത്തിന്റെ വടക്കന്‍ മേഖല വലിയ ബിസിനസ് ഹബ്ബാണെന്നതും രോഗവ്യാപനത്തിന്റെ ആക്കം കൂട്ടി. വടക്കന്‍ നഗരമായ മിലാന്‍ ഇറ്റലിയുടെ സാമ്പത്തിക തലസ്ഥാനം തന്നെയാണ്. ചൈനയുമായി ഈ നഗരത്തിന് വളരെ അടുത്ത വ്യാപാര ~ വിദ്യാഭ്യാസ ബന്ധങ്ങളാണുള്ളത്. വിവിധ ബഹുരാഷ്ട്ര കമ്പനികളുടെ ആസ്ഥാനങ്ങളും ഇവിടെ പ്രവര്‍ത്തിക്കുന്നു. ഇവിടെയാര്‍ക്കെങ്കിലും രോഗം വന്നാല്‍ അതു രാജ്യമാകെ പടരാന്‍ എളുപ്പമാണ് എന്നാതായിരുന്നു അവസ്ഥ.

മരണനിരക്കില്‍ മാത്രമല്ല, രോഗവ്യാപനത്തിന്റെ നിരക്കിലും ചൈനയെക്കാള്‍ വളരെ മുന്നിലാണ് ഇറ്റലി. സമാന സാഹചര്യം ചൈന നേരിട്ട ഉദാഹരണം മുന്നിലുണ്ടായിരുന്നിട്ടും മതിയായ മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ സാധിക്കാതിരുന്നതാണ് ഇതിനു കാരണമായത്. മാര്‍ച്ച് 10ന് ലോക്ക്ഡൗണ്‍് പ്രഖ്യാപിച്ച് രണ്ടാഴ്ച പിന്നിട്ടതോടെ രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞു തുടങ്ങുകയും ചെയ്തു.
- dated 31 Mar 2020


Comments:
Keywords: Europe - Otta Nottathil - 31320202italy Europe - Otta Nottathil - 31320202italy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us