Today: 28 Jan 2022 GMT   Tell Your Friend
Advertisements
വിദേശങ്ങളിലേയ്ക്കുള്ള ജോലി തട്ടിപ്പ് തിരിച്ചറിയുക
Photo #1 - Europe - Otta Nottathil - fraud_agents_jobs_to_euope
ബര്‍ലിന്‍: ജോലി തട്ടിപ്പിനെ കുറിച്ചുള്ള മുന്നറിയിപ്പ്. ജര്‍മ്മനി, കുവൈറ്റ്, അബുദാബി,സൗദി എന്നീ രാജ്യങ്ങളിലേക്ക് സ്ററാഫ് നഴ്സ് ഒഴിവുകള്‍ ഉണ്ടെന്ന പേരില്‍ നടക്കുന്ന ഓണ്‍ലൈന്‍ ജോലി തട്ടിപ്പിനെ കുറിച്ചുള്ള ഒരു മുന്നറിയിപ്പ്. എല്ലാവരും നിങ്ങളുടെ കൂട്ടുകാര്‍ക്കായി ഷെയര്‍ ചെയ്യുമല്ലോ.

വിദേശത്തുള്ള ഏതെങ്കിലും ഒരു നല്ല സ്ഥാപനത്തിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്ന അതേ സമയത്ത് അതേ സ്ഥാപനത്തിലേക്ക് എന്ന് കാണിച്ച് ഫേസ്ബുക്ക് വഴിയും വാട്സ്ആപ്പ് വഴിയും പരസ്യം നല്‍കി പണംവാങ്ങി ഉദ്യോഗാര്‍ഥികളെ ചതിക്കുന്ന തട്ടിപ്പുകാര്‍ ഇപ്പോള്‍ വ്യാപകമാണ്. അതേ സ്ഥാപനത്തിലേക്ക് ഏലിൗശില ആയ റിക്രൂട്ട്മെന്റ് വേറെ നടക്കുന്നതിനാല്‍ ഉദ്യോഗാര്‍ഥികള്‍ വഞ്ചിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. പല പ്രാവശ്യം ഞാന്‍ ഇത് സംബന്ധമായി ഈ പേജിലൂടെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ജര്‍മനിയിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ NORKA recruitment നടത്തുന്നത് നിങ്ങള്‍ അറിഞ്ഞു കാണുമല്ലോ. കൃത്യം അതേസമയത്ത് തന്നെ ജര്‍മനിയിലേക്ക് നിറയെ ഒഴിവുകള്‍, ജര്‍മന്‍ ലാംഗ്വേജ് ടെസ്ററ് ആവശ്യമില്ല, വന്‍ ശമ്പളം എന്നൊക്കെ കാണിച്ച് സോഷ്യല്‍ മീഡിയയില്‍ നിറയെ പരസ്യങ്ങള്‍ പറക്കുന്നുണ്ട്. കൊണ്ടുപോയി തലവച്ചു കൊടുക്കരുത്. ജര്‍മനിക്ക് പോകാന്‍ താത്പര്യമുള്ളവര്‍ നിങ്ങള്‍ക്ക് ജര്‍മന്‍ ലാംഗ്വേജ് ടെസ്ററില്‍ ബി 1 സ്കോര്‍ ഉണ്ടെങ്കില്‍ ചഛഞഗഅ വഴി അപേക്ഷിക്കുക. ജനുവരി 5 ആണ് ലാസ്ററ് ഡേറ്റ്. ബി 1 ഇല്ലാത്തവര്‍ക്കും NORKA യുടെ രണ്ടാംഘട്ടം recruitment അപേക്ഷിക്കാം. അത് വൈകാതെ ഉണ്ടാകും. കാത്തിരിക്കുക.

Kuwait KOC Under KRH Ahmadi ഹോസ്പിറ്റലിലേക്ക് ഒന്നരലക്ഷം രൂപയോളം ശമ്പളത്തില്‍ ആടര നഴ്സിംഗ് കഴിഞ്ഞ Male & Female നഴ്സുമാരെ എടുക്കുന്നത് സംബന്ധിച്ച് MK Tours & Travels, M/S Aravind Human Resources എന്നീ ഏജന്‍സികള്‍ പരസ്യം ഇട്ടത് നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടു കാണുമല്ലോ. തട്ടിപ്പുകള്‍ ഒഴിവാക്കാനായി തങ്ങള്‍ക്ക് സബ് ഏജന്റുമാരോ ഇടനിലക്കാരോ ഇല്ലെന്ന് ഈ ഏജന്‍സികള്‍ പരസ്യത്തില്‍ പ്രത്യേകം എഴുതിയിരുന്നു. എന്നിട്ടും അവസരം മുതലെടുത്ത് തട്ടിപ്പിനായി ചിലര്‍ തുനിഞ്ഞിറങ്ങിയിട്ടുണ്ട്.

KOC under KRH റിക്രൂട്ട്മെന്റ് എന്നൊക്കെ തന്നെയാണ് ഫേസ്ബുക്ക് വഴിയുള്ള ഇവരുടെ പരസ്യവും. എന്നാല്‍ ഏജസിയുടെ പേരോ അവരുടെ manpower recruitment ലൈസന്‍സ് നമ്പറോ പരസ്യത്തില്‍ ഉണ്ടാവില്ല. പകരം ഒന്നോ രണ്ടോ ഫോണ്‍ നമ്പറും ഇമെയില്‍ വിലാസവും മാത്രം. ഇതിലും കൊണ്ടുപോയി തല വച്ചു കൊടുക്കരുത്. കൊടുത്താല്‍ പൈസ എപ്പോ പോയി എന്ന് ചോദിച്ചാല്‍ മതി!

നിലവില്‍ കുവൈറ്റ് KOC KRH Ahmadi ഹോസ്പിറ്റലിലേക്ക് റിക്രൂട്ട്മെന്റ് നടത്താന്‍ മേലെ പറഞ്ഞ രണ്ട് ഏജന്‍സികള്‍ക്ക് മാത്രമേ അനുവാദം കൊടുത്തിട്ടുള്ളൂ എന്നാണ് ഗവണ്മെന്റ് ഓഫ് ഇന്ത്യ എമിഗ്രേഷന്‍ വെബ്സൈറ്റ് രേഖകളില്‍ നിന്നും മനസ്സിലാകുന്നത്. കൊടുത്താല്‍ updates ലഭിച്ചാല്‍ അറിയിക്കാം.

ഒഅഅഉ പോലും ഇല്ലാതെ അബുദാബിയിലേക്ക് Male Nurse മാരെ എടുക്കുന്നു എന്നും കാണിച്ചും ഫേസ്ബുക്ക് പരസ്യം പറക്കുന്നുണ്ട്. നടപടിയുള്ള കാര്യമല്ല. കാരണം പരസ്യത്തില്‍ ഏജന്‍സിയുടെ ലൈസന്‍സ് നമ്പര്‍ കൊടുത്തിട്ടില്ല. മാത്രമല്ല ഈ ഏജന്‍സിക്ക് ഇങ്ങനെ ഒരു recruitment നടത്താനായി ഇന്ത്യാഗവണ്മെന്റ് എമിഗ്രേഷന്‍ വകുപ്പിന്റെ പെര്‍മിഷന്‍ ലഭിച്ചതായും കാണുന്നില്ല! ഏലിൗശില ആയ റിക്രൂട്ട്മെന്റ് ആണെങ്കില്‍ അങ്ങനെ പെര്‍മിഷന്‍ കിട്ടിയതായി വെബ്സൈറ്റില്‍ ഉണ്ടാകേണ്ടതാണ്.

സൗദിയിലേക്ക് പല ഹോസ്പിറ്റലുകളിലേക്കും Male &Female, GNM, BSc \ഴ്സുമാരെ ആവശ്യമുണ്ട് എന്ന പേരില്‍ കോട്ടയം ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ്ഥാപനം അവരുടെ ഫേസ്ബുക്ക് പേജ് വഴി പരസ്യം ഇട്ടിരിക്കുന്നത് കണ്ടു. പക്ഷേ ഇങ്ങനെ ഒരു സ്ഥാപനത്തിന് recruitment നടത്താന്‍ ഭാരതസര്‍ക്കാര്‍ എമിഗ്രേഷന്‍ വകുപ്പ് അനുവാദം കൊടുത്തതായി കാണുന്നില്ല.

ഒരു ഫേസ്ബുക്ക് പരസ്യം വഴി ആര്‍ക്കും എന്ത് തട്ടിപ്പും നടത്താം എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അതുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ കാണുന്ന ഊരും പേരും ഇല്ലാത്ത ഫോണ്‍ നമ്പറും ഇമെയില്‍ അഡ്രസ്സും മാത്രം വച്ചുള്ള പരസ്യങ്ങളോട് പ്രതികരിക്കാതിരിക്കുക. ഗവണ്മെന്റ് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശപ്രകാരം തൊഴില്‍പരസ്യങ്ങളില്‍ മാന്‍പവര്‍ റിക്രൂട്ട്മെന്റ് ലൈസന്‍സ് നമ്പര്‍ നിര്‍ബന്ധമായും ചേര്‍ക്കണം.

ഇനി ചിലര്‍ വിശ്വാസ്യതയ്ക്ക് വേണ്ടി വ്യാജ ലൈസന്‍സ് നമ്പര്‍ പരസ്യത്തില്‍ ചേര്‍ക്കുന്നുണ്ട്. ലൈസന്‍സ് നമ്പര്‍ ഒറിജിനല്‍ ആണോ റിക്രൂട്ട്മെന്റ് ഒറിജിനല്‍ ആണോ എന്നൊക്കെ അറിയാന്‍ ചഛഞഗഅ യുടെ Toll Free നമ്പര്‍ ആയ 1800113090 എന്ന നമ്പറില്‍ വിളിച്ചാല്‍ മതി.

ഏതെങ്കിലും റിക്രൂട്ട്മെന്റ് നടക്കുമ്പോള്‍ ഏജന്‍സികള്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യാന്‍ വരുന്നവരില്‍ നിന്ന് രജിസ്ട്രേഷന്‍ ഫീസ് വാങ്ങുന്നു എങ്കില്‍ ആ റിക്രൂട്ട്മെന്റ് വ്യാജമാണ് എന്നുറപ്പിക്കാം. കാരണം അങ്ങനെ ഫീസ് വാങ്ങുന്നത് നിയമവിരുദ്ധമാണ്.

സോഷ്യല്‍ മീഡിയയില്‍ കാണുന്ന വാലും തലയും ഊരും പേരും ഇല്ലാത്ത പരസ്യങ്ങള്‍ക്ക് കൊണ്ടുപോയി തലവച്ച് കൊടുക്കാതിരിക്കുന്നതാണ് നല്ലത്.

നേര്‍വഴിയില്‍ എല്ലാ മീഡിയയിലും വരുന്ന പരസ്യങ്ങളോട് മാത്രം പ്രതികരിക്കുക. സ്ററാന്‍ഡേര്‍ഡ് ഏജന്‍സി ആണോ എന്ന് നോക്കുക. അല്ലാത്തവ അവഗണിക്കുക. ഫേസ്ബുക്കില്‍ എന്തെങ്കിലും പരസ്യം കണ്ടാലുടനെ interested എന്നും കമന്റ് ഇട്ട് അതിന്റെ പിന്നാലെ പോയാല്‍ നഷ്ടം നിങ്ങള്‍ക്ക് മാത്രം ആയിരിക്കും.


Info from German,Consulte,Bangaluru

https://m.facebook.com/story.php?story_fbid=4958751164187596&id=216510695078357&sfnsn=scwspwa
- dated 31 Jan 2022


Comments:
Keywords: Europe - Otta Nottathil - fraud_agents_jobs_to_euope Europe - Otta Nottathil - fraud_agents_jobs_to_euope,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us