Today: 16 Oct 2018 GMT   Tell Your Friend
Advertisements
മോസ്കോയ്ക്കടുത്ത് യാത്രാ വിമാനം തകര്‍ന്നുവീണ് 71 പേര്‍ മരിച്ചു
Photo #3 - Europe - Otta Nottathil - plane_accident_near_moscow
മോസ്ക്കോ:റഷ്യന്‍ തലസ്ഥാനമായ മോസ്ക്കോയിക്കു സമീപം യാത്രാ വിമാനം തകര്‍ന്നു വീണ് 71 പേര്‍ മരിച്ചു. അപകടം റഷ്യന്‍ സിവില്‍ ഡിഫന്‍സ് ഇത് സ്ഥിരീകരിച്ചു. മോസ്കോ മേഖലയില്‍ വിമാനത്തിന്റെ നിരവധി അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഏജന്‍സി ടാസാണ് ഇക്കാര്യം അറിയിച്ചത്. രക്ഷാപ്രവര്‍ത്തകരെ ഉദ്ധരിച്ച് ടാസ് റിപ്പോര്‍ട്ട് ചെയ്തു.

ഞായറാഴ്ച മോസ്കോ ഡോമോദെദോവ വിമാനത്താവളത്തില്‍ നിന്നും പറന്നുയര്‍ന്ന വിമാനം തുടക്കത്തില്‍തന്നെ റഡാറില്‍ നിന്നും അപ്രത്യക്ഷമായി. 65 യാത്രക്കാരും 6 ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.

സരടോവ് എയര്‍ലൈന്‍സിന്റെ ആന്റനോവ് അന്‍ 148 ടൈപ്പ് ് വിമാനാണ് അപകടത്തില്‍പ്പെട്ടത്.

മോസ്കോയില്‍ നിന്ന് ഓസ്കിലേക്ക് 1448 കിലോമീറ്ററാണു ദൂരം. രണ്ടു മണിക്കൂര്‍ 11 മിനിറ്റു സമയം കൊണ്ടാണ് വിമാനം എത്തേണ്ടത്. എന്നാല്‍ ഡോമോദെദോവ വിമാനത്താവളത്തില്‍ നിന്ന് 20 കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോള്‍ ഓട്ടമാറ്റിക് ഡിപ്പന്‍ഡന്റ് സര്‍വയ്ലന്‍സ്? ബ്രോഡ്കാസ്ററ് (എഡിഎസ്?ബി) സിഗ്നലുകള്‍ നഷ്ടപ്പെടുകയായിരുന്നു.

വിമാനത്തിന്റെ ജിപിഎസ് പൊസിഷന്‍, എത്ര ഉയരത്തിലാണുള്ളത് തുടങ്ങിയ കാര്യങ്ങളില്‍ ഉള്‍പ്പെടെ സൂചന നല്‍കുന്നതാണ് എഡിഎസ്?ബി. അവസാനമായി ലഭിച്ച ഈ സിഗ്നല്‍ പ്രകാരം വിമാനം 6200 അടി ഉയരത്തില്‍ നിന്നു 3200 അടിയിലേക്ക് കുത്തനെ വീഴുകയായിരുന്നു. ആറു കൊല്ലം പഴക്കമുള്ളതാണു വിമാനം. എന്നാല്‍ വിമാനത്തിന് സാങ്കേതിക തകരാറുകളൊന്നും ഉണ്ടായിരുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

മഞ്ഞുമൂടിയ വനത്തിനു നടുവിലാണ് അപകടം സംഭവിച്ചത്. അവശിഷ്ടങ്ങളെല്ലാം മഞ്ഞുമൂടിയ നിലയിലാണ്. രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ ബുദ്ധിമുട്ടാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
- dated 11 Feb 2018


Comments:
Keywords: Europe - Otta Nottathil - plane_accident_near_moscow Europe - Otta Nottathil - plane_accident_near_moscow,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
oicc_italy_k_muraleedharan
അഴിമതിയില്‍ മുങ്ങി കുളിച്ച് മോദി ഭരണം : കെ. മുരളീധരന്‍ എംഎല്‍എ Recent or Hot News
തുടര്‍ന്നു വായിക്കുക
151020187
ഇറ്റലി റിയേസില്‍നിന്ന് കുടിയേറ്റക്കാരെ മാറ്റും Recent or Hot News
തുടര്‍ന്നു വായിക്കുക
151020184
ആര്‍ച്ച് ബിഷപ് ഓസ്കാര്‍ റൊമേറോ: രക്തസാക്ഷിയായ വിശുദ്ധന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151020185
പോള്‍ ആറാമന്‍ മാര്‍പാപ്പാ, ആര്‍ച്ച് ബിഷപ് റൊമേറോ ഉള്‍പ്പടെ ഏഴുപേര്‍ ഇനി വിശുദ്ധന്‍ Recent or Hot News
പോള്‍ ആറാമന്‍ മാര്‍പാപ്പയ്ക്കും വിശുദ്ധ പദവി തുടര്‍ന്നു വായിക്കുക
151020183
പോള്‍ ആറാമന്‍ മാര്‍പാപ്പ: സഭാ പരിഷ്കാരങ്ങള്‍ക്കുള്ള വിശുദ്ധി പ്രഖ്യാപനം Recent or Hot News
തുടര്‍ന്നു വായിക്കുക
sunnysmruthi_raagaanjali_dublin_oct_6
സണ്ണിസ്മൃതിയില്‍ രാഗാഞ്ജലി സാന്ദ്രമായി
തുടര്‍ന്നു വായിക്കുക
inoc_swiss_kerala_chapter
ഐഎന്‍ഒസി സ്വിസ്സ് കേരളാ ചാപ്റ്ററിന് തുടക്കമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us