Today: 05 Jun 2020 GMT   Tell Your Friend
Advertisements
കൊറോണയില്‍ കാലിടറി യൂറോപ്പ്
Photo #1 - Europe - Special Annoucements - corona_worse_europe
ബര്‍ലിന്‍ : ആഗോളതലത്തില്‍ കോവിഡ് 19 എന്ന മഹാമാരി മരണം വിതച്ച് മുന്നേറുമ്പോള്‍ യൂറോപ്യന്‍ ഭൂഖണ്ഡവും ഒട്ടും പിന്നിലല്ല. വൈറസ് ബാധ പിടിച്ചു നിര്‍ത്താനോ മരണ നിരക്കു കുറയ്ക്കാനോ യൂറോപ്പിലെ ഒരു രാജ്യത്തിനും ഇതുവരെ പൂര്‍ണ്ണമായി കഴിഞ്ഞിട്ടില്ല. ബാധിതരുടെയും മരിക്കുന്നവരുടെയും പട്ടികയിലെ അക്കങ്ങള്‍ ദിനംപ്രതി ഇരട്ടിയ്ക്കുമ്പോള്‍ വൈദ്യശാസ്ത്രം പോലും പകച്ചു നില്‍ക്കയാണ്. ഗവേഷകര്‍ ഊണും ഉറക്കും ഉപേക്ഷിച്ച് ഗവേഷണശാലകളില്‍ രാത്രികള്‍ പകലാക്കുമ്പോള്‍ പ്രതീക്ഷയുടെ കൈത്തി വെട്ടത്തിനായി ആശ്വാസത്തിന്റെ സ്വരത്തിനായി ലോകം കേഴുകയാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലെ രോഗത്തിന്റെ അതിപ്പകര്‍ച്ചയും തീവ്രതയും ആരുടെ മേലും കെട്ടിവെയ്ക്കാനാവില്ലെങ്കിലും മരണത്തിന്റെ ബാക്കി പത്രം പരിശോധിയ്ക്കുമ്പോള്‍ നഷ്പ്പെട്ടവര്‍ക്ക് ലാഭത്തിന്റെ കണക്കെഴുതാനാവില്ല.

ജര്‍മനി

രോഗാരംഭത്തിന്റെ തുടക്കത്തില്‍ ജര്‍മനി ഉറക്കം വെടിയാന്‍ താമസിച്ചെങ്കിലും പിന്നീടുള്ള ഭരണകൂടത്തിന്റെ നടപടികള്‍ ഭയാശങ്കകള്‍ നീക്കി ജനങ്ങള്‍ക്ക് വിശ്വാസം പകര്‍ന്ന നിലവിലെ ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ നടത്തിയ പ്രതിരോധ നടപടികള്‍ മെര്‍ക്കലിന് ഒരു തിരിച്ചുവരവിന്റെ പാത വിളക്കിച്ചേര്‍ക്കാന്‍സഹായിച്ചു. അതാവട്ടെ അടുത്ത തവണയും അതായത് അഞ്ചാം തവണയും മെര്‍ക്കല്‍ തന്നെ ചാന്‍സലര്‍ ആകുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിയ്ക്കുന്നത്. 2021 സെപ്റ്റംബര്‍ വരെയാണ് ഇപ്പോഴത്തെ കാലാവധി.

പ്രവര്‍ത്തന മികവില്‍ മുന്നില്‍ നില്‍ക്കുന്ന ജര്‍മന്‍ ആരോഗ്യമന്ത്രി ജെന്‍സ് സ്പാന്‍ കൊറോണക്കാലത്ത് ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിയ്ക്കുന്ന എല്ലാവര്‍ക്കും ബോണസായി അധിക തുക നല്‍കാന്‍ ഉദ്ദേശിയ്ക്കുന്നതായി നടത്തിയ പ്രഖ്യാപനം ഈ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്ക് ഒരു ഉത്തേജനമായി മാറി. എന്നാല്‍ ഇതിന്റെ കൂടുതല്‍ വിശദാശംങ്ങള്‍ മന്ത്രി പറഞ്ഞില്ല. ജര്‍മനിയിലെ ആശുപത്രികളിലെ ഇന്റന്‍സീവ് കിടക്കകളുടെ എണ്ണം 28,000 ല്‍ നിന്നും 40,000 ആയി ഉയര്‍ത്തുമെന്നും മന്ത്രി പറഞ്ഞത് രോഗത്തെ അതിജീവിയ്ക്കുമെന്നുള്ള ഉറപ്പുകൂടിയാണ്. നഴ്സുമാര്‍ക്ക് പ്രതിമാസം 500 യൂറോയുടെ ശമ്പള വര്‍ദ്ധനവ് നല്‍കാനാണ് സര്‍ക്കാര്‍ നീക്കം.

ആരോഗ്യമേഖലയിലെ പ്രവര്‍ത്തകര്‍ക്കും പൊലീസുകാര്‍ക്കും സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ജോലിക്കാര്‍ക്കും നികുതിയില്ലാത്ത 1500 യൂറോയുടെ ബോണസ് തുക പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കാര്‍ പ്രഖ്യാപിച്ച കോവിഡ് സഹായ പദ്ധതിയില്‍ നിന്നായിരിക്കും ഈ പണം ഇവര്‍ക്ക് കൊടുക്കുന്നത്.

ലോകമെമ്പാടുമുള്ള കൊറോണ ബാധയെ തുടര്‍ന്ന് റദ്ദാക്കിയ വിമാന സര്‍വീസുകളില്‍ യാത്രയ്ക്കൊരുങ്ങി അവധിക്കാലം ആസ്വദിയ്ക്കാന്‍ ബുക്ക് ചെയ്ത എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റിനു മുടക്കിയ പണം നഷ്ടമാവില്ലെന്നാണ് ജര്‍മനിയിലെ വിമാനക്കമ്പനികള്‍ അറിയിച്ചിരിയ്ക്കുന്നത്. മുടക്കിയ തുകയില്‍ ഒട്ടും കുറയാതെയുള്ള റീഫണ്ടുകള്‍ക്ക് പകരം പുതിയ വൗച്ചറുകള്‍ നല്‍കാനാണ് വിമാനക്കമ്പനികളുടെ അറിയിപ്പ്.

ജര്‍മനിയില്‍ രണ്ടായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ്

ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മതിയായ സുരക്ഷാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ജര്‍മനിക്കു സാധിക്കുന്നില്ലെന്ന പരാതികള്‍ ശക്തമാകുന്നു. രാജ്യത്ത് രണ്ടായിരത്തിലധികം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇതിനകം കൊറോണവൈറസ് കാരണമുള്ള രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.

2300 കേസുകള്‍ ഇതിനകം സ്ഥിരീകരിച്ചു. സ്ഥിരീകരിക്കാത്തവ ഇതിലും വളരെ കൂടുതലായിരിക്കുമെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. ഇവരെ അപകടത്തിലാക്കുക മാത്രമല്ല, ഇവര്‍ പരിചരിക്കുന്ന കൂടുതല്‍ രോഗികളെക്കൂടി അപകടത്തിലാക്കുന്നതാണ് ഈ സ്ഥിതിവിശേഷമെന്നും മുന്നറിയിപ്പ്.

ആശുപത്രികളില്‍ ജോലി ചെയ്യുന്നവരെ മാത്രമാണ് ഈ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഡോക്ടേഴ്സ് സര്‍ജറികളിലോ ലബോറട്ടറികളിലോ റിട്ടയര്‍മെന്റ് ഹോമുകളിലോ നഴ്സിങ് ഹോമുകളിലോ ഒപി കെയര്‍ മേഖലയിലോ ജോലി ചെയ്യുന്നവര്‍ ഇതില്‍ ഉള്‍പ്പെടുന്നില്ല.

ജര്‍മനിയില്‍ കൊറോണ വൈറസ് വ്യാപനം പ്രതിരോധിയ്ക്കാന്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന പൊതു നിന്ത്രണം ഏപ്രില്‍ 19 വരെ രണ്ടാഴ്ചത്തേക്ക് നീട്ടിയതായി ചാന്‍സലര്‍ അംഗലാ മെര്‍ക്കല്‍ അറിയിച്ചു. ക്വാറനൈ്റില്‍ കഴിയുന്ന മെര്‍ക്കല്‍ രാജ്യത്തെ 16 സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ ടെലിഫോണ്‍ കോണ്‍ഫ്രന്‍സിനു ശേഷമാണ് നിലവിലുള്ള നിയന്ത്രണങ്ങള്‍ നീട്ടിയതായി അറിയിച്ചത്.

നിലവിലെ സ്ഥിതിഗതികള്‍ വിലയിരുത്തിയെന്നും, നിയന്ത്രണങ്ങള്‍ ഏപ്രില്‍ 19 വരെ ഇതിന് സാധുതയുണ്ടന്നും മെര്‍ക്കല്‍ പറഞ്ഞു. ഈസ്റററിനുശേഷം സ്ഥിതിഗതികള്‍ വീണ്ടും വിലയിരുത്തി പുതിയ നടപടികള്‍ കൈക്കൊള്ളുമെന്നും മെര്‍ക്കല്‍ അറിയിച്ചു.മാര്‍ച്ച് 23 നാണ് നിയന്ത്രണങ്ങള്‍ ആദ്യമായി മെര്‍ക്കല്‍ സര്‍ക്കാര്‍ ജര്‍മനിയില്‍ ഏര്‍പ്പെടുത്തിയത്.
ജര്‍മനിയിലെ ഈസ്ററര്‍ ആഘോഷവേളകളില്‍ കുടുംബക്കാര്‍ തമ്മിലുള്ള പരസ്പരം സന്ദര്‍ശനം പോലും ഒഴിവാക്കണമെന്ന് മെര്‍ക്കല്‍ അഭ്യര്‍ത്ഥിച്ചു.

രാജ്യത്ത് ഇപ്പോഴും അണുബാധകളുടെ എണ്ണം കുത്തനെ ഉയരുകയാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി. വൈറസിനെതിരായ രാജ്യത്തിന്റെ പോരാട്ടത്തിന് നേതൃത്വം നല്‍കുന്ന റോബര്‍ട്ട് കോച്ച് ഇന്‍സ്ററിറ്റ്യൂട്ട് ഫോര്‍ പബ്ളിക് ഹെല്‍ത്തിന്റെ (ആര്‍കെഐ) ഉപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടികളുടെ പുനര്‍നിര്‍ണയം നടത്തുകയെന്നും അവര്‍ പറഞ്ഞു.

അതേസമയം വൈറസ് വ്യാപനത്തെ ചെറുക്കാന്‍ മെര്‍ക്കല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ജനം കാറ്റില്‍ പറത്തിയാല്‍ പ്രത്യാഘാതം ഗുരുതരമാണെന്നും സൂക്ഷിച്ചാല്‍ ദു:ഖിയ്ക്കേണ്ടി വരില്ലെന്നും ആഭ്യന്തരമന്ത്രി ഹോര്‍സ്ററ് സീഹോഫര്‍ പറഞ്ഞു.
രാജ്യത്തെ നിയന്ത്രണങ്ങള്‍ക്ക് ജനം മുന്തിയ പരിഗണന നല്‍കിയില്ലെങ്കില്‍ പ്രത്യാഘാതം ഗുരുതരമാവുമെന്ന് മന്ത്രി മുന്നറിയിപ്പ് നല്‍കി.

കോവിഡിന്റെ സാമൂഹ്യവ്യാപനം തടയായാനാണ് താല്‍ക്കാലികമായി നിയന്ത്രണങ്ങള്‍ പ്രാബല്യത്തിലാക്കിയത്. അതുകൊണ്ടുതന്നെ ജനങ്ങള്‍ വീടിനുള്ളില്‍ തന്നെ കഴിയണമെന്നും അത്യാവശ്യ കാര്യങ്ങള്‍ക്കും ജോലിക്കു പോകുന്നതിനും മാത്രമേ വീടിനുള്ളില്‍ നിന്നും പുറത്തിങ്ങാന്‍ അനുവാദുമള്ളുവെന്നും മന്ത്രി അടിവരയിട്ടു വ്യക്തമാക്കി. വാഹനങ്ങളിലും രണ്ട് പേര്‍ക്ക് മാത്രമേ യാത്രയ്ക്കും അനുമതിയുള്ളുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

രാജ്യത്ത് ഇതിനകം 85,000 ഓളം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു. അതേസമയം, പുതിയ കേസുകളുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനയുണ്ട്. ഇതുവരെയായി 1100 അധികം പേരാണ് മരിച്ചത്.

രാജ്യത്ത് മരണനിരക്ക് കുറഞ്ഞു നില്‍ക്കുമ്പോഴും മരണസംഖ്യ ഉയരുന്നത് വിദഗ്ധരെ അമ്പരപ്പിക്കുന്നു. ഇതര രാജ്യങ്ങളെ അപേക്ഷിച്ച് കൂടുതലായി ടെസ്ററുകള്‍ നടത്താനും രോഗം നേരത്തെ കണ്ടെത്താനും സാധിക്കുന്നതിനാലാകാം നിരക്ക് കുറഞ്ഞു നില്‍ക്കുന്നതെന്നാണ് അനുമാനം.

ബ്രിട്ടന്‍

യുകെയില്‍ സ്ഥിതി വീണ്ടും നിയന്ത്രണാതീതമാവുകയാണ്. രാജ്യത്ത് ആവശ്യത്തിന് പരിശോധനകളും ടെസ്ററുകളും നടക്കുന്നില്ലെന്ന പരാതികള്‍ അടിയ്ക്കടി ഉയരുകയാണ്. രോഗബാധിതരുടെ എണ്ണം 34,000 കടന്നു. ഒട്ടനവധി മലയാളികള്‍ക്കും രോഗം ബാധിച്ചതായും റിപ്പോര്‍ട്ടുണ്ട്. സെലിബ്രിറ്റികള്‍, മലയാളികള്‍ ഉള്‍പ്പടെ മരണം 2,900 കടന്നു.രോഗകളെ പരിചരിയ്ക്കാന്‍ ജീവനക്കാരെ കിട്ടുന്നില്ലെന്നുള്ള മുറവിളിയും രാജ്യത്തുടനീളം ഉയര്‍ന്നുകഴിഞ്ഞു.

ഇറ്റലി

ഇറ്റലിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാര്‍ക്ക് ജീവന്‍മരണ പോരാട്ടം

ഇറ്റലിയില്‍ ലോക്ക്ഡൗണ്‍ തുടരുമ്പോഴും വിശ്രമമില്ലാത്ത ജീവനക്കാരുടെ കൂട്ടത്തില്‍പ്പെടും സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നവര്‍. അവശ്യ ഭക്ഷ്യവസ്തുക്കള്‍ക്ക് മുടക്കം വരാതിരിക്കാനാണ് സൂപ്പര്‍മാര്‍ക്കറ്റുകള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ഇവിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ ജീവന്‍ പണയം വച്ചാണ് ഓരോ ദിവസവും പൂര്‍ത്തിയാക്കുന്നതെന്നു പറഞ്ഞാല്‍ അതിശയോക്തിയില്ല. പലയിടങ്ങളില്‍ നിന്നു വരുന്നവര്‍ പാക്കറ്റുകളിലും ഷെല്‍ഫുകളിലുമെല്ലാം സ്പര്‍ശിക്കുന്നു. ഉമിനീര് പുരട്ടി നോട്ടെണ്ണി കൊടുക്കുന്നതു കാണുമ്പോള്‍ ക്യാഷ് കൗണ്ടറില്‍ നില്‍ക്കുന്നവരുടെ നെഞ്ച് പിടയ്ക്കും.

കഴിഞ്ഞ ദിവസം ഒരു സൂപ്പര്‍മാര്‍ക്കറ്റ് കാഷ്യര്‍ കൊറോണവൈറസ് ബാധിച്ച് മരിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ജീവനക്കാര്‍ക്ക് മതിയായ സംരക്ഷണം ഉറപ്പാക്കുന്നുണ്ടോ എന്ന ചോദ്യം അന്നു മുതല്‍ ശക്തമാണ്. കഴിഞ്ഞ ആഴ്ച ഒരു സൂപ്പര്‍മാര്‍ക്കറ്റ് സെക്യൂരിറ്റി ഗാര്‍ഡും മരിച്ചു. ഇരുവരും മുപ്പതുകളില്‍ മാത്രം പ്രായമുള്ളവര്‍.

കടയില്‍ വരുന്ന പലരും മാസ്കോ ഗ്ളൗസോ ധരിക്കാറില്ലെന്ന് ജീവനക്കാര്‍ പരാതി പറയുന്നു. ദിവസേനയെന്നോണം സാധനങ്ങള്‍ വാങ്ങാന്‍ വരുന്നവരും ഏറെ. പലരും അടിയന്തര ഘട്ടങ്ങളില്‍ വാങ്ങുന്ന സാധനങ്ങളല്ല, വിശാലമായ ഷോപ്പിങ് തന്നെ തുടരുകയാണ്. ഒന്നോ രണ്ടോ വരേണ്ട സ്ഥാനത്ത് കുടുംബമടച്ച് സൂപ്പര്‍മാര്‍ക്കറ്റിലേക്കു വരുന്ന കാഴ്ചകളും ധാരാളം.ജോലിക്കാരുടെ മേലുള്ള ഭാരം കുറയ്ക്കാന്‍ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന് യൂണിയനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

സന്ദര്‍ശക പ്രവാഹം കാരണം ഇറ്റലിയിലെ സോഷ്യല്‍ സെക്യൂരിറ്റി വെബ്സൈറ്റ് ക്രാഷായി

സെക്കന്‍ഡില്‍ നൂറു സന്ദര്‍ശകര്‍ വീതം എത്തിയതോടെ ഇറ്റലിയിലെ സാമൂഹിക സുരക്ഷാ വെബ്സൈറ്റിന്റെ പ്രവര്‍ത്തനം അവതാളത്തിലായി. അടിയന്തര ധനസഹായത്തിന് അപേക്ഷ നല്‍കുന്നതിനാണ് ഇത്രയധികം പേര്‍ കൂട്ടമായി സൈറ്റ് സന്ദര്‍ശിച്ചത്.

പല സമയത്തും മറ്റു സന്ദര്‍ശകരുടെ വ്യക്തിഗത വിവരങ്ങളാണ് സൈറ്റില്‍ പ്രദര്‍ശിപ്പിച്ചത്. 600 യൂറോ ഒറ്റത്തവണ സഹായത്തിനാണ് ഇപ്പോള്‍ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വ്യവസായ ~ വ്യാപാര സ്ഥാപനങ്ങള്‍ മിക്കതും അടഞ്ഞു കിടക്കുന്നതിനാല്‍ ആളുകള്‍ക്ക് വ്യാപകമായി ജോലിയില്ലാതിരിക്കുന്ന അവസ്ഥയാണ് രാജ്യത്ത്. ഈ സാഹചര്യത്തില്‍ സ്വയംതൊഴില്‍ ചെയ്തിരുന്നവര്‍ക്കും സീസണല്‍ ജോലിക്കാര്‍ക്കുമായാണ് 600 യൂറോയുടെ സഹായം പ്രഖ്യാപിച്ചിട്ടുള്ളത്.ഏപ്രില്‍ ഒന്നിന് പുലര്‍ച്ചെ മുതല്‍ ഇതിലേക്ക് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാനുള്ളവരുടെ പ്രവാഹമായിരുന്നു.

മരണസംഖ്യ ഉയരുമ്പോഴും പ്രതീക്ഷ

കൊറോണവൈറസ് ബാധിച്ചു മരിക്കുന്നവരുടെ പ്രതിദിന കണക്ക് വീണ്ടും ഉയര്‍ന്നെങ്കിലും രോഗബാധ പുതിയതായി സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുറയുന്നതിന്റെ ആശ്വാസത്തിലാണ് ഇറ്റലി.രോഗബാധ മൂര്‍ധന്യത്തിലെത്തി കഴിഞ്ഞെന്നും ഇനി തിരിച്ചിറക്കത്തിന്റെ കാലമാണെന്നുമാണ് ഇറ്റാലിയന്‍ വിദഗ്ധര്‍ കണക്കുകൂട്ടുന്നത്. അതേസമയം ഇറ്റലിയിലെ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. രാജ്യത്ത് മരണസംഖ്യ പതിനാലായിരം പിന്നിട്ടു കഴിഞ്ഞു. രോഗബാധിതരുടെ എണ്ണം 1.15 ലക്ഷവും കടന്നു. വ്യാഴാഴ്ച മാത്രം മരിച്ചത് 760 പേര്‍. പതിനാറായിരത്തിലധികം പേര്‍ രോഗവിമുക്തരാകുകയും ചെയ്തു.ഇതിനിടെ ഇറ്റലിയുടെ പ്രധാനമന്ത്രി ഗ്യൂസെപ്പെ കോണ്ടെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി വത്തിക്കാനില്‍ കൂടിക്കാഴ്ച നടത്തി.

സ്പെയിന്‍

സ്പെയിനില്‍ ആകെ മരിച്ചവരുടെ എണ്ണം 10,000 കടന്നു.പുതിയതായി 961 മരണമാണ് ഇവിടെയുണ്ടായിരിയ്ക്കുന്നത്. വൈറസ് കേസുകളുടെ എണ്ണം 1,12,000 കടന്നു. 950 മരണം റിപ്പോര്‍ട്ട് ചെയ്ത വ്യാഴാഴ്ച സ്പെയ്നിലും ആകെ മരണസംഖ്യ അഞ്ചക്കത്തിലേക്കു കടന്നു.

പൗരന്‍മാരെ ട്രാക്ക് ചെയ്യാന്‍ സ്പെയ്ന്‍ മൊബൈല്‍ ഡേറ്റ ഉപയോഗിക്കും

കൊറോണവൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ പൗരന്‍മാരുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ സ്പാനിഷ് സര്‍ക്കാര്‍ മൊബൈല്‍ ഫോണ്‍ ഡേറ്റ ഉപയോഗിക്കും.

സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്ന നിയന്ത്രണങ്ങള്‍ എത്രമാത്രം ഫലപ്രദമാണെന്നു മനസിലാക്കുകയാണ് ഇതിന്റെ പ്രധാന ലക്ഷ്യം. യാത്രകള്‍ കൂടുന്നോ കുറയുന്നോ എന്നതു പോലുള്ള സ്ഥിതിവിവരക്കണക്കുകളും ഇതുപയോഗിച്ച് തയാറാക്കാമെന്നാണ് പ്രതീക്ഷ.ദേശീയ സ്ററാറ്റിസ്ററിക്സ് ഇന്‍സ്ററിറ്റ്യൂട്ടായ ഐഎന്‍ഇ ആണ് ഇതിനു മേല്‍നോട്ടം വഹിക്കുന്നത്. മാര്‍ച്ച് പതിനല് മുതല്‍ സ്പെയ്നില്‍ ലോക്ക്ഡൗണ്‍ നിലവിലുണ്ട്.

സര്‍വകാല റെക്കോഡ് ഭേദിച്ച് സ്പെയ്നിലെ തൊഴിലില്ലായ്മാ നിരക്ക്

മാഡ്രിഡ്: കൊറോണവൈറസ് പടര്‍ന്നു പിടിക്കുമ്പോള്‍ സ്പെയ്നില്‍ തൊഴിലില്ലായ്മാ നിരക്ക് സര്‍വകാല റെക്കോഡുകള്‍ ഭേദിച്ച് മുന്നേറുന്നു. നേരത്തെ തന്നെ മന്ദഗതിയിലായിരുന്ന സമ്പദ് വ്യവസ്ഥ ഇപ്പോള്‍ പരിതാപകരമായ അവസ്ഥയിലേക്കാണ് നിപതിച്ചുകൊണ്ടിരിക്കുന്നത്.

833,979 പേര്‍ക്കാണ് ഈ പ്രതിസന്ധി തുടങ്ങിയ ശേഷം രാജ്യത്ത് ജോലി നഷ്ടപ്പെട്ടിരിക്കുന്നത്. മാര്‍ച്ച് 12 വരെ 2857 പേര്‍ മാത്രം തൊഴിലില്ലായ്മാ വേതനത്തിന് അപേക്ഷിച്ച സ്ഥാനത്തുനിന്നാണ് ഇത്രയും വലിയ വളര്‍ച്ച.

കൊറോണവൈറസ് ബാധ കാരണം തൊഴില്‍ മേഖല നേരിടുന്ന പ്രതിസന്ധി യൂറോപ്പിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ജര്‍മനിയെയും ബാധിച്ചു തുടങ്ങി. ലുഫ്താന്‍സ എയര്‍ലൈന്‍ 87,000 ജീവനക്കാരെ ഒറ്റയടിക്ക് കുറഞ്ഞ ജോലി സമയത്തിലേക്കു മാറ്റിയതു തന്നെ ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം. എയര്‍ലൈന്റെ ആകെ ജീവനക്കാരില്‍ അറുപതു ശതമനത്തിലധികം പേര്‍ വരും ഈ എണ്ണം.

രാജ്യത്തെ സമ്പദ് വ്യവസ്ഥ നേരിടുന്ന പ്രതിസന്ധി പരിഹരിക്കുന്നതിന് നൂറു ബില്യന്‍ യൂറോ വായ്പയായി അനുവദിക്കാന്‍ ജര്‍മന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെഎഫ്ഡബ്ള്യു ബാങ്ക് ഉത്തരവിറക്കിയിട്ടുണ്ട്.

ഫ്രാന്‍സ്

ഫ്രഞ്ച് മാര്‍ക്കറ്റിലെ ശീതീകരിച്ച ഹാളില്‍ മൃതദേഹങ്ങള്‍ സൂക്ഷിക്കും

ദിനംപ്രതി ഉയരുന്ന കോവിഡി~19 മരണസംഖ്യ താങ്ങാനാവാതെ ഫ്രാന്‍സ് ഉഴലുകയാണ്. മൃതദേഹങ്ങള്‍ സൂക്ഷിക്കാന്‍ ഇടം തികയാതെ, ഒരു മാര്‍ക്കറ്റില്‍ പഴങ്ങളും പച്ചക്കറിയും മത്സ്യമാംസാദികളും മറ്റും കേടുകൂടാതെ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്ന ശീതീകരിച്ച ഹാള്‍ താത്കാലിക മോര്‍ച്ചറിയാക്കി മാറ്റാനും തീരുമാനമായി. മാര്‍ക്കറ്റിന്റെ ഒരു ഭാഗത്ത് കച്ചവടം തുടരുകയും ചെയ്യുന്നതിടത്തോളം ഗതികേടിലാണ് ഭരണകൂടം.

പാരീസിന്റെ തെക്കന്‍ പ്രാന്തപ്രദേശത്തുള്ള റുംഗിസ് മാര്‍ക്കറ്റിലാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. പാരീസിലെ ഏറ്റഴും പ്രധാനപ്പെട്ട ഭക്ഷ്യ വിപണിയും യൂറോപ്പിലെ തന്നെ ഏറ്റവും വലിയ മൊത്ത വ്യാപാര വിപണിയുമാണിത്.വെള്ളിയാഴ്ച മുതല്‍ ഇവിടേക്ക് മൃതദേഹങ്ങള്‍ എത്തിച്ചുതുടങ്ങും. എണ്ണൂറു മുതല്‍ ആയിരം മൃതദേഹങ്ങള്‍ വരെ ഇവിടെ ഒരു സമയത്ത് സൂക്ഷിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കെയര്‍ ഹോമുകളില്‍ മരിച്ചത് 884 പേര്‍

ഫ്രാന്‍സിലെ വിവിധ കെയര്‍ ഹോമുകളിലായി കൊറോണവൈറസ് ബാധ കാരണം മരിച്ചവരുടെ എണ്ണം വ്യാഴാഴ്ച വരെ 884. ആശുപത്രികളിലല്ലാതെ സംഭവിക്കുന്ന കോവിഡ്~19 മരണങ്ങളുടെ ഔദ്യോഗിക കണക്ക് ആദ്യമായാണ് തയാറാക്കി പുറത്തുവിടുന്നത്.

ബുധനാഴ്ച വരെയും ആശുപത്രികളില്‍ മരിക്കുന്നവരുടെ എണ്ണം മാത്രമാണ് ഫ്രാന്‍സ് ഔദ്യോഗിക കണക്കുകളില്‍ ഉള്‍പ്പെടുത്തിയിരുന്നത്. ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്ന 884 എന്ന സംഖ്യയും പ്രാഥമിക കണക്ക് മാത്രമാണെന്നും, യഥാര്‍ഥ എണ്ണം ഇതിലും കൂടുതലായിരിക്കാനാണ് സാധ്യതയെന്നും അധികൃതര്‍ തന്നെ പറയുന്നു.

ഫ്രാന്‍സിലെ വിവിധ ആശുപത്രികളിലായി 471 പേരാണ് വ്യാഴാഴ്ച മരിച്ചത്. വൈറസ് ബാധിച്ചവരുടെ എണ്ണം 60,000 ഓളമായി. രാജ്യത്താകെ മരണം 5300 ല്‍ അധികമാണ്.

സ്വിറ്റ്സര്‍ലന്‍ഡ്

ചൈല്‍ഡ്കെയര്‍ സെന്ററുകള്‍ പ്രതിസന്ധിയില്‍

സ്വിറ്റ്സര്‍ലന്‍ഡില്‍ കൊറോണകാലത്തും പ്രവര്‍ത്തനം തുടരാന്‍ നിര്‍ബന്ധിതമായ ചൈല്‍ഡ് കെയര്‍ സെന്ററുകള്‍ നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി. മിക്കയിടങ്ങളിലും കുട്ടികള്‍ കുറവാണ്. വരുമാനം കുറഞ്ഞതോടെ അന്നത്തെ കാര്യങ്ങള്‍ തന്നെ മുന്നോട്ടു കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുന്ന അവസ്ഥയിലാണ് നടത്തിപ്പുകാര്‍.

ഇത്തരം സെന്ററുകള്‍ പൂട്ടിപ്പോകാതിരിക്കാന്‍ സര്‍ക്കാര്‍ പ്രത്യേക പാക്കേജ് തന്നെ പരിഗണിക്കുന്നുണ്ട് ഇപ്പോള്‍. വെള്ളിയാഴ്ച പ്രഖ്യാപിച്ച മുന്നൂറ് മില്യന്‍ ഫ്രാങ്കിന്റെ രക്ഷാ പാക്കേജില്‍ ചൈല്‍ഡ് കെയര്‍ സെന്ററുകളും ഉള്‍പ്പെട്ടിരുന്നു.

സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടം വന്നിട്ടുണ്ടെങ്കില്‍ തൊഴിലില്ലായ്മാ ആനുകൂല്യത്തിന് അപേക്ഷിക്കാനും വ്യവസ്ഥ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചെറുകിട, ഇടത്തരം വ്യവസായങ്ങള്‍ക്ക് വായ്പകളും എളുപ്പത്തില്‍ ലഭ്യമാക്കും. ചൈല്‍ഡ്കെയര്‍ സെന്ററുകള്‍ കൂടാതെ സ്പോര്‍ട്സ് ക്ളബ്ബുകള്‍, ടൂറിസം മേഖല തുടങ്ങിയവര്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കും.

അതേസമയം, ടാക്സി ഡ്റൈവര്‍മാര്‍, സൈക്കോതെറാപ്പിസ്ററുകള്‍, പോഡിയാട്രിസ്ററുകള്‍, ഗാര്‍ഡനര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, ഡെന്റിസ്ററുകള്‍ എന്നിവരെ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിയന്ത്രണ കാലത്തും ഇവര്‍ക്ക് ജോലി ചെയ്യാന്‍ അനുമതിയുള്ളതിനാലാണിത്. വാര്‍ഷിക ടേണോവറിന്റെ പത്തു ശതമാനം വരെ ബാങ്ക് വായ്പയാണ് ഇവര്‍ക്കു ലഭിക്കുന്ന സഹായം.സ്വിറ്റ്സര്‍ലണ്ടില്‍ ആകെ മരണം 536 ആയി.രോഗബാധിതരുടെ എണ്ണം 20,000 ഓട് അടുക്കുന്നു.

ബെല്‍ജിയത്ത് കോവിഡ് 19 ബാധിച്ച ഔദ്യോഗികമായി സ്ഥിരീകരിച്ച രോഗികളുടെ എണ്ണം 15,000 കടന്നു. വൈറസ് മൂലമുണ്ടായ മരണം 1000 കടന്നു.ഹോളണ്ടില്‍ മരണം 13,00 കടന്നു. രോഗം ബാധിച്ചവരുടെ എണ്ണം 15,000 ആയി.അയര്‍ലണ്ടില്‍ ഇതുവരെയായി 98 മരണങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. 4000 ഓളം പേരാണ് അവിടെ രോഗം ബാധിച്ചവരായി സ്ഥിരീകരിച്ചിട്ടുള്ളത്.
- dated 05 Apr 2020


Comments:
Keywords: Europe - Special Annoucements - corona_worse_europe Europe - Special Annoucements - corona_worse_europe,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us