Today: 07 Jun 2023 GMT   Tell Your Friend
Advertisements
ബര്‍ലിന്‍ പൂളുകളിലെ 'സ്ത്രീവിവേചനം' അവസാനിച്ചു
Photo #1 - Germany - Otta Nottathil - 123202310pool
ബര്‍ലിന്‍: ജര്‍മനിയുടെ തലസ്ഥാനമായ ബര്‍ലിനിലെ പൊതു സ്വിമ്മിങ് പൂളുകളില്‍ നിലനിന്ന സ്ത്രീ വിവേചനത്തിന് അന്ത്യം. സ്ത്രീകള്‍ക്കും പുരുഷന്‍മാരെപ്പോലെ അരയ്ക്കു മാറു മറയ്ക്കാതെ പൊതു നീന്തല്‍ക്കുളങ്ങളില്‍ ഇറങ്ങാന്‍ അനുമതി ലഭിച്ചതോടെയാണിത്.

സ്ത്രീകള്‍ക്ക് ഇത്തരത്തില്‍ പൂളുകളിലിറങ്ങാന്‍ അനുമതി നിഷേധിക്കുന്നത് വിവേചനമാണെന്നാരോപിച്ച് ഒരു യുവതി നല്‍കിയ പരാതിയിലാണ് അനുകൂല നടപടി വന്നിരിക്കുന്നത്. പുതിയ നിയമമനുസരിച്ച് ലിംഗഭേദമന്യേ എല്ലാവര്‍ക്കും മേല്‍വസ്ത്രമില്ലാതെ നീന്തല്‍കുളങ്ങള്‍ ഉപയോഗിക്കാം.

മാറുമറയ്ക്കാതെ നീന്തല്‍കുളത്തിലിറങ്ങാന്‍ കഴിയില്ലെന്നും തിരിച്ചുകയറണമെന്നും അധികൃതര്‍ പറഞ്ഞതാണ് യുവതി പരാതി നല്‍കാന്‍ കാരണമായത്. ഇത് വിവേചനമാണെന്നും മേല്‍വസ്ത്രം വേണ്ടെന്നു വയ്ക്കാനുള്ള അവകാശം എല്ലാവര്‍ക്കും ഒരുപോലെയാണെന്നുമായിരുന്നു യുവതിയുടെ വാദം.

പരാതി പരിഗണിച്ച സെനറ്റ് ഓംബുഡ്സ്പേഴ്സണ്‍ വിവേചനം തന്നെയാണെന്ന് വിലയിരുത്തി. നേരത്തെ മേല്‍വസ്ത്രമില്ലാതെ സ്ത്രീകള്‍ കുളത്തിലിറങ്ങിയാല്‍ നീന്തല്‍കുളമുപയോഗിക്കുന്നതില്‍ നിന്ന് ആജീവനാന്തം വിലക്കുക വരെ ചെയ്തിരുന്നു.
- dated 12 Mar 2023


Comments:
Keywords: Germany - Otta Nottathil - 123202310pool Germany - Otta Nottathil - 123202310pool,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7620233abortion
ഗര്‍ഭഛിദ്രം ക്രിമിനല്‍ കുറ്റമായി നിലനിര്‍ത്തണമെന്ന് ജര്‍മനിയില്‍ സര്‍വേ ഫലം Recent or Hot News
തുടര്‍ന്നു വായിക്കുക
7620232scholz
യുക്രെയ്നിലെ ഡാം തകര്‍ത്തത് യുദ്ധത്തെ പുതിയ തലത്തിലെത്തിച്ചു: ഷോള്‍സ് Recent or Hot News
തുടര്‍ന്നു വായിക്കുക
7620231profession
ജര്‍മനിയിലെ വിവിധ പ്രൊഫഷനുകളില്‍ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം Recent or Hot News
തുടര്‍ന്നു വായിക്കുക
compensation_delayed_trains_rule_tighted_germany
വൈകിയ ട്രെയിനുകള്‍ക്ക് നഷ്ടപരിഹാര ക്ളെയിം ; നിയമങ്ങള്‍ ജര്‍മ്മനി കര്‍ശനമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
german_defence_minister_pistorius_india_visit
ആയുധ ഇടപാടിനായി ജര്‍മന്‍ പ്രതിരോധമന്ത്രി ഇന്ത്യയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
defence_minister_pistorios_asia
ജര്‍മന്‍ പ്രതിരോധമന്ത്രി ഏഷ്യയിലേയ്ക്ക്
തുടര്‍ന്നു വായിക്കുക
fire_forest_berlin
ബര്‍ലിന്‍ കാട്ടുതീ പടരുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us