ബര്‍ലിന്‍: മൂന്നു വര്‍ഷം കൊണ്ട് ഫാസ്ററ് ട്രാക്കിലൂടെ പൗരത്വം നല്കുന്ന നിയമം ജര്‍മന്‍ പാര്‍ലമെന്റ് വോട്ടിനിട്ട് റദ്ദാക്കി. മധ്യ~ഇടതുപക്ഷ സോഷ്യല്‍ ഡെമോക്രാറ്റ് (എസ്പിഡി) ഒലാഫ് ഷോള്‍സിന്റെ നേതൃത്വത്തിലുള്ള മുന്‍ സര്‍ക്കാരിന്റെ കീഴില്‍ നടപ്പിലാക്കിയ ഫാസ്ററ് ട്രാക്ക് പൗരത്വ നിയമം റദ്ദാക്കാനാണ് ബുണ്ടെസ്ററാഗ് ഭൂരിപക്ഷത്തോടെ ബുധനാഴ്ച വോട്ട് ചെയ്തത്.
ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയായ ആന്റി ഇമിഗ്രേഷന്‍ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മ്മനി (എഎഫ്ഡി) പാര്‍ട്ടിയും നിയമം റദ്ദാക്കാന്‍ സഖ്യ സര്‍ക്കാരിനെ വോട്ടെടുപ്പില്‍ പിന്തുണച്ചതും കാര്യങ്ങള്‍ എളുപ്പത്തില്‍ പാസായി.പാര്‍ലമെന്റിന്റെ അധോസഭയിലെ 450 അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തു, 134 പേര് എതിര്‍ത്തു, രണ്ട് പേര് വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ നിലവിലെ ചാന്‍സലര്‍ ഫ്രെഡറിക് മെര്‍സ് തന്റെ മുന്‍ഗാമിയുടെ നിരവധി ഉദാരവല്‍ക്കരിച്ച പൗരത്വ നിയമങ്ങള്‍ ഇല്ലാതാക്കുന്നത് തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂലക്കല്ലാക്കി മാറ്റി.
ജര്‍മ്മനിയില്‍ പൗരത്വത്തിന് അപേക്ഷിക്കാനുള്ള കാത്തിരിപ്പ് സമയം എട്ട് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമായി കുറച്ചതാണ് ഇനി പൗരത്വം നേടാനുള്ള സമയം. ഇതിന് അപേക്ഷകന് ഇടത്തരം ജര്‍മ്മന്‍ ഗ്രാഹ്യമുണ്ടെന്ന് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റും, സ്വയം പോറ്റാന്‍ മതിയായ വരുമാനത്തിന്റെ തെളിവ് നല്‍കുകയും വേണം. അല്ലാതെ മേലില്‍ ജര്‍മന്‍ പൗരത്വം ലഭിയ്ക്കില്ല.
2024 ജൂണ്‍ മുതല്‍. ഇതുവരെ എത്ര ത്വരിതപ്പെടുത്തിയ സ്വാഭാവികവല്ക്കരണങ്ങള് നടന്നിട്ടുണ്ട് എന്ന ചോദ്യം ഇപ്പോഴും ബാക്കിയായി നില്ക്കുമ്പോള് രാജ്യവ്യാപകമായി ത്വരിതപ്പെടുത്തിയ സ്വാഭാവികവല്ക്കരണങ്ങളുടെ എണ്ണം വളരെ കുറവായിരുന്നു എന്നും സൂചനയുണ്ട്. ഈ അവസരം പ്രയോജനപ്പെടുത്തിയത് ഏതാനും ആയിരം ആളുകള്‍ മാത്രമാണെന്ന് വിദഗ്ദ്ധര്‍ കണക്കാക്കുന്നു. എന്നിരുന്നാലും, കുറഞ്ഞത് അഞ്ച് വര്‍ഷത്തിനു ശേഷമുള്ള സ്വാഭാവികവല്ക്കരണങ്ങളുടെ എണ്ണം ഗണ്യമായി കൂടുതലാണ്. മൊത്തത്തില്‍, 2024 ല്‍ ഏകദേശം 292,000 വിദേശികള്‍ക്ക് ജര്‍മ്മന്‍ പാസ്പോര്ട്ടുകള് ലഭിച്ചു ~ ഒരു റെക്കോര്‍ഡ്.
ഫാസ്ററ്~ട്രാക്ക് പാതയിലൂടെ ജര്‍മ്മന്‍ പൗരത്വം നേടിയ ആളുകളുടെ കൃത്യമായ എണ്ണം ഇതുവരെ ഇല്ലെങ്കിലും, ഇമിഗ്രേഷന്‍ ഓഫീസുകള്‍ വളരെ കുറഞ്ഞ അപേക്ഷകരെ റിപ്പോര്‍ട്ട് ചെയ്തതായി പബ്ളിക് ബ്രോഡ്കാസ്ററര്‍ എആര്‍ഡി പറഞ്ഞു.

Comments: