Today: 07 Jul 2020 GMT   Tell Your Friend
Advertisements
കേരളപ്പിറവി ദിനാശംസകള്‍
Photo #1 - Germany - Otta Nottathil - keralappiravi_greetings
കേരളത്തിനു വീണ്ടുമൊരു പിറന്നാള്‍. എല്ലാ മലയാളികള്‍ക്കും കേരളപിറവിയുടെ ആശംസകള്‍ ഹൃദയപൂര്‍വ്വം നേരുന്നു.കേരള സംസ്ഥാനം രൂപീകൃതമായതിന്റെ ഓര്‍മയ്ക്കായാണ്മലയാളികള്‍ കേരള പിറവി ആഘോഷിക്കുന്നത്. നവംബര്‍ ഒന്നിനാണ് കേരള പിറവിയായി ആഘോഷിക്കുന്നത്.

കേരളം എന്ന പേര് ലഭിച്ചതിനു പിന്നില്‍ നിരവധി ഐതിഹ്യമുണ്ട്. പരശുരാമന്‍ എറിഞ്ഞ
മഴു അറബിക്കടലില്‍ വീണ സ്ഥലം കേരളമായി മാറിയെന്നാണ് ഒരു ഐതിഹ്യം. തെങ്ങുകള്‍ ധാരാളമായി കാണുന്നതുകൊണ്ടാണ് കേരളം എന്ന് പേര് ലഭിച്ചതെന്നും, ചേര രാജാക്കന്മാരുടെ അധീനതയിലായിരുന്ന ചേരളം പിന്നീട് കേരളമായി മാറിയെന്നും
പറയപ്പെടുന്നു.

1947 ഓഗസ്ററ 15 ന് ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചശേഷം ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ വിഭജിക്കണമെന്ന ശക്തമായ ആവശ്യം ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് സ്വാതന്ത്ര്യം കിട്ടി രണ്ടു വര്‍ഷങ്ങള്‍ക്കു ശേഷം 1949 ല്‍ തിരുകൊച്ചി സംസ്ഥാനം രൂപം കൊണ്ടു. പക്ഷേ മലബാര്‍ അപ്പോഴും മദ്രാസ് പ്രസിഡന്‍സിയുടെ ഭാഗമായിരുന്നു. 1956 നവംബര്‍ ഒന്നിന് പഴയമലബാര്‍, കൊച്ചി, തിരുവിതാംകൂര്‍ എന്നീ പ്രദേശങ്ങള്‍ ചേര്‍ന്ന് കേരള സംസ്ഥാനം നിലവില്‍ വന്നു.

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങി പല
കാര്യങ്ങളിലും കേരളം വളരെ മുന്നിലാണെന്നത് ഓരോ മലയാളിക്കും അഭിമാനമേകുന്നതാണ്.

ലോകത്തെവിടെയാണെങ്കിലും മലയാളികള്‍ കേരള പിറവി ദിനം ആഘോഷപൂര്‍വം
കൊണ്ടാടുന്നു. ഈ ദിനത്തില്‍ സ്ത്രീകള്‍ മലയാളികളുടെ പാരമ്പര്യ വസ്ത്രമായ കസവുസാരിയും പുരുഷന്മാര്‍ കസവു മുണ്ടും ഷര്‍ട്ടും ധരിക്കുന്നു. കേരള പിറവി ആശംസയും പരസ്പരം പങ്കുവയ്ക്കുന്നു.

ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിയ്ക്കുന്ന കേരളത്തില്‍, നമ്മുടെ മാത്രം സ്വന്തമെന്നു പറയാന്‍ എത്രയെത്ര ഉദാഹരണങ്ങള്‍ എടുത്തു പറയാനുണ്ട്. മറ്റെങ്ങുമില്ലാത്ത ആഘോഷങ്ങള്‍,
ആചാരങ്ങള്‍, കാര്‍ഷിക വിളകള്‍, ഒരു നാടിന്റെ തനതു കാര്‍ഷിക, കരകൗശല, ഭക്ഷ്യ, വ്യവസായങ്ങള്‍ അങ്ങനെ എണ്ണിപ്പറയാന്‍ ഒട്ടനവധിയുണ്ട്.

ജാതി ജീര്‍ണതകള്‍ക്കും മതഭേദചിന്തകള്‍ക്കും അതീതമായി മലയാളി മനസ്
ഒരുമിക്കട്ടെ എന്നാശംസിയ്ക്കുന്നു.

ഹൃദയപൂര്‍വ്വം

ജോസ് കുമ്പിളുവേലില്‍
മുഖ്യപത്രാധിപര്‍
- dated 01 Nov 2019


Comments:
Keywords: Germany - Otta Nottathil - keralappiravi_greetings Germany - Otta Nottathil - keralappiravi_greetings,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
7720204app
ജര്‍മനിയുടെ കൊറോണ മുന്നറിയിപ്പ് ആപ്പ് ഉപയോഗിക്കുന്നവരില്‍ ഏറെയും ആപ്പിള്‍ ഉടമകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
7720202police
പോലീസിലെ വംശീയത അന്വേഷിക്കാനുള്ള നീക്കം ജര്‍മനി ഉപേക്ഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
6720203china
6.6 ലക്ഷം മെഴ്സിഡസ് ബെന്‍സ് കാറുകള്‍ തിരിച്ചുവിളിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
4720204meat
ജര്‍മന്‍ അറവ്ശാലകളിലെ സ്ഥിതി പരിതാപകരമെന്ന് റൊമാനിയന്‍ തൊഴിലാളികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
mon_george_ratzinger_dead
എമെരിറ്റസ് പാപ്പായുടെ സഹോദരന്‍ മോണ്‍.ജോര്‍ജ് റാറ്റ്സിംഗര്‍ അന്തരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
1720206wages
ജര്‍മനിയില്‍ മിനിമം വേതനം 10.45 യൂറോയിലെത്തും
തുടര്‍ന്നു വായിക്കുക
1720205merkel
യൂറോപ്യന്‍ യൂണിയന്റെ ഭാവി നിര്‍വചിക്കാന്‍ അംഗല മെര്‍ക്കലിനു നിയോഗം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us