ബര്‍ലിന്‍: ലോകമെമ്പാടുമുള്ള മലയാളികളുടെ അഭിമാനമായ സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കെടുക്കുന്ന ഭീമന് ലൈവ് ഷോ ജര്‍മ്മനിയില്‍ അരങ്ങേറുന്നു. ഇക്കൊല്ലം ജൂണ്‍ 26~ന് നടക്കുന്ന "ദി കംപ്ളീറ്റ് ആക്ടര്‍ മോഹന്‍ലാല്‍ ലൈവ് ഇന്‍ ജര്‍മ്മനി ~ ബിയോണ്ട് ദ സ്ക്രീന്‍" എന്ന പരിപാടിയുടെ ടിക്കറ്റുകളുടെ ബുക്കിംഗ് ഏപ്രില്‍ 15~ന് വിഷു ദിനത്തില്‍ രാത്രി 8 മണിക്ക് ആരംഭിച്ചു.
ജര്‍മനിയിലെ നോര്‍ത്ത്റൈന്‍ വെസ്ററ്ഫാലിയ സംസ്ഥാനത്തെ ഒബര്ഹൗസനിലെ റുഡോള്‍ഫ് വെബര്‍ അരീനയില്‍ നടക്കുന്ന പരിപാടി യൂറോപ്പില്‍ നടന്നിട്ടുള്ള ഏറ്റവും വലിയ ഇന്ത്യന്‍ സ്ററാര്‍ നൈറ്റായി
വിലയിരുത്തപ്പെടുന്നു.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ശ്രദ്ധേയനായ അഭിനേതാക്കളില്‍ ഒരാളായ മോഹന്‍ലാല്‍ (മോഹന്‍ലാല്‍ വിശ്വനാഥന് നായര്‍) ആണ് പരിപാടിയുടെ മുഖ്യ ആകര്‍ഷണം. 2025~ലെ ദാദാസാഹിബ് ഫാല്‍ക്കെ പുരസ്കാര ജേതാവായ അദ്ദേഹം അഞ്ച് ദേശീയ പുരസ്കാരങ്ങളും ഒന്‍പത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും ഉള്‍പ്പെടെ 150~ലധികം അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. പത്മഭൂഷണ്‍ (2019), പത്മശ്രീ (2001) പുരസ്കാരങ്ങള്‍ക്കൊപ്പം ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയിലെ ലഫ്റ്റനന്റ് കേണല്‍ എന്ന ബഹുമതിയും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.
സംഗീതം, നൃത്തം, സിനിമാറ്റിക് അവതരണങ്ങള്‍ എന്നിവയുടെ സമന്വയത്തോടെ ഒരു ഭംഗിയാര്‍ന്ന ഇന്ത്യന്‍ സ്ററാര്‍ നൈറ്റ് ഷോ ആയിരിക്കും "ബിയോണ്ട് ദ സ്ക്രീന്‍". പ്രശസ്ത ഗായിക കെ.എസ്. ചിത്രയും ഈ വേദിയില്‍ പങ്കുചേരും. അഞ്ചു പതിറ്റാണ്ടിലേറെ നീണ്ട കരിയറില്‍ 25,000~ത്തിലധികം ഗാനങ്ങള്‍ പാടിയ ചിത്ര ഇന്ത്യന്‍ സംഗീതലോകത്തെ മഹത്തായ ശബ്ദങ്ങളില്‍ ഒന്നാണ്.
കൂടാതെ ധ്യാന്‍ ശ്രീനിവാസന്, കലാഭവന്‍ ഷാജോണ്‍, ഷൈന്‍ ടോം ചാക്കോ, റംസാന് മുഹമ്മദ്, സ്വാസിക, സാനിയ ഇയ്യപ്പന്‍ എന്നിവരോടൊപ്പം വിധു പ്രതാപ്, മനോജ് ജോര്‍ജ്ജ്, അഞ്ജു ജോസഫ്, അനൂപ് കോവളം തുടങ്ങി നിരവധി കലാകാരന്മാരും പരിപാടിയില്‍ പങ്കെടുക്കും.
1996 മുതല്‍ ലോകപ്രശസ്ത കലാകാരന്മാരുടെ വേദിയായ റുഡോള്‍ഫ് വേബര്‍ അരീന ഏകദേശം 12,500/13,000 ആളുകള്‍ക്ക് സൗകര്യമൊരുക്കുന്ന ജര്‍മ്മനിയിലെ പ്രമുഖ മള്‍ട്ടി~ഫങ്ഷണല്‍ വേദിയാണ്. കോള്‍ഡ്പ്ളേ, ജസ്ററിന്‍ ബീബര്‍ എന്നിവരെപ്പോലുള്ള അന്താരാഷ്ട്ര താരങ്ങള്‍ ഇവിടെ ഇതിനകം പ്രകടനം നടത്തിയിട്ടുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക്
www.lokahfilms.com സന്ദര്‍ശിച്ച് ടിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. ലോകോത്തര നിലവാരത്തിലുള്ള സ്റേറജ് അവതരണങ്ങളും ഇന്ത്യന്‍ കലാരൂപങ്ങളുടെ മികവും ഒരുമിക്കുന്ന ഈ ഷോ, യൂറോപ്പിലെ പ്രേക്ഷകര്‍ക്ക് മറക്കാനാവാത്ത അനുഭവമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

Comments: