സ്റേറാക്ക്ഹോം: 2025ലെ സാഹിത്യ നൊബേല്‍ പുരസ്കാരം ഹംഗേറിയന്‍ എഴുത്തുകാരന് ലാസ്ളോ ക്രാസ്നഹോര്‍കൈയ്ക്ക്.
അപ്പോകലിപ്പ്റ്റിന്റെ ഭീകരതയ്ക്കുള്ളില് നിന്ന് കലയുടെ ശക്തി വര്‍ധിപ്പിക്കുന്ന അദ്ദേഹത്തിന്റെ വീക്ഷണങ്ങള്‍ ഉള്‍ക്കൊണ്ട "ഹെര്‍ഷ്റ്റ് 07769' എന്ന കൃതിക്കാണ് പുരസ്കാരം ലഭിച്ചത്.
ജര്‍മന്‍ ജനതയുടെ സാമൂഹികാവസ്ഥയെ കൃത്യതയോടെ വരച്ചുകാട്ടുന്നതിനാല് സമകാലിക ജര്‍മന്‍ നോവലുകളില്‍ ഒന്നായി ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്.
സ്വീഡിഷ് അക്കാഡമി നല്കുന്ന പുരസ്കാരത്തിനൊപ്പം ഏകദേശം പത്തു കോടി രൂപയാണ് (11 മില്യന്‍ സ്വീഡിഷ് ക്രോണര്‍) സമ്മാനത്തുക.

Comments: