Today: 19 Aug 2022 GMT   Tell Your Friend
Advertisements
ദുബായ് ""ഏറ്റവും തിരക്കുള്ള വിമാനത്താവളം'' എന്ന പദവി നിലനിര്‍ത്തി
Photo #1 - Gulf - Otta Nottathil - dubai_most_congested_airport
കഴിഞ്ഞ വര്‍ഷം എത്തിയത് രണ്ടുകോടി 91 ലക്ഷം യാത്രക്കാര്‍;

ദുബായ്: നവീന നാഗരികതയുടെ പ്രതീകമായി ഉയര്‍ച്ചയുടെയും വിജയങ്ങളുടെയും കഥകള്‍ നിരവധി പറയാനുണ്ട് ഈ നഗരത്തിന്. ലോകത്തെ ഏറ്റവും തിരക്കുള്ള വിമാനത്താവളം എന്ന പദവി ഇത്തവണയും നിലനിര്‍ത്തുമെന്ന് ദുബായ് വിമാനത്താവളം നിലനിര്‍ത്തുമെന്നും ദുബായ് എയര്‍പോര്‍ട്ട് ഡപ്യൂട്ടി സിഇഒ ജമാല്‍ അല്‍ ഹായി വ്യക്തമാക്കി. കൊവിഡ് ഭീഷണി ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ സാധിച്ചുവെന്നും അതുകൊണ്ടു തന്നെ ഇത്തവണയും ഈ നേട്ടം സാധ്യമാകുമെന്നും വേള്‍ഡ് ട്രേഡ് സെന്ററില്‍ ആരംഭിച്ച എയര്‍പോര്‍ട്ട് ഷോയില്‍ പ്രസംഗിക്കവെ അദ്ദേഹം വ്യക്തമാക്കി.

വിമാനത്താവളവുമായി ബന്ധപ്പെട്ടുള്ള ലോകത്തെ ഏറ്റവും വലിയ എയര്‍പോര്‍ട്ട് ഷോയാണ് ഇപ്പോള്‍ ദുബായില്‍ നടക്കുന്നത്. രണ്ടുകോടി 91 ലക്ഷം യാത്രക്കാരാണ് കഴിഞ്ഞ വര്‍ഷം വിമാനത്താവളത്തില്‍ എത്തിയത്. ആളുകളുടെ ജീവന് സംരക്ഷണം നല്‍കിക്കൊണ്ടും കൊവിഡ് സമയത്ത് വ്യവസായ മേഖലയ്ക്ക് ഉണ്ടായ വെല്ലുവിളികള്‍ ശരിയായ നടപടികള്‍ കൊണ്ട് നേരിട്ടതുമാണ് ഈ നേട്ടങ്ങള്‍ക്ക് സഹായകമായത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊവിഡിന് ശേഷം ദുബായില്‍ ഡ്രോണുകളുടെ ഉപയോഗത്തില്‍ പതിമടങ്ങ് വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 20000 സ്വകാര്യ ഡ്രോണ്‍ ഉപയോക്താക്കളാണുള്ളതെന്ന് ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റിയിലെ എയര്‍ നാവിഗേഷന്‍ ആന്‍ഡ് എയറോ ഡ്രോം ഡിപ്പാര്‍ട്മെന്റ് സീനിയര്‍ ഡയറക്ടര്‍ മുഹമ്മദ് ഫൈസല്‍ ദൊസ്സാരി വ്യക്തമാക്കി.

നാളെ സമാപിക്കുന്ന ഷോയില്‍ വ്യോമയാന വ്യവസായത്തിന്റെ ഭാവി രൂപപ്പെടുത്തുന്ന ലോകത്തെങ്ങുമുള്ള ഏറ്റവും പുതിയ പദ്ധതികള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. 20 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 150 പ്രദര്‍ശകരും ഈ മേഖലയില്‍ നിന്നുള്ള 4500 ല്‍ ഏറെ പ്രഫഷനലുകളും ഷോയില്‍ പങ്കെടുക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ടു നടക്കുന്ന ഗ്ളോബല്‍ എയര്‍പോര്‍ട്ട് ലീഡേഴ്സ് ഫോറത്തില്‍ 40 ഏവിയേഷന്‍, എയര്‍പോര്‍ട്ട് തലവന്മാര്‍ സംബന്ധിക്കുന്നു.
- dated 20 May 2022


Comments:
Keywords: Gulf - Otta Nottathil - dubai_most_congested_airport Gulf - Otta Nottathil - dubai_most_congested_airport,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us