Today: 19 Aug 2022 GMT   Tell Your Friend
Advertisements
റഷ്യന്‍ ആയുധങ്ങള്‍ വേണ്ടെന്നുവയ്ക്കാനാവില്ല: യുഎസിനോട് ഇന്ത്യ
Photo #1 - India - Otta Nottathil - 9420223india
ന്യൂഡല്‍ഹി: പാശ്ചാത്യരാജ്യങ്ങള്‍ റഷ്യയ്ക്കെതിരേ പ്രഖ്യാപിച്ചിരിക്കുന്ന ഉപരോധത്തില്‍ ഇന്ത്യയെയും അണിനിരത്താനുള്ള നീക്കത്തിന് തിരിച്ചടി. റഷ്യന്‍ ആയുധങ്ങള്‍ ഉപയോഗിക്കുന്നത് ഒഴിവാക്കാനാകില്ലെന്ന് യു.എസിനോട് ഇന്ത്യ വ്യക്തമാക്കി.

റഷ്യന്‍ ആയുധങ്ങള്‍ക്ക് ബദലായി ഉപയോഗിക്കുന്നവ ചെലവേറിയതാണെന്നും അതിനാല്‍ റഷ്യയെ ഒഴിവാക്കാന്‍ കഴിയില്ലെന്നുമുള്ള നിലപാടാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. മറ്റ് രാജ്യങ്ങള്‍ നിര്‍മിക്കുന്ന ആയുധങ്ങള്‍ ഉപയോഗിക്കുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങളും ഇന്ത്യ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

വിലക്കുറവിന് പുറമേ ഇന്ത്യന്‍ കമ്പനികളുമായി സംയുക്ത സംരംഭങ്ങള്‍ തുടങ്ങാനും റഷ്യന്‍ കമ്പനികള്‍ താല്‍പര്യമെടുക്കാറുണ്ട്. എന്നാല്‍, യു.എസ് ആയുധ കമ്പനികള്‍ ഇത്തരം സഹകരണത്തിനു തയാറാവില്ല.

നേരത്തെ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുന്ന നടപടിയില്‍ ഇന്ത്യ പിന്മാറണമെന്നും യു.എസ് പരോക്ഷമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, റഷ്യയില്‍നിന്ന് കുറഞ്ഞ നിരക്കില്‍ ക്രൂഡ് ഓയില്‍ ഇറക്കുമതി ചെയ്യുന്നതിനുള്ള നടപടികളുമായി മുന്നോട്ടു പോകുകയാണ് ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍.

യുഎസ് അണ്ടര്‍ സെക്രട്ടറി വിക്ടോറിയ ന്യുലാന്‍ഡ് ഇന്ത്യയിലെത്തി വിദേശകാര്യ സെക്രട്ടറി ഹര്‍ഷ ശൃംഗ്ളയും വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായും ചര്‍ച്ച നടത്തിയിരുന്നു.
- dated 09 Apr 2022


Comments:
Keywords: India - Otta Nottathil - 9420223india India - Otta Nottathil - 9420223india,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820225france
പ്രതിരോധ ~ ആണവ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ Recent or Hot News
തുടര്‍ന്നു വായിക്കുക
17820222china
ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത് Recent or Hot News
ഇന്ത്യയുടെയും യുഎസിന്റെയും എതിര്‍പ്പ് അവഗണിച്ചു
തുടര്‍ന്നു വായിക്കുക
15820221hindutva
ഇന്ത്യ@75: മതേതരത്വത്തിനു ഭീഷണിയായി ഹിന്ദുത്വ ദേശീയത Recent or Hot News
തുടര്‍ന്നു വായിക്കുക
8820222ship
ഇന്ത്യയുടെ സമ്മര്‍ദം: ചൈനീസ് ചാരക്കപ്പല്‍ അടുപ്പിക്കാതെ ലങ്ക
തുടര്‍ന്നു വായിക്കുക
25720224monkeypox
മങ്കിപോക്സിനെ പേടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
24720223un
മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പദവി: യുഎന്നില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
തുടര്‍ന്നു വായിക്കുക
indian_curry_powder_poisioning
മലയാളികളെ വിഷം തീറ്റാന്‍ സര്‍ക്കാര്‍ കൂട്ടോ ? മായത്തില്‍ എരിയുന്ന മലയാളി ജീവിതം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us