Today: 19 Aug 2022 GMT   Tell Your Friend
Advertisements
പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.എം. നാരായണന് സ്പെഷ്യല്‍ ജേര്‍ണലിസം പുരസ്കാരം മുഖ്യമന്ത്രിയില്‍ നിന്നുംഏറ്റുവാങ്ങി
Photo #1 - India - Otta Nottathil - p_M_narayanan_loka_madhyama_award
തിരുവനന്തപുരം: പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി.എം. നാരായണന് സ്പെഷ്യല്‍ ജേര്‍ണലിസം പുരസ്കാരം, ലോക കേരള സഭയോട് അനുബന്ധിച്ച് കേരള മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ തിരുവനന്തപുരത്ത് നടന്ന ലോക മാധ്യമ സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനില്‍ നിന്നും പി.എം. നാരായണന്‍ പുരസ്കാരം ഏറ്റുവാങ്ങി

25 വര്‍ഷത്തെ ന്യൂസ് പ്രൊഡക്ഷന്‍, റിപ്പോര്‍ട്ടിംഗ് അനുഭവപരിചയമുള്ള ടെലിവിഷന്‍ ജേര്‍ണലിസ്ററാണ് പി എം നാരായണന്‍, ജര്‍മ്മനിയിലെ ഏറ്റവും വലിയ പബ്ളിക് ബ്രോഡ്കാസ്റററായ എആര്‍ഡി ഫസ്ററ് ജര്‍മ്മന്‍ ടെലിവിഷനുവേണ്ടി ഇദ്ദേഹം ദക്ഷിണേഷ്യ കേന്ദ്രീകരിച്ച് ന്യൂഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്നു.

അഫ്ഗാനിസ്ഥാനിലെ യുദ്ധം എല്‍ ടി ടി ഇക്കെതിരായ ശ്രീലങ്കയുടെ അവസാനത്തെ യുദ്ധം ഈസ്ററര്‍ ആക്രമണം, ബംഗ്ളാദേശ് റോഹിങ്ക്യന്‍ പ്രതിസന്ധി, നേപ്പാള്‍ ഭൂകമ്പം 2008 മുംബൈയിലെ ഭീകരാക്രമണ തുടങ്ങിയവ ഇദ്ദേഹം നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

1995~ല്‍ ബിടിവിയിലൂടെയാണ് നാരായണന്‍ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് ചാനല്‍ 4~ യുകെ, എഎന്‍ഐ. റോയിട്ടേഴ്സ് തുടങ്ങിയവയിലും പ്രവര്‍ത്തിച്ചു. 2006~ലാണ് എആര്‍ഡി ജര്‍മ്മന്‍ ടെലിവിഷന്റെ ഭാഗമായത് 2001~2002 കാലത്ത് കൈരളി ടിവിയുടെ ന്യൂഡല്‍ഹി ബ്യൂറോയില്‍ പ്രത്യേക ലേഖകനാണ് നാരായണന്‍

യുദ്ധമേഖലയിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കായി യൂറോപ്യന്‍ ബ്രോഡ്കാസ്ററിംഗ് യൂണിയന്‍ ജര്‍മ്മനിയിലെ മ്യൂണിക്കില്‍ സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ഇദ്ദേഹം പങ്കെടുത്തിട്ടുണ്ട്. ഫോറിന്‍ കറസ്പോണ്ടന്റ് ക്ളബ് ഓഫ് സൗത്ത് ഏഷ്യയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളില്‍ ഒരാളും ട്രഷററുമായിരുന്നു. പി.എം. നാരായണന്‍, ഗ്ളോബല്‍ മലയാളി പ്രസ് ക്ളബിന്റെ (ജിഎ പിസി) എക്സിക്യൂട്ടിവ് അംഗമാണ്.

മൊബൈല്‍ ജേര്‍ണലിസം, മൊബൈല്‍ ഫിലിം മേക്കിംഗ് ഫാക്റ്റ് ചെക്കിംഗ്, ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ടിംഗ് തുടങ്ങിയ വിഷയങ്ങളില്‍ രാജ്യത്തുടനീളമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കായി ഇദ്ദേഹം ശില്‍പശാലകള്‍ നടത്തിയിട്ടുണ്ട്.
കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു, നോര്‍ക്ക ചെയര്‍മാന്‍ പി ശ്രീരാമകൃഷ്ണന്‍, ജോണ്‍ ബ്രിട്ടാസ് എംപി, മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരായ തോമസ് ജേക്കബ്, ശശികുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
- dated 15 Jun 2022


Comments:
Keywords: India - Otta Nottathil - p_M_narayanan_loka_madhyama_award India - Otta Nottathil - p_M_narayanan_loka_madhyama_award,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
19820225france
പ്രതിരോധ ~ ആണവ സഹകരണത്തിന് ഇന്ത്യയും ഫ്രാന്‍സും തമ്മില്‍ ധാരണ Recent or Hot News
തുടര്‍ന്നു വായിക്കുക
17820222china
ചൈനീസ് ചാരക്കപ്പല്‍ ലങ്കന്‍ തീരത്ത് Recent or Hot News
ഇന്ത്യയുടെയും യുഎസിന്റെയും എതിര്‍പ്പ് അവഗണിച്ചു
തുടര്‍ന്നു വായിക്കുക
15820221hindutva
ഇന്ത്യ@75: മതേതരത്വത്തിനു ഭീഷണിയായി ഹിന്ദുത്വ ദേശീയത Recent or Hot News
തുടര്‍ന്നു വായിക്കുക
8820222ship
ഇന്ത്യയുടെ സമ്മര്‍ദം: ചൈനീസ് ചാരക്കപ്പല്‍ അടുപ്പിക്കാതെ ലങ്ക
തുടര്‍ന്നു വായിക്കുക
25720224monkeypox
മങ്കിപോക്സിനെ പേടിക്കേണ്ടതില്ലെന്ന് വിദഗ്ധര്‍
തുടര്‍ന്നു വായിക്കുക
24720223un
മനുഷ്യാവകാശ ഗ്രൂപ്പുകള്‍ക്ക് പ്രത്യേക പദവി: യുഎന്നില്‍ എതിര്‍പ്പ് അറിയിച്ച് ഇന്ത്യ
തുടര്‍ന്നു വായിക്കുക
indian_curry_powder_poisioning
മലയാളികളെ വിഷം തീറ്റാന്‍ സര്‍ക്കാര്‍ കൂട്ടോ ? മായത്തില്‍ എരിയുന്ന മലയാളി ജീവിതം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us