Today: 17 Nov 2019 GMT   Tell Your Friend
Advertisements
ബലി നല്‍കിയ 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി
Photo #1 - Other Countries - Otta Nottathil - 29820198peru

ലിമ: ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിന്റെ വടക്കന്‍ തീരത്ത് ഹ്വാന്‍ചകോ നഗരത്തിനടുത്ത് ഗവേഷകര്‍ ഒറ്റക്കുഴിമാടത്തില്‍ ബലി നല്‍കപ്പെട്ട 227 കുട്ടികളുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തി. ചരിത്രത്തിലെ ഏറ്റവുംവലിയ "കുട്ടികളുടെ കൂട്ടക്കുരുതി'കളിലൊന്നിന്റെ തെളിവുകളാണിതെന്ന് വിലയിരുത്തല്‍.

അഞ്ചുവയസ്സുമുതല്‍ 14 വയസ്സുവരെയുള്ള കുട്ടികളുടെ മൃതദേഹത്തിന്റെ അവശിഷ്ടങ്ങളാണിത്. 500 വര്‍ഷംമുമ്പ് ബലിനല്‍കിയ കുഞ്ഞുങ്ങളുടെതാണ് ഇവയെന്നാണ് കരുതുന്നത്. രാജ്യത്തെ രണ്ടുസ്ഥലങ്ങളില്‍നിന്നായി 200 കുട്ടികളെ ബലികൊടുത്തതിന്റെ തെളിവുലഭിച്ച് ഒരുവര്‍ഷം തികയുംമുമ്പാണ് പുതിയ ബാലബലി പുറത്തുവരുന്നത്.

പന്ത്രണ്ടാംനൂറ്റാണ്ടുമുതല്‍ പതിനഞ്ചാംനൂറ്റാണ്ടുവരെ പെറുവിന്റെ വടക്കന്‍ തീരത്തുണ്ടായിരുന്ന ചിമു നാഗരികതയുടെ കാലത്ത് ബലിയര്‍പ്പിക്കപ്പെട്ട കുട്ടികളുടെ അവശിഷ്ടങ്ങളാണ് ഇവയെന്നാണ് ഗവേഷകര്‍ പറയുന്നത്. ക്രിസ്തുവര്‍ഷം 1475 വരെ നീണ്ട ചിമു സംസ്കാരകാലത്ത് ആയിരക്കണക്കിന് കുട്ടികള്‍ ബലി നല്‍കപ്പെട്ടതായാണ് കണക്ക്. എല്‍നിനോപോലുള്ള കാലാവസ്ഥാപ്രതിഭാസങ്ങളെ പ്രതിരോധിക്കാനാണ് ഇവര്‍ കുട്ടികളെ ബലി നല്‍കിയിരുന്നത്. കഴിഞ്ഞവര്‍ഷംമുതലാണ് ഹ്വാന്‍ചകോ മേഖലയില്‍ പുരാവസ്തുഗവേഷകര്‍ ഖനനം തുടങ്ങിയത്.

മഴയുള്ള സമയത്താണ് ബലി നടന്നിരിക്കുന്നത്. കടലിനെ അഭിമുഖീകരിച്ചു കിടക്കുന്ന രീതിയിലാണ് കുട്ടികളുടെ ശരീരാവശിഷ്ടങ്ങള്‍. ചില അവശിഷ്ടങ്ങളില്‍ ഇപ്പോഴും രോമവും തൊലിയും അവശേഷിക്കുന്നു. പ്രദേശത്തുനിന്ന് കുട്ടികളുടെ കൂടുതല്‍ മൃതദേഹങ്ങള്‍ കിട്ടാന്‍ സാധ്യതയുണ്ടെന്നാണ് ചീഫ് ആര്‍ക്കിയോളജിസ്ററ് ഫെറന്‍ കാസ്ററിലോ പറയുന്നത്.
- dated 29 Aug 2019


Comments:
Keywords: Other Countries - Otta Nottathil - 29820198peru Other Countries - Otta Nottathil - 29820198peru,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us