Today: 18 Jun 2021 GMT   Tell Your Friend
Advertisements
കൊറോണവൈറസ് ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങിനില്‍ക്കും
Photo #1 - America - Otta Nottathil - 10520215virus
വാഷിങ്ടണ്‍: മനുഷ്യരില്‍നിന്നു പുറത്തുവരുന്ന കൊറോണ വൈറസ് കണങ്ങള്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നിന്നേക്കാമെന്ന് പഠനം. വൈറസുകള്‍ ആറടി ദൂരം വരെ സഞ്ചരിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇത് രണ്ടും രോഗവ്യാപനത്തിന് കാരണമാകുമെന്നും യു.എസ് സെന്‍േറഴ്സ് ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍റെ പുതിയ മാര്‍ഗനിര്‍ദേശങ്ങളിലാണ് ഈ വെളിപ്പെടുത്തലുകളുള്ളത്.

ഒരുമാസം മുമ്പ് രാജ്യാന്തര മെഡിക്കല്‍ ജേണല്‍ ആയ ലാന്‍സെറ്റ് വായുവിലൂടെ രോഗം പകരുമെന്ന് നല്‍കിയ മുന്നറിയിപ്പിനെ ശരിവെക്കുന്ന കാര്യങ്ങളാണ് മാര്‍ഗനിര്‍ദേശങ്ങളിലുള്ളത്. മൂന്നു മുതല്‍ ആറ് വരെ അടി ദൂരത്തില്‍ വൈറസിന് സഞ്ചരിക്കാന്‍ സാധിക്കുമെന്നാണ് പഠനത്തില്‍ കണ്ടെത്തിയിരിക്കുന്നത്. ഇത് രോഗവ്യാപന സാധ്യത വര്‍ധിപ്പിക്കും. കോവിഡ് ബാധിച്ചയാള്‍ ശക്തിയായി ഉച്ഛ്വസിക്കുമ്പോഴും സംസാരിക്കുമ്പോഴും പാട്ടു പാടുമ്പോഴും ചുമയ്ക്കുമ്പോഴും വ്യായാമം ചെയ്യുമ്പോഴുമെല്ലാം വൈറസ് പുറത്തുവരും.

ഈ വൈറസിന് 15 മിനിറ്റ് മുതല്‍ ഒരു മണിക്കൂര്‍ വരെ വായുവില്‍ തങ്ങി നില്‍ക്കാന്‍ കഴിയും. ഇതിന് ആറടി വരെ സഞ്ചരിക്കാനും കഴിയുന്നതിനാല്‍ അവിടെ നില്‍ക്കുന്നവരിലേക്കും അതിലുടെ സഞ്ചരിക്കുന്നവരിലേക്കും വൈറസ് പടരുന്നതിന് സാധ്യതയേറെയാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. സാമൂഹിക അകലം പാലിക്കുക, ഇരട്ട മാസ്ക് ഉപയോഗിക്കുക, അടച്ചിട്ട മുറികളില്‍ ആള്‍ക്കൂട്ടം ഒഴിവാക്കുക തുടങ്ങിയ മാര്‍ഗങ്ങളാണ് വായുവിലൂടെ രോഗം പടരുന്നത് തടയുന്നതിനായി യു.എസ് സെന്‍േറഴ്സ് ഫൊര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ നിര്‍ദേശിക്കുന്നത്.
- dated 10 May 2021


Comments:
Keywords: America - Otta Nottathil - 10520215virus America - Otta Nottathil - 10520215virus,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16620217scott
മക്കന്‍സി സ്കോട്ട് ദാനം ചെയ്തത് 270 കോടി ഡോളര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
13620212johnsons
ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സന്റെ മില്യന്‍ കണക്കിന് വാക്സിന്‍ ഡോസുകള്‍ ഉപയോഗശൂന്യമായി Recent or Hot News
തുടര്‍ന്നു വായിക്കുക
13620215pulitzer
രണ്ട് ഇന്ത്യന്‍ വംശജര്‍ക്ക് പുലിറ്റ്സര്‍ പുരസ്കാരം Recent or Hot News
തുടര്‍ന്നു വായിക്കുക
11620218tiktok
ടിക് ടോക് നിരോധനം യുഎസ് പിന്‍വലിച്ചു
തുടര്‍ന്നു വായിക്കുക
10620218biden
50 കോടി വാക്സിന്‍ സംഭാവന നല്‍കാന്‍ യുഎസ്
തുടര്‍ന്നു വായിക്കുക
96202110covid
കൊറോണയുടെ ചൈനീസ് ഉറവിടത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുമായി വാള്‍സ്ട്രീറ്റ് ജേണലും
തുടര്‍ന്നു വായിക്കുക
8620217apple
ഐഫോണില്‍നിന്ന് നഗ്നചിത്രങ്ങള്‍ ചോര്‍ന്നു: വിദ്യാര്‍ഥിനിക്ക് ആപ്പിളിന്റെ നഷ്ടപരിഹാരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us