Today: 14 May 2021 GMT   Tell Your Friend
Advertisements
അഭയാര്‍ഥി ബോട്ട് ദുരന്തം വീണ്ടും: 41 പേര്‍ മരിച്ചു
Photo #1 - Europe - Otta Nottathil - 18420214boat

റോം: ചെറിയ ഇടവേളയ്ക്കു ശേഷം മെഡിറ്ററേനിയന്‍ കടലില്‍ വീണ്ടും അഭയാര്‍ഥി ബോട്ട് ദുരന്തം. ഇറ്റാലിയന്‍ ദ്വീപായ ലാംപെഡുസ ലക്ഷ്യമിട്ട് ടുണീഷ്യയിലെ എസ്ഫാക്സില്‍നിന്ന് അഭയാര്‍ഥികളുമായി പോയ ബോട്ട് മുങ്ങി 41 പേര്‍ മരിച്ചു. ടുണീഷ്യന്‍ തീരത്തിനു സമീപം സിദി മന്‍സൂറിനോടു ചേര്‍ന്നാണ് ബോട്ട് കാറ്റിലും കോളിലും തകര്‍ന്നത്.

ഒരു കുട്ടിയുള്‍പെടെ 41 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയതായി ടുണീഷ്യന്‍ തീരദേശ സേന പറഞ്ഞു. അവശേഷിച്ചവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആഫ്രിക്കയില്‍നിന്നും ഏഷ്യന്‍ രാജ്യങ്ങളില്‍നിന്നും യൂറോപ് ലക്ഷ്യമിട്ട് നീങ്ങുന്ന ആയിരക്കണക്കിന് അഭയാര്‍ഥികള്‍ പ്രധാനമായി ഉപയോഗിക്കുന്ന കേന്ദ്രങ്ങളിലൊന്നാണ് എസ്ഫാക്സ്. കഴിഞ്ഞ മാസവും ഇതേ തീരത്തുനിന്ന് പുറപ്പെട്ട ബോട്ട് മുങ്ങി 39 പേര്‍ മരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം 60ലേറെ പേരാണ് സമാന ദുരന്തത്തിനിരയായത്.

മനുഷ്യക്കടത്തു സംഘങ്ങള്‍ റബര്‍ വള്ളങ്ങളിലോ ഉപേക്ഷിച്ച മത്സ്യബന്ധ ബോട്ടുകളിലോ അഭയാര്‍ഥികളെ കുത്തിനിറച്ച് കടലില്‍ ഇറക്കിവിടുന്നത് പതിവു കാഴ്ചയാണ്. ഇവയില്‍ ചിലത് മറുകര താണ്ടുമെങ്കിലും അപകടങ്ങളുമേറെ. ആഫ്രിക്കയിലും പരിസരങ്ങളിലും കൊടിയ പട്ടിണിയില്‍ മുങ്ങി ജീവിതത്തിന്‍റെ മറുകര പിടിക്കാന്‍ ആയിരങ്ങളാണ് നാടുവിടുന്നത്. കഴിഞ്ഞ വര്‍ഷം ടുണീ്ഷ്യയില്‍നിന്ന് ഇങ്ങനെ കടല്‍ കടക്കുന്നവരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിച്ചതായി യു.എന്‍ അഭയാര്‍ഥി ഏജന്‍സി പറയുന്നു.

2014നു ശേഷം മാത്രം ആഫ്രിക്കയില്‍നിന്ന് യൂറോപിലേക്ക് കടക്കുന്നതിനിടെ കടലില്‍ ജീവിതം നഷ്ടമായത് 20,000 ലേറെ പേര്‍ക്കാണ്. ഈ വര്‍ഷം മാത്രം മെഡിറ്ററേനിയനില്‍ 406 പേര്‍ മരിച്ചതായി രാജ്യാന്തര കുടിയേറ്റ സംഘടന (ഐ.ഒ.എം) പറയുന്നു. അതേ സമയം, ഈ വര്‍ഷം ഇതുവരെയായി ഇറ്റലിയിലെത്തിയ കുടിയേറ്റക്കാരുടെ എണ്ണം 8,500 ലേറെയാണ്. ഇവരില്‍ ഏറ്റവും കൂടുതല്‍ ടുണീഷ്യയില്‍നിന്നാണ്. സമാനമായി, ലിബിയയില്‍നിന്നാണ് യൂറോപ് ലക്ഷ്യമിട്ട് കുടിയേറുന്നവര്‍ കൂടുതല്‍, ബോട്ടപകടങ്ങളും.
- dated 18 Apr 2021


Comments:
Keywords: Europe - Otta Nottathil - 18420214boat Europe - Otta Nottathil - 18420214boat,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഇറ്റലിയില്‍ തിങ്കളാഴ്ച മുതല്‍ ഇളവുകള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
rule_relaxing_swiss_govt_covid
സ്വിറ്റ്സര്‍ലന്‍ഡില്‍ പുതിയ ഇളവുകള്‍ മെയ് 31 ന് പ്രാബല്യത്തില്‍ വരും Recent or Hot News
തുടര്‍ന്നു വായിക്കുക
dr_tony_ireland
ഡോ. ടോണി തോമസ് പൂവേലിക്കുന്നേല്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസ് ഉന്നത ചുമതലയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
12520216india
കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദം 44 രാജ്യങ്ങളില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
125202110antibody
കോവിഡ് ബാധിച്ചവര്‍ക്ക് എട്ടു മാസം പ്രതിരോധശേഷി Recent or Hot News
തുടര്‍ന്നു വായിക്കുക
12520219indian
കൊറോണവൈറസിന്റെ ഇന്ത്യന്‍ വകഭേദത്തില്‍ ആശങ്ക വ്യക്തമാക്കി ലോകാരോഗ്യ സംഘടന
തുടര്‍ന്നു വായിക്കുക
saumya_keerithode
ഇടുക്കി, കീരിത്തോട് സ്വദേശിനി ഇസ്രയേലില്‍ ഷെല്ലാക്രമണത്തില്‍ കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us