Today: 18 Jun 2021 GMT   Tell Your Friend
Advertisements
ഡോ. ടോണി തോമസ് പൂവേലിക്കുന്നേല്‍ അയര്‍ലണ്ടിലെ ഹെല്‍ത്ത് സര്‍വീസ് ഉന്നത ചുമതലയിലേക്ക്
Photo #1 - Europe - Otta Nottathil - dr_tony_ireland
ഡബ്ളിന്‍: ഡോ. ടോണി തോമസ് പൂവേലിക്കുന്നേല്‍ അയര്‍ലണ്ടിലെ നാഷണല്‍ ഡയറക്ടര്‍ ഓഫ് ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നഴ്സിംഗ് സര്‍വീസസിന്‍റെ നേതൃചുമതലയില്‍ നിയമതിനായി. അയര്‍ലണ്ടിലെ ബിമോണ്ട് ആശുപത്രിയില്‍ (ലെവല്‍ ഫോര്‍) ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ അസിസ്ററന്‍റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുമ്പോഴാണ് കോവിഡ് 19 ബോധവത്കരണത്തിനും വിവിധ സേവനങ്ങള്‍ക്കുമുള്ള അംഗീകാരമായി ആരോഗ്യസേവന രംഗത്തെ ഉന്നത നിയമനത്തിന് അര്‍ഹനായിരിക്കുന്നത്.

ഇതാദ്യമാണ് ഇന്ത്യയില്‍ നിന്നും ഒരാള്‍ ഈ പദവിയില്‍ എത്തുന്നത്. ബിമോണ്ട് ആശുപത്രിയില്‍ ഡോ. ടോണിയുടെ ചുമതലയില്‍ പ്രവര്‍ത്തിച്ച ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്‍ഡ് കണ്‍ട്രോള്‍ (ഐപിസി) വിഭാഗം അയര്‍ലണ്ടില്‍ കോവിഡ് പരിചരണരംഗത്തു ശ്രദ്ധനേടുകയും മാതൃകയാവുകയും ചെയ്തു.

റോയല്‍ കോളജ് ഓഫ് സര്‍ജന്‍സ് ഫാക്കല്‍ട്ടിയും ലക്ചററും റിസര്‍ച്ച് അസോസിയേറ്റും പ്രോഗ്രാം കോര്‍ഡിനേറ്ററുമായി ഇദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2020ല്‍ കോവിഡ് മഹാമാരിയുടെ
പ്രരംഭഘട്ടത്തില്‍ ഇതിനെ നേരിടുന്നതില്‍ കാര്യമായ പ്രായോഗിക സംരഭങ്ങളും ബോധ്യങ്ങളുമില്ലാതിരിക്കെ ഡോ. ടോണിയുടെ നിരീക്ഷങ്ങളും പ്രബോധനങ്ങളും പൊതുആരോഗ്യ സുരക്ഷാ രംഗത്ത് ദിശാബോധം പകര്‍ന്നു.

കെയര്‍ഹോമുകള്‍, ഹെല്‍ത്ത് സയന്‍സസ് കോളജുകള്‍ എന്നിവയ്ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കോവിഡ് സംബന്ധിയായി ഇദ്ദേഹം അര്‍ജിച്ച കണ്ടെത്തലുകളും ബോധവത്കരണവും ഏറെ സാഹായകരമായി. ഇതുമായി ബന്ധപ്പെട്ട് ഡോ. ടോണി തയാറാക്കിയ യൂ ട്യൂബ് പ്രാഗ്രാം ആയിരക്കണക്കിന് പേര്‍ വീക്ഷിക്കുകയും കോവിഡ് സംബന്ധിയായ അറിവുകള്‍ ആര്‍ജിക്കുകയും ചെയ്തു.

കോവിഡ് സുരക്ഷ, പരിചരണം എന്നിവ സംബന്ധിയായി ആരോഗ്യവകുപ്പിന്‍റെ പ്രസിദ്ധീകരണങ്ങളിലും പോര്‍ട്ടലുകളിലും ഇദ്ദേഹം ഏറെ വിവരങ്ങള്‍ പങ്കുവെച്ചിരുന്നു. ഐറീഷ് ഹെല്‍ത്ത് റിസര്‍ച്ച് ബോര്‍ഡിന്‍റെ 2,50,000 യൂറോയുടെ ഹെല്‍ത്ത് റിസേര്‍ച് അവാര്‍ഡിനും അര്‍ഹനായി.

ക്ളിനിക്കല്‍ ഗവേഷണങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ സൊസൈറ്റി (യുകെ)യുടെ റിസേര്‍ച്ച് സ്കോളര്‍ഷിപ്പിനും ഇദ്ദേഹം കഴിഞ്ഞ വര്‍ഷം അര്‍ഹനായി. ഐപിസിയുടെ മുന്‍നിര ഗവേഷനായ ഡോ.ടോണി തോമസ് ഇതോടകം 30 പ്രസിദ്ധീകരണങ്ങളും നിരവധി ഗവേഷണ പ്രബന്ധങ്ങളും പ്രസാധനം ചെയ്തിട്ടുണ്ട്.

ആതുരശുശ്രൂഷയിലും സാമൂഹിക ആധ്യാത്മിക രംഗങ്ങളിലും സജീവസാന്നിധ്യമായ ടോണി നഴ്സിംഗ് ഹോംസ് അയര്‍ലണ്ട്, ഡബ്ളിന്‍ സൈമണ്‍ കമ്യൂണിറ്റി, പാരീഷ് കൗണ്‍സില്‍, മതബോധനം, യൂത്ത് കോര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നു. അയര്‍ലണ്ടിലെ ആദ്യകാല മലയാളി കുടിയേറ്റക്കാരിലൊരാളായ ഇദ്ദേഹം ഡബ്ളിനിലെ ബീമോണ്ടിലാണ് കുടുംബസമേതം താമസിക്കുന്നത്.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി സ്വദേശിയായ ടോണി കാഞ്ഞിരപ്പള്ളി എകെജഐം സ്കൂളില്‍ പഠനശേഷം കോട്ടയം മെഡിക്കല്‍ കോളജില്‍ നഴ്സിംഗ് പഠനവും ഡബ്ളിന്‍ യൂണിവേഴ്സിറ്റി കോളജില്‍ നിന്ന് എംബിഎയും നേടിയിട്ടുണ്ട്. ഡബ്ളിന്‍ സിറ്റി യൂണിവേഴ്സിറ്റിയില്‍ നിന്ന് തിയോളജിയില്‍ ബിരുദാനന്ദര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

ഭാര്യ നീന നടുവിലേക്കുറ്റ് (സ്ററാഫ് നേഴ്സ്, ബീമോണ്ട് ഹോസ്പിറ്റല്‍) മക്കള്‍: ജെന്നിഫര്‍ (ഫാര്‍മസിസ്ററ്,ഡബ്ളിന്‍), ക്രിസ്ററി (സയന്‍റിസ്ററ്, ഫൈസര്‍, ഡബ്ളിന്‍ ), ഡയാന (സീനിയര്‍ സ്കൂള്‍ വിദ്യാര്‍ഥിനി).
- dated 12 May 2021


Comments:
Keywords: Europe - Otta Nottathil - dr_tony_ireland Europe - Otta Nottathil - dr_tony_ireland,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18620215lambda
ലാംഡ വകഭേദത്തെക്കുറിച്ച് മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന Recent or Hot News
തുടര്‍ന്നു വായിക്കുക
18620214turkey
അഫ്ഗാന്‍ വിമാനത്താവള സുരക്ഷയ്ക്ക് തുര്‍ക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
17620216france
ഫ്രാന്‍സില്‍ മാസ്ക് നിബന്ധന പിന്‍വലിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
17620215princess
സര്‍ക്കാര്‍ നല്‍കുന്ന പണം വേണ്ടെന്നു വച്ച് ഡച്ച് രാജകുമാരി Recent or Hot News
തുടര്‍ന്നു വായിക്കുക
17620213bidenputin
ആണവയുദ്ധം ആരും ജയിക്കില്ലെന്ന് ബൈഡനും പുടിനും Recent or Hot News
തുടര്‍ന്നു വായിക്കുക
17620212italy
ഇറ്റലിയിലെ പിരിച്ചുവിടല്‍ നിരോധനം അവസാനിക്കുന്നു
പത്തു ലക്ഷം പേര്‍ക്ക് ജോലി നഷ്ടപ്പെട്ടേക്കും തുടര്‍ന്നു വായിക്കുക
17620214spain
അമ്മയെ കൊന്നു തിന്ന യുയവാവിന് 15 വര്‍ഷം തടവ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us