Today: 27 Jul 2021 GMT   Tell Your Friend
Advertisements
ഡിവൈന്‍ ഡിബ്രൂയിന്‍: ബെല്‍ജിയം പടയോട്ടം തുടരുന്നു
Photo #1 - Europe - Sports - 18620212euro
കോപന്‍ഹേഗന്‍: തോല്‍വി മുന്നില്‍ കണ്ട മത്സരത്തില്‍ പകരക്കാരനായി ഇറങ്ങി ഒരു ഗോളും അസിസ്റ്റുമായി കെവിന്‍ ഡിബ്രുയിന്‍ അദ്ഭുതം പ്രവര്‍ത്തിച്ചു. യൂറോ കപ്പില്‍ തുടര്‍ച്ചയായ രണ്ടാം വിജയവുമായി ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ ഇടമുറപ്പിച്ചു. കോപന്‍ഹേഗനില്‍ സ്വന്തം കാണികള്‍ക്കു മുന്നിലിറങ്ങിയ ഡെന്‍മാര്‍ക്കിനെ ബെല്‍ജിയം കീഴടക്കിയത് 2~1ന്. രണ്ടു മത്സരവും തോറ്റ ഡെന്‍മാര്‍ക്കിന് പ്രീക്വാര്‍ട്ടറിലെത്താന്‍ അവസാന മത്സരം വരെ കാത്തിരിക്കണം.

ക്രിസ്റ്റ്യന്‍ എറിക്സണ്‍ മൈതാനത്ത് കുഴഞ്ഞു വീണ അനിശ്ചിതത്വത്തിനൊടുവില്‍ പുനരാരംഭിച്ച ആദ്യ മത്സരത്തില്‍, ആത്മവിശ്വാസം നഷ്ടപ്പെട്ട ഡെന്‍മാര്‍ക്ക് ഫിന്‍ലന്‍ഡിനോട് ആദ്യ മത്സരം തോറ്റിരുന്നു. ഇതോടെ നിര്‍ണായകമായ രണ്ടാം മത്സരത്തില്‍ ബെല്‍ജിയത്തിനെതിരെ പൊരുതാനുറച്ചാണ് അവര്‍ കളത്തിലിറങ്ങിയത്. തീരുമാനം വെറുതെയായില്ല. രണ്ടാം മിനിറ്റില്‍ തന്നെ ബെല്‍ജിയത്തെ ഞെട്ടിച്ച് ഡെന്‍മാര്‍ക്ക് തുടങ്ങി. ബെല്‍ജിയം താരങ്ങളുടെ പാസിങ് പിഴവില്‍നിന്നാണ് ഡെന്‍മാര്‍ക്കിന് അവസരം വന്നത്. ബോക്സിന് മുന്നില്‍ നിന്ന് അപ്രതീക്ഷിതമായി ലഭിച്ച പന്ത് പിയറെ എമിലെ ഹൊബ്ജര്‍ഗ് മുന്നിലുണ്ടായിരുന്ന സ്ൈ്രടക്കര്‍ യുസഫ് പോള്‍സന് നല്‍കി. ഞൊടിയിടയില്‍ മിന്നല്‍കണക്കെ താരം ഉതിര്‍ത്ത ഷോട്ട് ബെല്‍ജിയം ഗോള്‍കീപ്പര്‍ തിബോകൊര്‍ടുവക്ക് പിടികൊടുക്കാതെ വലയില്‍.

തുടര്‍ന്ന് ബെല്‍ജിയം ഇരുവിങ്ങുകളിലൂടെയും ആക്രമിച്ചുകളിച്ചെങ്കിലും ഏക സ്ൈ്രടക്കര്‍ ലുകാകുവിനെ പൂട്ടിയതോടെ ആദ്യ പകുതി ബെല്‍ജിയത്തിന്‍െറ തന്ത്രങ്ങള്‍ ഒന്നും വിലപ്പോയില്ല. ഇതോടെ, കോച്ച് റോബര്‍ടോ മാര്‍ടിനസ് ടീമിന്‍െറ തുറുപ്പുശീട്ടായ കെവിന്‍ ഡിബ്രൂയിനെ അങ്കത്തിനിറക്കി. അതിന് ഫലം കാണുകയും ചെയ്തു.

55, 71 മിനിറ്റുകളില്‍ ഡിബ്രൂയിനിന്‍െറ മാസ്മരികതയില്‍ രണ്ടു ഗോളുകള്‍. ആദ്യം തോര്‍ഗന്‍ ഹസാഡിന് അളന്നുമുറിച്ച് പാസ് നല്‍കി ഗോളിന് അവസരം നല്‍കിയതാണെങ്കില്‍ 71ാം മിനിറ്റില്‍ ഇടങ്കാലുകൊണ്ട് സൂപ്പര്‍ഗോളുമായി താരം അത്ഭുതപ്പെടുത്തി. എഡന്‍ ഹസാഡ് നല്‍കിയ പാസില്‍ നിന്നായിരുന്നു ഗോള്‍. രണ്ടു ഗോളിലേക്കും നയിച്ച നീക്കങ്ങള്‍ക്കു പിന്നില്‍ ലുക്കാക്കുവുമായിരുന്നു.
- dated 18 Jun 2021


Comments:
Keywords: Europe - Sports - 18620212euro Europe - Sports - 18620212euro,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
'ഫുട്ബോള്‍ വീട്ടിലെത്തി' ഇംഗ്ളണ്ടിനെതിരായ യൂറോ 2020 വിജയം ഇറ്റലി ആഘോഷിച്ചു
തുടര്‍ന്നു വായിക്കുക
12720214euro
സുവര്‍ണപാദുകം ക്രിസ്ററ്യാനോയ്ക്ക്
തുടര്‍ന്നു വായിക്കുക
12720213euro
പെനല്‍റ്റി പാഴാക്കിയ ഇംഗ്ളീഷ് താരങ്ങള്‍ക്കെതിരേ വംശീയ അധിക്ഷേപം
തുടര്‍ന്നു വായിക്കുക
12720212euro
കളിയില്‍ തോറ്റതിന് കളത്തിനു പുറത്ത്
ഇറ്റാലിയന്‍ ആരാധകര്‍ക്ക് ഇംഗ്ളീഷ് ആരാധകരുടെ മര്‍ദനം
തുടര്‍ന്നു വായിക്കുക
12720211euro
റോമന്‍ അധിനിവേശം
തുടര്‍ന്നു വായിക്കുക
euro_cup_final_italy_england_2021
ഇറ്റലി ഇംഗ്ളണ്ട് ഫൈനല്‍ പബ്ളിക് വ്യൂയിംങ്ങില്ല
തുടര്‍ന്നു വായിക്കുക
87202110euro
ഡാനിഷ് പോരാട്ടത്തിന് അന്ത്യം: യൂറോ കപ്പില്‍ ഇംഗ്ളണ്ട് ~ ഇറ്റലി ഫൈനല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us