Today: 27 Jul 2021 GMT   Tell Your Friend
Advertisements
ഡെല്‍റ്റ വകഭേദം: ജര്‍മനിയില്‍ ആശങ്ക വര്‍ധിക്കുന്നു
Photo #1 - Germany - Otta Nottathil - 18620211delta
ബര്‍ലിന്‍: കൊറോണവൈറസിന്റെ ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ വകഭേദമായ ഡെല്‍റ്റ യൂറോപ്പില്‍ ആശങ്കയ്ക്കു കാരണമാകുന്നു. യുകെയില്‍ ഇത് വ്യാപകമായി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ നീട്ടിവച്ചിരിക്കുകയാണ്.

ജര്‍മനിയിലും ഡെല്‍റ്റ വേരിയന്റ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായണ് കാണുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ ആല്‍ഫ വേരിയന്റിനെ അപേക്ഷിച്ച് 30 ശതമാനം മുതല്‍ 100 ശതമാനം വരെ അധികം വേഗത്തില്‍ ഇതു പടരുന്നുണ്ടെന്നാണ് അനുമാനം.

ആല്‍ഫ വകഭേദം ബാധിക്കുന്നവരെ അപേക്ഷിച്ച് ഇരട്ടി ആളുകള്‍ക്കാണ് ഡെല്‍റ്റ വകഭേദം ബാധിച്ചാല്‍ ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നത്.

നിലവില്‍ യുകെയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റ വേരിയന്റ് കാരണമാണ്. രാജ്യത്ത് 45 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞെങ്കിലും രോഗവ്യാപന നിരക്ക് ലക്ഷത്തിന് 70 എന്ന നിലയിലേക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്.

ജര്‍മനിയിലും വൈകാതെ ഏറ്റവും കൂടുതല്‍ വ്യാപനം ഡെല്‍റ്റ വകഭേദം വഴിയാകുമെന്നാണ് നിഗമനം. രാജ്യത്തെ പുതിയ കേസുകളില്‍ 94 ശതമാനം വരെ ഡെല്‍റ്റ വേരിയന്റ് കാരണമാണ്.
- dated 18 Jun 2021


Comments:
Keywords: Germany - Otta Nottathil - 18620211delta Germany - Otta Nottathil - 18620211delta,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27720217travel
സ്പെയ്നില്‍നിന്നും നെതര്‍ലന്‍ഡ്സില്‍നിന്നുമുള്ളവര്‍ക്ക് ജര്‍മന്‍ യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
27720215vaccine
ജര്‍മന്‍ ഫാര്‍മസികള്‍ വാക്സിനേഷന്‍ പാസ് വിതരണം പുനരാരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27720214malaria
മലേറിയയെ ഉന്മൂലനം ചെയ്യാന്‍ വാക്സിനുമായി ബയോണ്‍ടെക് Recent or Hot News
തുടര്‍ന്നു വായിക്കുക
27720213vaccine
വാക്സിന്‍ നിബന്ധന: ജര്‍മന്‍ എംപിമാര്‍ക്കിടയില്‍ ഭിന്നത Recent or Hot News
തുടര്‍ന്നു വായിക്കുക
26720211vaccine
വാക്സിനെടുക്കാത്തവര്‍ക്ക് നിയന്ത്രണങ്ങളുണ്ടാകും: ഹെല്‍ഗെ ബ്രൗണ്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
അഭയാര്‍ത്ഥികളെ സ്വീകരിയ്ക്കുന്നത നയം മാറ്റുമെന്ന് മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
ഡെല്‍റ്റ വകഭേദം വരും മാസങ്ങളില്‍ ആഞ്ഞടിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us