Today: 18 Jun 2021 GMT   Tell Your Friend
Advertisements
കോവിഡിന്റെ ഭീകരതാണ്ഡവത്തില്‍ ഇന്‍ഡ്യ ശ്വാസം മുട്ടുന്നു
ന്യൂഡല്‍ഹി:ഇന്‍ഡ്യയിലെ അതിരൂക്ഷ കോവിഡ് വ്യാപനത്തെ തടയാന്‍ ഉടനടി നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പ്രതിപക്ഷ പാര്‍ട്ടികള്‍ കത്തു നല്‍കി..കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിര്‍ദേശങ്ങളാണ് കത്തില്‍ പറഞ്ഞിരിക്കുന്നത്. സൗജന്യ വാക്സിന്‍ വിതരണം, വാക്സിന്‍ ശേഖരണം, ഭക്ഷ്യവസ്തുക്കളുടെ വിതരണം, സാമ്പത്തിക സഹായം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോവിഡ് മഹാമാരിയെ നേരിടാനായി പ്രതിപക്ഷ പാര്‍ട്ടികള്‍ അയച്ച കത്തില്‍ വ്യക്തമാക്കുന്നത്.

മദ്ധ്യപ്രദേശില്‍ കോവിഡ് രോഗികളില്‍ മ്യൂകോര്‍മൈകോസിസ് എന്ന ബ്ളാക് ഫംഗസ് രോഗം വ്യാപിക്കുകയാണ്.കാഴ്ച നഷ്ടത്തിനും മരണത്തിനും ഈ രോഗം വഴിതെളിക്കും.ഇന്‍ഡ്യയിലെ പല സംസ്ഥാനങ്ങളിലും ഈ രോഗം ഇപ്പോള്‍ വ്യാപിച്ചതായി പറയുന്നുണ്ട്.

ഉത്തരേന്ത്യന്‍ നദികളില്‍ കോവിഡ് വന്നു മരിച്ചവരുടേതെന്നു കരുതപ്പെടുന്ന മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നത്. ആദ്യം ഉത്തര്‍ പ്രദേശിലും പിന്നീട് ബിഹാറിലും ഏറ്റവും ഒടുവിലായി മധ്യപ്രദേശിലുമാണ് ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

മൃതദേഹം സംസ്കരിക്കാന്‍ ദിവസങ്ങളോളം കാക്കേണ്ട അവസ്ഥ പല സ്ഥലങ്ങളിലുമുണ്ട്. ഇതിനു വേണ്ടിവരുന്ന ഭാരിച്ച ചെലവും സംസ്കാരത്തിന് ആവശ്യമായ ചെലവും കൂടി താങ്ങാന്‍ പലര്‍ക്കും സാധിക്കുന്നില്ല. പുണ്യനദിയെന്നു വിശ്വസിക്കപ്പെടുന്ന ഗംഗയില്‍ മൃതദേഹം ഒഴുക്കുന്നത് ആത്മാവിന് നിത്യശാന്തി നല്‍കുമെന്ന വിശ്വാസം കൂടിയാകുമ്പോള്‍ പലരും ഇതിനു മുതിരുന്നതായാണ് വിലയിരുത്തല്‍.

ബിഹാറില്‍ നൂറിലധികം മൃതദേഹങ്ങള്‍ കരയ്ക്കടിഞ്ഞതായി ഗ്രാമവാസികള്‍ പരാതി നല്‍കിയിരുന്നു. ഇതുവഴി കോവിഡ് പകരുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

സംസ്കരിക്കാനുള്ള വിറകിന്റെ വില നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാര്‍ അധികൃതരോട് ആവശ്യപ്പെടുന്നത്. എന്നാല്‍, അധികൃതര്‍ ഇപ്പോഴും ഇത്തരം പ്രശ്നങ്ങള്‍ അംഗീകരിക്കാന്‍ തയാറാകുന്നുമില്ല.

ഇന്‍ഡ്യയിലെ നദികളില്‍ ഒഴുകി നടക്കുന്ന മൃതദേഹങ്ങള്‍ പിടിച്ചെടുക്കാന്‍ ഗംഗാ നദിക്കു കുറുകേ വല കെട്ടി ബിഹാര്‍ സര്‍ക്കാര്‍. ഉത്തര്‍പ്രദേശുമായി അതിര്‍ത്തി പങ്കിടുന്ന ഭാഗത്താണു വല സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം 100 ലധികം മൃതദേഹങ്ങളാണു ബിഹാറിലേക്കു ഗംഗയിലൂടെ ഒഴുകിയെത്തിയത്.രാജ്യത്തിന്റെ ഗ്രാമീണ മേഖലയില്‍ കോവിഡ് മരണങ്ങള്‍ വര്‍ധിക്കുന്നുവെന്നതിന്റെ തെളിവാണിതെന്ന ആശങ്ക ഉയരുകയാണ്.

എന്നാല്‍ ഹൈന്ദവാചാരപ്രകാരം മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള പണം ഇല്ലാത്തതോ ശ്മശാനങ്ങളില്‍ സ്ഥലം ഇല്ലാത്തതോ ആവാം ഇതിന്റെ കാരണമായി അധികാരികള്‍ കരുതുന്നത്.

വേള്‍ഡോ മീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ 24 മണിക്കൂറില്‍ 3,56,749 രോഗബാധിതരെയും മരിച്ചവരുടെ എണ്ണം
4,055 ഉം ആകെ മരിച്ചവര്‍ 258,280 ആണ്.
- dated 13 May 2021


Comments:
Keywords: India - Otta Nottathil - india_covid_crisis India - Otta Nottathil - india_covid_crisis,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16620213booster
ദീര്‍ഘകാല പ്രതിരോധത്തിന് വാക്സിന്‍ ബൂസ്റ്റര്‍ നിര്‍ബന്ധം Recent or Hot News
തുടര്‍ന്നു വായിക്കുക
us_visa_stlots_june_14_started
യുഎസ് എംബസി വിസ ഇന്റര്‍വ്യൂ സ്ളോട്ടുകള്‍ തിങ്കളാഴ്ച മുതല്‍ നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
14620217modi
ജി7 ഉച്ചകോടിയില്‍ കോവിഡിനെതിരായ പോരാട്ടം ഉയര്‍ത്തിക്കാട്ടി മോദി Recent or Hot News
തുടര്‍ന്നു വായിക്കുക
11620213india
ഒറ്റ ദിവസം 6000 മരണം റിപ്പോര്‍ട്ട് ചെയ്ത് ഇന്ത്യ
തുടര്‍ന്നു വായിക്കുക
10620212nurses
ഇന്ത്യന്‍ ഗ്രാമങ്ങളില്‍ സമ്മര്‍ദം താങ്ങാനാവാതെ നഴ്സുമാര്‍
തുടര്‍ന്നു വായിക്കുക
7620214covid
അനധികൃത കോവിഡ് ചികിത്സയ്ക്കെതിരേ ഇന്ത്യന്‍ ഡോക്ടര്‍മാര്‍
തുടര്‍ന്നു വായിക്കുക
tribute_to_malayalalee_media_workers_covid_death
കോവിഡില്‍ മരിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ഗ്ളോബല്‍ മലയാളി പ്രസ് ക്ളബിന്റെ ആദരാജ്ഞലി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us