Today: 13 May 2021 GMT   Tell Your Friend
Advertisements
വച്ച കിരീടം തിരിച്ചെടുത്തു; മിസ്സിസ് ശ്രീലങ്ക മത്സരത്തില്‍ വിവാദം
Photo #1 - Other Countries - Otta Nottathil - 8420215lanka
കൊളംബോ: മിസിസ്സ് ശ്രീലങ്ക മത്സരവിജയിയെ പ്രഖ്യാപിച്ച ചടങ്ങില്‍ നാടകീയരംഗങ്ങള്‍. വിജയിയായി ജൂറി പുഷ്പിക ഡിസില്‍വയെന്ന യുവതിയെ തിരഞ്ഞെടുത്തതോടെയാണ് സംഭവങ്ങളുടെ തുടക്കം. ഹര്‍ഷാരവങ്ങള്‍ക്കിടെ മുന്‍ മിസിസ്സ് ശ്രീലങ്കയും നിലവിലെ മിസിസ്സ് വേള്‍ഡ് വിജയിയുമായ കരോലിന്‍ ജൂറി പുഷ്പികയെ കിരീടമണിയിച്ചു.

വിജയം ആസ്വദിക്കുന്നതിനിടെയാണ് ഏവരെയും ഞെട്ടിച്ചുകൊണ്ട് കരോലിന്‍ വീണ്ടുമെത്തിയത്. വിവാഹമോചിതയായ സ്ത്രീക്ക് മിസിസ്സ് ശ്രീലങ്ക പട്ടം നല്‍കാനാവില്ലെന്നു പറഞ്ഞ് പുഷ്പികയുടെ തലയില്‍നിന്ന് അവര്‍ കിരീടം ബലംപ്രയോഗിച്ച് തിരിച്ചെടുത്തു. ഫസ്ററ് റണ്ണറപ്പായ യുവതിയെ കരോലിന്‍ കിരീടമണിയിക്കുകയുംചെയ്തു. ഇതോടെ വിധികര്‍ത്താക്കള്‍ക്ക് നന്ദിപറഞ്ഞ് കരഞ്ഞുകൊണ്ട് പുഷ്പിക വേദിവിടുകയും ചെയ്തു.

ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സംഘാടകര്‍ ഖേദംപ്രകടിപ്പിച്ചു. പുഷ്പികതന്നെയാണ് വിജയിയെന്നും നിയമപരമായി വിവാഹിതരായവര്‍ക്കെല്ലാം മത്സരത്തില്‍ പങ്കെടുക്കാമെന്നും സമിതി പ്രസ്താവനയിറക്കി. താനും ഭര്‍ത്താവും മാറിത്താമസിക്കുകയാണെങ്കിലും വിവാഹബന്ധം വേര്‍പെടുത്തിയിട്ടില്ലെന്ന് പുഷ്പിക പിന്നീട് ഫെയ്സ്ബുക്കിലൂടെ പ്രതികരിച്ചു. മോശം പെരുമാറ്റത്തിന് കരോലിന്‍ മാപ്പുപറയണമെന്നാണ് ഇപ്പോള്‍ ഉയരുന്ന ആവശ്യം.
- dated 08 Apr 2021


Comments:
Keywords: Other Countries - Otta Nottathil - 8420215lanka Other Countries - Otta Nottathil - 8420215lanka,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12520218israel
ഇസ്രയേല്‍ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി Recent or Hot News
തുടര്‍ന്നു വായിക്കുക
10520218china
കൊറോണവൈറസിനെ ജൈവായുധമാക്കാന്‍ ചൈന പദ്ധതിയിട്ടിരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
10520214china
റോക്കറ്റ് അവശിഷ്ടം ഭൂമിയില്‍: ചൈനയെ വിമര്‍ശിച്ച് ലോകം Recent or Hot News
തുടര്‍ന്നു വായിക്കുക
5520213sino
ചൈനീസ് വാക്സിന് അനുമതി നല്‍കുന്നത് യൂറോപ്യന്‍ യൂണിയന്റെ പരിഗണനയില്‍
തുടര്‍ന്നു വായിക്കുക
1520212israel
ഇസ്രയേലില്‍ മതാഘോഷത്തിനിടെ തിരക്കില്‍പ്പെട്ട് 44 പേര്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
28420216lanka
ശ്രീലങ്കയില്‍ മുഖം മറയ്ക്കുന്ന വസ്ത്രധാരണം വിലക്കും
തുടര്‍ന്നു വായിക്കുക
26420214submarine
ഇന്തോനേഷ്യന്‍ മുങ്ങിക്കപ്പല്‍ മൂന്നായി പിളര്‍ന്ന നിലയില്‍ കണ്ടെത്തി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us