Today: 27 Jul 2021 GMT   Tell Your Friend
Advertisements
പെറുവിന്റെ വല നിറച്ച് കാനറിപ്പക്ഷികള്‍
Photo #1 - Other Countries - Sports - 18620213copa
സവോ പോളോ: 90 മിനിറ്റും മനോഹര ഫുട്ബാളിന്‍റെ ആഡംബര കാഴ്ചകള്‍ പകര്‍ന്ന് നെയ്മര്‍ ജൂനിയര്‍ ഒറ്റക്ക് മൈതാനം വാണ കോപ അമേരിക്ക മത്സരത്തില്‍ പെറുവിനെ ഗോള്‍പോസ്റ്റില്‍ ബ്രസീലില്‍ എയ്തുനിറച്ചത് എണ്ണം പറഞ്ഞ നാലു ഗോളുകള്‍. ഇതോടെ ബ്രസീല്‍ ക്വാര്‍ട്ടറിലെത്തി.

ആദ്യകളി വെനസ്വേലക്കെതിരെ വന്‍ മാര്‍ജിനില്‍ ജയിച്ച് രണ്ടാം അങ്കത്തിനിറങ്ങിയ സാംബകൂട്ടത്തിന് വെല്ലുവിളിയാകുന്നതില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്ററുകളായ പെറു തുടക്കത്തിലേ പാളി. റയോ ഡി ജനീറോയില്‍ 2019ല്‍ 3~1ന് തോല്‍പിച്ച ആവേശം ഒട്ടും ചോരാതെ ബ്രസീല്‍ പുറത്തെടുത്തപ്പോള്‍ എതിരാളികള്‍ പ്രതിരോധത്തിലേക്ക് പിന്‍വലിഞ്ഞു. അതും പലവട്ടം തകര്‍ന്നു. ഒട്ടും മൂര്‍ച്ചയില്ലാതെ പെറു ആക്രമണങ്ങള്‍ ബ്രസീല്‍ പകുതി കടക്കാതെ അവസാനിക്കുകയും ചെയ്തു.

മറുവശത്ത്, തുടക്കത്തിലേ ലക്ഷ്യം കണ്ട് ബ്രസീല്‍ വരവറിയിച്ചു. 12ാം മിനിറ്റില്‍ അലക്സ് സാന്രേ്ദാ ആയിരുന്നു സ്കോറര്‍. ഒരു ഗോള്‍ വീണിട്ടും പന്ത് വരുതിയില്‍നിര്‍ത്താനാകാതെ ഉഴറിയ പെറു ഹാഫില്‍ തന്നെ പിന്നെയും നീക്കങ്ങള്‍ തുടര്‍ന്നു. 69ാം മിനിറ്റിലായിരുന്നു രണ്ടാം ഗോളെത്തിയത്. പെനാല്‍റ്റി ബോക്സില്‍ പന്ത് കാലില്‍ ലഭിക്കുമ്പോള്‍ നെയ്മറിനെ വളഞ്ഞ് പ്രതിരോധ താരം. ഒരു നിമിഷം കാത്തുനിന്ന് ഇരുകാലുകള്‍ക്കിടയിലൂടെ പായിച്ച ഗ്രൗണ്ട് ഷോട്ട് ഗോളിക്കു പിടികൊടുക്കാതെ പോസ്ററിന്‍റെ വലതുമൂലയില്‍. സ്കോര്‍ 2~0. നെയ്മര്‍ സൃഷ്ടിച്ച അവസരം ഗോളാക്കി എവര്‍ട്ടണ്‍ റിബേറോ 89ാം മിനിറ്റിലും ഡൈവിങ് കിക്കിലൂടെ റിച്ചാര്‍ളിസണ്‍ 93ാം മിനിറ്റിലും ലക്ഷ്യം കണ്ടതോടെ സ്കോര്‍ പൂര്‍ത്തിയായി.

ഇരു ടീമുകളും 10 തവണ മുമ്പ് ഏറ്റുമുട്ടിയപ്പോള്‍ ഏഴും ജയിക്കുകയും ഒരു തവണ മാത്രം പരാജയപ്പെടുകയും ചെയ്ത ബ്രസീല്‍ കോപ അമേരിക്കയില്‍ അവസാനം കളിച്ച ഏഴും ജയിച്ച റെക്കോഡുമായാണ് ബൂട്ടുകെട്ടിയത്. 2016ലാണ് ഇതേ ടൂര്‍ണമെന്‍റില്‍ പെറുവിന് മുമ്പില്‍ ബ്രസീല്‍ അവസാനമായി പരാജയപ്പെടുന്നത്. നേരത്തെ നടന്ന മത്സരത്തില്‍ കൊളംബിയയും വെനസ്വേലയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു. ഇതോടെ ഗ്രൂപ് ബിയില്‍ ഒരു ജയവും ഒരു സമനിലയുമായി കൊളംബിയ ബ്രസീലിനു പിറകില്‍ രണ്ടാമതുണ്ട്.
- dated 18 Jun 2021


Comments:
Keywords: Other Countries - Sports - 18620213copa Other Countries - Sports - 18620213copa,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25720214olympics
അതിജീവനത്തിന്റെ വെളിച്ചമായി ഒളിമ്പിക് വേദിയില്‍ ഹെന്‍ദ് സസ Recent or Hot News
തുടര്‍ന്നു വായിക്കുക
24720216olympics
ടോക്യോയില്‍ പ്രതീക്ഷയുടെ സൂര്യോദയം Recent or Hot News
തുടര്‍ന്നു വായിക്കുക
24720218olympics
ഒളിമ്പിക്സ് വില്ലേജില്‍ സെഞ്ചുറി തികച്ച് കോവിഡ് വ്യാപനം Recent or Hot News
തുടര്‍ന്നു വായിക്കുക
11720211copa
കോപ്പയില്‍ നീല വസന്തം
മരിയയുടെ ഗോളില്‍ മെസ്സിയുടെ അര്‍ജന്റീനയ്ക്ക് കിരീടം
തുടര്‍ന്നു വായിക്കുക
7720212copa
കോപ്പയില്‍ ഇനി കൊടുങ്കാറ്റ്
അര്‍ജന്റീന ഫൈനലില്‍, നേരിടുന്നത് ബ്രസീലിനെ
തുടര്‍ന്നു വായിക്കുക
6720219copa
ഒറ്റ ഗോളില്‍ പെറുവിനെ മറികടന്ന് ബ്രസീല്‍ ഫൈനലില്‍
തുടര്‍ന്നു വായിക്കുക
4720216copa
ആധികാരികം അര്‍ജന്റീന
സെമിയില്‍ കൊളംബിയയെ നേരിടും തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us