Today: 14 May 2021 GMT   Tell Your Friend
Advertisements
ഫിലിപ്പ് രാജകുമാരന് ലോകനേതാക്കളുടെ അന്ത്യാഞ്ജലി
Photo #1 - U.K. - Otta Nottathil - 11420215philip
ലണ്ടന്‍: വെള്ളിയാഴ്ച അന്തരിച്ച എലിസബത്ത് രാജ്ഞിയുടെ ഭര്‍ത്താവും എഡിന്‍ബര്‍ഗ് പ്രഭുവുമായ ഫിലിപ്പ് രാജകുമാരന് ലോകനേതാക്കള്‍ യാത്രാമൊഴി നല്‍കി. ശനിയാഴ്ച രാവിലെ പ്രാദേശികസമയം ഏഴുമണിക്ക് ഇംഗ്ളണ്ട്, വെയ്ല്‍സ്, അയര്‍ലന്‍ഡ്, സ്കോട്ട്ലന്‍ഡ് എന്നിവിടങ്ങളില്‍ ബ്രിട്ടീഷ് സേനയുടെ ഭാഗമായ "ദ കിങ്സ് ട്രൂപ്പ് റോയല്‍ ഹോഴ്സ് ആര്‍ട്ടിലെറി' ആചാരവെടി മുഴക്കി അദ്ദേഹത്തിന് അന്ത്യാഞ്ജലിയര്‍പ്പിച്ചു.

ഉജ്ജ്വലവ്യക്തിത്വത്തിനുടമയായിരുന്നു ഫിലിപ്പെന്ന് യു.എസ്. പ്രസിഡന്റ് ജോ ബൈഡന്‍ പറഞ്ഞു. വിവാഹജീവിതത്തോടും കുടുംബത്തോടും സമര്‍പ്പണമുള്ള വ്യക്തിത്വമായിരുന്നു ഫിലിപ്പെന്നും രാജവംശത്തിലെ പുതുതലമുറകളുടെ വിഭ്യാഭ്യാസത്തിനും മുന്നേറ്റത്തിനും അദ്ദേഹം പ്രാധാന്യം നല്‍കിയെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞു.

ഫിലിപ്പ് എന്നും ഓര്‍മിക്കപ്പെടുമെന്ന് ടിബറ്റന്‍ ആത്മീയനേതാവ് ദലൈലാമ രാജ്ഞിക്കും ചാള്‍സ് രാജകുമാരനും കത്തെഴുതി. പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കമുള്ള കോമണ്‍വെല്‍ത്ത് രാജ്യതലവന്മാര്‍, ചൈനീസ് പ്രസിഡന്‍റ്് ഷി ജിന്‍ പിങ്, സ്പെയിന്‍ രാജാവ് ഫെലിപ്, രാജ്ഞി ലെതിസിയ, സ്വീഡിഷ് രാജാവ് കാള്‍ ഗുസ്താഫ്, ഡച്ച് രാജകുടുംബം, ബെല്‍ജിയം രാജാവ് ഫിലിപ്പ്, രാജ്ഞി മെറ്റില്‍ഡ, മുന്‍ യു.എസ്. പ്രസിഡന്റുമാര്‍, അറേബ്യന്‍ രാഷ്ട്രത്തലവന്മാര്‍, അന്താരാഷ്ട്ര സംഘടനാനേതാക്കള്‍ തുടങ്ങിയവരും ആദരാഞ്ജലിയര്‍പ്പിച്ചു.

ഇതോടെ എട്ടുദിവസം നീണ്ട ദേശീയദുഃഖാചരണം ആരംഭിച്ചു. രാജ്യത്തെ പ്രമുഖ വ്യക്തികളുടെ വിവാഹം, മരണം തുടങ്ങി ദേശീയപ്രാധാന്യമുള്ള സംഭവങ്ങളുണ്ടാകുമ്പോള്‍ 41 തവണ വെടിമുഴക്കുന്നത് 18~ാം നൂറ്റാണ്ടുമുതലുള്ള ആചാരമാണ്.
- dated 11 Apr 2021


Comments:
Keywords: U.K. - Otta Nottathil - 11420215philip U.K. - Otta Nottathil - 11420215philip,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us