അസിസ്ററന്സ് റോബോട്ടിക്സ് നഴ്സിംഗ് സ്പെഷ്യലിസ്ററ് (Pflegefachkraefte feur Assistenzrobotik): പ്രതിമാസം 5,900 യൂറോ വരെ ശമ്പളം.
ടേസ്ററ് പ്രോഗ്രാമര്‍ / ഫ്ളേവര്‍ എഞ്ചിനീയര്‍ (Geschmacksprogrammierer): ഭക്ഷ്യ~പാചക മേഖലയുമായി ബന്ധപ്പെട്ട ഈ തസ്തികയില്‍ 5,600 യൂറോ വരെ ശമ്പളം.
റോബോട്ട് ട്രെയിനര്‍ (Robotertrainer): പ്രതിമാസം 5,300 യൂറോ വരെ ശമ്പളം.
ഇവയ്ക്ക് പുറമെ മൃഗങ്ങളുടെ ശബ്ദങ്ങള്‍ വിശകലനം ചെയ്യുന്ന 'അനിമല്‍ വോയ്സ് അനലിസ്ററ്' (TierstimmenAnalyst) ഉള്‍പ്പെടെ 60~ഓളം നൂതന തസ്തികകള്‍ വരും വര്‍ഷങ്ങളില്‍ സജീവമാകും.
മലയാളി പ്രവാസികള്‍ക്ക് എങ്ങനെ പ്രയോജനപ്പെടും?
ജര്‍മ്മനിയില്‍ തൊഴില്‍ തേടുന്നവര്‍ക്കും നിലവില്‍ വിവിധ മേഖലകളില്‍ ജോലി ചെയ്യുന്ന മലയാളികള്‍ക്കും ഈ മാറ്റം വലിയ കരിയര്‍ വളര്‍ച്ചയ്ക്കുള്ള അവസരമാണ് തുറക്കുന്നത്:
നഴ്സിംഗ് & കെയര്‍ മേഖലയിലെ മലയാളികള്‍ക്ക് വന്‍ നേട്ടം: ജര്‍മ്മനിയില്‍ ഏറ്റവും കൂടുതല്‍ മലയാളികള്‍ ജോലി ചെയ്യുന്ന ആരോഗ്യ~കെയര്‍ മേഖലയില്‍ റോബോട്ടിക്സ് സഹായ സംവിധാനങ്ങള്‍ വ്യാപകമാകുകയാണ്. നിലവിലെ നഴ്സിംഗ് പരിചയത്തോടൊപ്പം റോബോട്ടിക്സ് സംവിധാനങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ചെറിയ പരിശീലനം കൂടി നേടിയാല്‍ 5,900 യൂറോ വരെ ഉയര്‍ന്ന ശമ്പളമുള്ള തസ്തികകളിലേക്ക് മലയാളികള്‍ക്ക് എളുപ്പത്തില്‍ മാറാന്‍ സാധിക്കും.
ഹോട്ടല്‍, പാചക, സാങ്കേതിക തൊഴിലാളികള്‍ക്ക്: പാചക മേഖലയിലുള്ളവര്‍ക്കും (Koeche), സാങ്കേതിക~കൈത്തൊഴില്‍ (Handwerker) മേഖലയിലുള്ളവര്‍ക്കും തങ്ങളുടെ നിലവിലെ വൈദഗ്ധ്യം ഉപയോഗിച്ച് 'ടേസ്ററ് പ്രോഗ്രാമര്‍', 'റോബോട്ട് ട്രെയിനര്‍' തുടങ്ങിയ ഉയര്‍ന്ന ശമ്പളമുള്ള തസ്തികകളിലേക്ക് ചുവടുവെക്കാം.
സാമ്പത്തിക മാന്ദ്യത്തിനിടയിലെ പ്രതീക്ഷ: ജര്‍മ്മനിയില്‍ നിലവിലുള്ള തൊഴില്‍ അനിശ്ചിതത്വങ്ങള്‍ക്കിടയിലും, ഭാഷാ പ്രാവീണ്യത്തോടൊപ്പം പുതിയ എ.ഐ ടൂളുകളുമായി പൊരുത്തപ്പെടാന്‍ തയ്യാറാകുന്ന മലയാളികള്‍ക്ക് ജര്‍മ്മന്‍ വിപണിയില്‍ മികച്ച ഭാവിയുണ്ടെന്നാണ് ഈ റിപ്പോര്‍ട്ട് നല്കുന്ന ശുഭസൂചന.

Comments: