'എന്റെ പാറേല്‍ മാതാവേ' മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥനാസമര്‍പ്പണ മരിയന്‍ ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു ; രണ്ട് ദിവസത്തിനുള്ളില്‍ 25,000~ത്തോളം കാഴ്ചക്കാരുമായി മുന്നേറ്റം

News Photo 1 - Germany - Otta Nottathil - ente_parel_mathave_parel_palli_marian_song_released_Nov_17_2026
ബര്‍ലിന്‍: ചങ്ങനാശേരി പാറേല്‍ മര്‍ത്ത് മറിയം ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍ ൈ്രഷന്‍ ബസിലിക്കയുടെ (Marth Mariam Immaculate Conception Shrine Basilica) കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ 'എന്റെ പാറേല്‍ മാതാവേ' എന്ന മരിയന്‍ ഭക്തിഗാന ആല്‍ബം ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയിലും യൂട്യൂബിലും വന്‍ സ്വീകാര്യത നേടി വൈറലാകുന്നു. കുമ്പിള്‍ ക്രിയേഷന്‍സും (Kumpil Creations) പ്രവാസി ഓണ്‍ലൈനും (ജൃമ്മശെ ഛിഹശില) സംയുക്തമായി അവതരിപ്പിച്ച ഈ ഗാനം പുറത്തിറങ്ങി രണ്ട് ദിവസത്തിനുള്ളില്‍ തന്നെ 25,000~ത്തോളം പ്രേക്ഷകരുടെ മനം കവര്‍ന്നാണ് മുന്നേറുന്നത്.



ഗാനത്തിന്റെ പ്രത്യേകതകള്‍:

ആത്മീയ തുടക്കം: ചങ്ങനാശേരി അതിരൂപത മെട്രോപൊളിറ്റന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച് ബിഷപ്പ് എമെരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവരുടെ പ്രത്യേക അനുഗ്രഹത്തോടെയും പ്രാര്‍ത്ഥനകളോടെയുമാണ് ഗാനം ആരംഭിക്കുന്നത്.
ചങ്ങനാശേരിയുടെ തനിമ: "അഞ്ചു വിളക്കിന്‍ ദീപം തെളിയും നാട്ടില്‍..." എന്ന ഹൃദ്യമായ വരികളിലൂടെ ചങ്ങനാശേരിയുടെ സാംസ്കാരിക~ ആത്മീയ തനിമയെ ചേര്‍ത്തുനിര്‍ത്തി, വിശ്വാസികളെ പരിശുദ്ധ അമ്മയുടെ സന്നിധിയിലേക്ക് നയിക്കുന്ന ഗാനത്തിന്റെ ഡിസൈനിംഗ് വളരെ പുതുമ പകരുന്ന രീതിയിലാണ് ഒരുക്കിയിരിക്കുന്നത്.

അണിയറ ശില്‍പ്പികള്‍:

പ്രശസ്ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും നിരവധി ഗാനങ്ങള്‍ ക്രിസ്തീയ ഭക്തിഗാനമേഖലയ്ക്ക് സമ്മാനിച്ച ജോസ് കുമ്പിളുവേലില്‍ രചിച്ചിരിക്കുന്ന ഈ ഗാനത്തിന് പ്രിന്‍സ് മൈക്കിള്‍ ജോസഫാണ് സംഗീതം നല്‍കിയിരിക്കുന്നത്. ആത്മാവിനെ തൊട്ടുണര്‍ത്തുന്ന ലിബിന്‍ സ്കറിയയുടെ മനോഹരമായ ആലാപനവും, ബിനു മാതിരമ്പുഴയുടെ പശ്ചാത്തല സംഗീതവും ഗാനത്തെ കൂടുതല്‍ ഹൃദ്യവും മിഴിവും പകരുന്നു. ഓഡിയോ മീകാസ് സ്ററുഡിയോയില്‍ റെക്കോര്‍ഡ് ചെയ്ത ഗാനത്തിന്റെ മിക്സിങ് & മാസ്റററിംഗ് നിര്‍വഹിച്ചിരിക്കുന്നത് കുട്ടി ജോസ് ആണ്. ജെറമിയ വീഡിയോ ഒരുക്കിയിരിക്കുന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം ഡിസൈന്‍ മേക്കേഴ്സിന്റെ മനോഹരമായ ചിത്രീകരണം ഏറെ ശ്രദ്ധിക്കപ്പെടുന്നു.

സേവ്യര്‍ പി. ജോസഫ് ളായിക്കരി പാറയിലാണ് പ്രോജക്ട് കോഓര്‍ഡിനേറ്റര്‍. ചങ്ങനാശേരി അതിരൂപതയുടെ പ്രവാസി അപ്പസ്തോലേറ്റ് ഡയറക്ടര്‍ ഫാ.റ്റെജി പുതുവീട്ടില്‍കളത്തിന്റെ പ്രത്യേക സാന്നിധ്യവും ഈ സംരംഭത്തിന് കരുത്തുപകരുന്നു.ജര്‍മന്‍ മലയാളിയും,ചങ്ങനാശേരി അതിരൂപതാംഗവും, പ്രവാസി അപ്പസ്തോലേറ്റ് ജര്‍മനിയുടെ കോഓര്‍ഡിനേറ്ററുമായ ജോസ് കുമ്പിളുവേലില്‍.

1988 മുതല്‍ ഭക്തിഗാന മേഖലയില്‍ തനതായ മുഖമുദ്ര പതിപ്പിച്ച കുമ്പിള്‍ ക്രിയേഷന്‍സും യൂറോപ്പിലെ ആദ്യത്തെ(2007) മലയാളത്തിലുള്ള ഓണ്‍ലൈന്‍ മീഡിയായ പ്രവാസിഓണ്‍ലൈനും സംയുക്തമായി അവതരിപ്പിക്കുന്ന ഈ ഗാനം വിശ്വാസികള്‍ക്ക് ആത്മീയ ചൈതന്യം പകരുന്ന ആസ്വാദ്യതയോടെയാണ് വരികള്‍ എഴുതിയിരിയ്ക്കുന്നത്. കുമ്പിള്‍ ക്രിയേഷന്‍സിന്റെ ബാനറില്‍ ഷീന കുമ്പിളുവേലില്‍, ജെന്‍സ് കുമ്പിളുവേലില്‍, ജോയല്‍ കുമ്പിളുവേലില്‍ എന്നിവരാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്. നവംബര്‍ 21~ലെ ചരിത്രപ്രധാനമായ ബസിലിക്ക കൂദാശാ തിരുനാളിന്റെ ഭാഗമായി പുറത്തിറങ്ങിയ ഈ പ്രാര്‍ത്ഥനാഗാനം കുമ്പിള്‍ ക്രിയേഷന്‍സിന്റെ(Kumpil Creations) ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെയാണ് ആഗോള മലയാളികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നത്.

നവംബര്‍ 21~ലെ ചരിത്രപ്രധാനമായ ബസിലിക്ക കൂദാശാ തിരുനാളിന് മാറ്റുകൂട്ടാന്‍ പുറത്തിറക്കിയ 'എന്റെ പാറേല്‍ മാതാവേ' എന്ന ഭക്തിഗാനം എല്ലാ വിശ്വാസികളുടെയും ഹൃദയങ്ങളില്‍ പ്രത്യേക ഇടം നേടുമെന്നതില്‍ സംശയമില്ല.

ഗാനം ആസ്വദിയ്ക്കാന്‍ താഴത്തെ ലിങ്കില്‍ ക്ളിക് ചെയ്യുക.

https://www.youtube.com/watch?v=OdpkW2bDFnQ
- dated 20 Nov 2026
#MarthMariamBasilica #ParelChurch #EnteParelMathave #KumpilCreations #PravasiOnline #ChristianDevotional #NewRelease #CatholicChurch #ChanganasseryArchdiocese #LibinScaria Ente Parel mathave - Marian Song 2026 - Parel palli song - christian Devotional Song

Comments:

Keywords: Germany - Otta Nottathil - ente_parel_mathave_parel_palli_marian_song_released_Nov_17_2026 Germany - Otta Nottathil - ente_parel_mathave_parel_palli_marian_song_released_Nov_17_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

ente_parel_mathave_new_christian_devotional_album_for_parel_palli_Marth_Mariam_Basilica_Nov_21_2026
ജര്‍മനി മാലാഖമാരുടെ പാട്ടില്‍ വിരിയുന്ന പ്രാര്‍ത്ഥന ; ചങ്ങനാശേരി പാറേല്‍ മര്‍ത്തമറിയം ബസിലിക്കയുടെ കൂദാശാ കര്‍മ്മത്തോടനുബന്ധിച്ച് 'എന്റെ പാറേല്‍ മാതാവേ' ഭക്തിഗാന ആല്‍ബം പുറത്തിറങ്ങുന്നു
ജര്‍മനി ജര്‍മ്മനിയിലെ പുതിയ തൊഴില്‍ നിയമം മാറുന്നു ; 2027 ല്‍ പ്രാബല്യത്തില്‍ ; മലയാളികള്‍ക്ക് ഗുണമോ ദോഷമോ?
cabin_crew_allergie_lufthansa_flight_emergency_landing_belgrade_Nov_18_2026
ജര്‍മനി വിമാനത്തിനുള്ളില്‍ ജീവനക്കാരന് ഗുരുതര അലര്‍ജി; ലുഫ്താന്‍സ വിമാനം ബെല്‍ഗ്രേഡില്‍ അടിയന്തരമായി ഇറക്കി; രക്ഷകനായി ഇസ്രായേലി ഡോക്ടര്‍
muslims_to_outnumber_christians_globally_2035_Nov_18_2026
ജര്‍മനി 2035ഓടെ ലോകജനസംഖ്യയില്‍ മുസ്ളിങ്ങള്‍ ക്രിസ്ത്യാനികളെ മറികടക്കും; പ്യൂ റിസര്‍ച്ച് സെന്ററിന്റെ നിര്‍ണായക പഠന റിപ്പോര്‍ട്ട് പുറത്ത്
Electricity_tax_cut_for_all_German_households_2027_Nov_18_2026
ജര്‍മനി ജര്‍മ്മനിയിലെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ആശ്വാസമായി വൈദ്യുതി നികുതി കുറയ്ക്കുന്നു; 2027 മുതല്‍ സാധാരണക്കാര്‍ക്ക് ഇളവ് ലഭിക്കും
Indian_origin_Bala_ramani_elected_hannover_deputy_mayor_Nov_05_2026
ജര്‍മനി ജര്‍മ്മനിയിലെ ഹാനോവര്‍ ഫസ്ററ് ഡെപ്യൂട്ടി മേയറായി ഇന്ത്യന്‍ വംശജന്‍ ബാല രമണി തെരഞ്ഞെടുക്കപ്പെട്ടു; പ്രവാസി സമൂഹത്തിന് അഭിമാനമായി തമിഴ്നാട് സ്വദേശി