അടുത്തിടെ നടത്തിയ പതിവ് ആരോഗ്യ പരിശോധനയ്ക്കിടയിലാണ് ശ്വാസകോശത്തില്‍ ചെറിയൊരു അപാകത കണ്ടെത്തിയത്. ഓപ്പറേഷന് ശേഷം ഏകദേശം ഒരു ആഴ്ച്ചയോളം അദ്ദേഹം ആശുപത്രിയില്‍ വിശ്രമത്തില്‍ തുടരുമെന്ന് വത്തിക്കാന്‍ വക്താവ് മാറ്റിയോ ബ്രൂണി വ്യക്തമാക്കി. തന്‍റെ ആരോഗ്യത്തിനായി എല്ലാവരും പ്രാര്‍ഥിക്കണമെന്ന് മാര്‍പ്പാപ്പ അഭ്യര്‍ഥിച്ചു.
മാര്‍പ്പാപ്പയെ എപ്പോഴാണ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയെന്ന് വത്തിക്കാന്‍ വക്താവ് മറ്റിയോ ബ്രൂണി നല്‍കിയ പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, അത് ഈ ആഴ്ചയിലെ "ആദ്യ ദിവസങ്ങളില്‍" ആയിരിക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. മാര്‍പ്പാപ്പയ്ക്കായി പ്രത്യേക അപ്പാര്‍ട്ട്മെന്റുള്ള റോമിലെ ജെമെല്ലി ആശുപത്രിയിലാണ് അദ്ദേഹത്തിന് ചികിത്സ നല്‍കാന്‍ നിശ്ചയിച്ചിരിക്കുന്നത്.
ഉറുഗ്വേ, അര്‍ജന്റീന, പെറു എന്നിവിടങ്ങളിലേക്ക് നവംബര്‍ 6~17 തീയതികളില്‍ മാര്‍പ്പാപ്പയ്ക്ക് ഒരു പ്രധാന സന്ദര്‍ശനം നിശ്ചയിച്ചിട്ടുണ്ട്. ഉദ്ദേശിച്ചിരിക്കുന്ന ശസ്ത്രക്രിയയും അതിനുശേഷമുള്ള വിശ്രമവും ഈ യാത്രാപരിപാടിയെ ബാധിക്കുമോ എന്ന് വ്യക്തമല്ലെങ്കിലും, താന്‍ യാത്ര പോകാന്‍ പദ്ധതിയിടുന്നുണ്ടെന്ന് ഞായറാഴ്ച നടത്തിയ പരാമര്‍ശങ്ങളില്‍ ലിയോ മാര്‍പ്പാപ്പ വ്യക്തമാക്കിയിരുന്നു.
അമേരിക്കക്കാരനായ ഈ മാര്‍പ്പാപ്പയ്ക്ക് മുന്‍പ് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഉള്ളതായി അറിവില്ല. കൂടാതെ, കാസ്ററല്‍ ഗാന്‍ഡോള്‍ഫോയിലെ പാപ്പയുടെ വേനല്‍ക്കാല വസതിയില്‍ വെച്ച് പതിവായി ടെന്നീസ് കളിക്കുകയും നീന്തുകയും ചെയ്യുന്നതിലൂടെ ശാരീരികക്ഷമത പുലര്‍ത്തുന്ന വ്യക്തിയായും അദ്ദേഹം അറിയപ്പെടുന്നു.

Comments: