Today: 15 Dec 2019 GMT   Tell Your Friend
Advertisements
എച്ച്4 വിസ റദ്ദാക്കണമെന്ന ആവശ്യം യുഎസ് കോടതി തള്ളി
Photo #1 - America - Otta Nottathil - 111120193h4

വാഷിങ്ടണ്‍: എച്ച് 4 വിസ കാറ്റഗറി റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി യു.എസ്. കോടതി തള്ളി. എച്ച് 1 ബി വിസക്കാരുടെ ജീവിതപങ്കാളികള്‍ക്ക് യു.എസില്‍ തൊഴിലെടുക്കാന്‍ അനുമതി നല്‍കുന്ന വിസയാണിത്.

എച്ച് 4 വിസ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് ജോബ്സ് യു.എസ്.എ. എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്. വിദേശരാജ്യങ്ങളില്‍നിന്നുള്ളവരെ പരിഗണിക്കുന്നത് തങ്ങളുടെ തൊഴിലവസരങ്ങളെ ബാധിക്കുന്നുവെന്ന് സേവ് ജോബ്സ് ഹര്‍ജിയില്‍ ആരോപിക്കുന്നു.

യു.എസിലെ ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് താത്കാലിക ആശ്വാസമേകുന്നതാണ് കോടതിയുടെ തീരുമാനം. കൊളംബിയ അപ്പീല്‍ക്കോടതിയുടെ മൂന്നംഗബെഞ്ചിന്‍റെതാണ് വിധി. എച്ച് 4 വിസ റദ്ദാക്കണമെന്ന ഹര്‍ജി കോടതി വീണ്ടും കീഴ്ക്കോടതിയുടെ പരിഗണനയ്ക്ക് കൈമാറുകയുംചെയ്തു. ഹര്‍ജി സൂക്ഷ്മമായി വിലയിരുത്താനും വിസ റദ്ദാക്കുന്നതിന്റെ ആവശ്യകത ബോധ്യപ്പെടുത്താനും കീഴ്ക്കോടതിയിലേക്ക് തിരിച്ചയയ്ക്കുന്നതാകും ഉചിതമെന്നും അപ്പീല്‍ക്കോടതി വിലയിരുത്തി.

""എച്ച് 1 ബി വിസക്കാര്‍ക്കും കുടുംബത്തിനും യു.എസില്‍ സ്ഥിരതാമസത്തിനുള്ള അനുമതി കിട്ടാന്‍ ഒട്ടേറെക്കാലം കാത്തിരിക്കേണ്ടതായുണ്ട്. എച്ച് 4 വിസക്കാര്‍ക്ക് തൊഴിലെടുക്കാനുള്ള അനുമതി നിഷേധിക്കുന്നത് ഇക്കാലയളവില്‍ അവര്‍ക്ക് വ്യക്തിപരവും സാമ്പത്തികവുമായ ബുദ്ധിമുട്ടുണ്ടാക്കും. എച്ച് 1 ബി വിസക്കാര്‍ക്ക് സ്ഥിരതാമസത്തിന് അനുമതി നിഷേധിക്കുന്നത് യു.എസിലെ തൊഴില്‍ദാതാക്കള്‍ക്ക് ഉന്നതവിദ്യാഭ്യാസവും വൈദഗ്ധ്യവുമുള്ള തൊഴിലാളികളെ ലഭിക്കാതിരിക്കാന്‍ ഇടയാക്കും. എച്ച് 4 വിസ റദ്ദാക്കരുതെന്ന വിധി എച്ച് 1 ബി വിസക്കാര്‍ക്ക് രാജ്യത്തുതുടരാനുള്ള സാഹചര്യമുണ്ടാക്കുമെന്നും കോടതി നിരീക്ഷിച്ചു.
- dated 10 Nov 2019


Comments:
Keywords: America - Otta Nottathil - 111120193h4 America - Otta Nottathil - 111120193h4,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
141220199trump
ട്രംപിനു മേല്‍ ചുമത്തിയ കുറ്റങ്ങള്‍ ജുഡീഷ്യല്‍ സമിതി ശരിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
91220196florida
ഫ്ലോറിഡ വെടിവയ്പ്പ് ഭീകരാക്രമണമാണോ എന്നു സ്ഥിരീകരിക്കാനാവാതെ യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
81220194
യുഎസിലെ നേവില്‍ ബേസില്‍ വെടിവയ്പ്പ് നടത്തിയത് സൗദി വിദ്യാര്‍ഥി
തുടര്‍ന്നു വായിക്കുക
8122019b1b
എച്ച് 1 ബി വിസയ്ക്കുള്ള ഇ രജിസ്ട്രേഷന്‍ പൂര്‍ണം
തുടര്‍ന്നു വായിക്കുക
61220197trump
ട്രംപിനെതിരായ ഇംപീച്ച്മെന്റ് പ്രമേയം തയാറാക്കാന്‍ ഉത്തരവായി
തുടര്‍ന്നു വായിക്കുക
51220194pearl
പേള്‍ ഹാര്‍ബറില്‍ വെടിവയ്പ്പ്
തുടര്‍ന്നു വായിക്കുക
മുയലുകളെ വേട്ടയാടുന്നതിനിടെ അച്ഛന്റെ വെടിയേറ്റ് മകന്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us