Today: 22 Nov 2019 GMT   Tell Your Friend
Advertisements
ബഹിരാകാശ സേനയുമായി യുഎസ്
Photo #1 - America - Otta Nottathil - 1920196space

വാഷിങ്ടണ്‍: യു.എസ്. ബഹിരാകാശസേനയ്ക്ക് രൂപംനല്‍കി. ബഹിരാകാശത്തെ പുതിയ യുദ്ധമേഖലയായി മുന്നില്‍ക്കണ്ടുള്ള പ്രതിരോധനീക്കങ്ങള്‍ക്ക് ആക്കംകൂട്ടുന്ന നടപടിയായാണ് ഇതു വിശേഷിപ്പിക്കപ്പെടുന്നത്. ഉപഗ്രഹങ്ങളുള്‍പ്പെടെയുള്ള യു.എസിന്റെ വസ്തുക്കള്‍ സംരക്ഷിക്കുകയെന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

ബഹിരാകാശത്തെ യു.എസിന്റെ നിര്‍ണായക താത്പര്യങ്ങളെ സംരക്ഷിക്കാനുള്ള ഈനീക്കം ചരിത്രപരമായ മുഹൂര്‍ത്തമാണെന്നും സേനയുടെ ഔദ്യോഗിക ഉദ്ഘാടനവേളയില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞു. സൈന്യത്തിലെ ആറാമത്തെ വിഭാഗമായാണ് യു.എസ്. സ്പേസ് കമാന്‍ഡ് എന്നപേരില്‍ പുതിയസേന നിലവില്‍വന്നത്. പത്തുവര്‍ഷത്തിനിടെ യു.എസ്. സൈന്യത്തില്‍ ആദ്യമായാണ് പുതിയൊരു സേനാവിഭാഗത്തിന് രൂപംനല്‍കുന്നത്.

ശീതയുദ്ധകാലത്ത് യു.എസ്. വ്യോമസേനയുടെ കീഴില്‍ ബഹിരാകാശസേന പ്രവര്‍ത്തിച്ചിരുന്നെങ്കിലും 2002~ല്‍ പ്രവര്‍ത്തനം നിര്‍ത്തുകയായിരുന്നു. റഷ്യയും ചൈനയും ബഹിരാകാശരംഗത്ത് നടത്തുന്ന മുന്നേറ്റങ്ങളെ പ്രതിരോധിക്കാനും തടയിടാനും കൂടിയാണിത്. ചൈന 2017~ല്‍ ഉപഗ്രഹവേധ മിസൈല്‍ വിജയകരമായി പരീക്ഷിച്ചത് യു.എസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. സ്വന്തം കാലാവസ്ഥാ ഉപഗ്രഹത്തെയാണ് ചൈനീസ് മിസൈല്‍ ബഹിരാകാശത്തുവെച്ച് തകര്‍ത്തത്.
- dated 01 Sep 2019


Comments:
Keywords: America - Otta Nottathil - 1920196space America - Otta Nottathil - 1920196space,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120196oklahoma
വെടിവയ്പ്പുകള്‍ അവസാനമില്ലാതെ യുഎസ് Recent or Hot News
തുടര്‍ന്നു വായിക്കുക
181120191metham
കെമിസ്ട്രി ലാബില്‍ മയക്കുമരുന്ന് ഉല്‍പാദനം: പ്രൊഫസര്‍മാര്‍ അറസ്ററില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
161120197school
യുഎസില്‍ വീണ്ടും സ്കൂളില്‍ വെടിവയ്പ്പ്; രണ്ട് വിദ്യാര്‍ഥികള്‍ മരിച്ചു
മൂന്നു പേര്‍ക്കു പരുക്ക്
തുടര്‍ന്നു വായിക്കുക
13112019trump
ട്രംപിനെതിരേ പരസ്യ തെളിവെടുപ്പ് തുടങ്ങുന്നു
തുടര്‍ന്നു വായിക്കുക
111120193h4
എച്ച്4 വിസ റദ്ദാക്കണമെന്ന ആവശ്യം യുഎസ് കോടതി തള്ളി
തുടര്‍ന്നു വായിക്കുക
81120193trump
ട്രംപിന് രണ്ടു മില്യന്‍ ഡോളര്‍ പിഴ
തുടര്‍ന്നു വായിക്കുക
71120199h1b
എച്ച്~1ബി വിസ അപേക്ഷകള്‍ കൂട്ടത്തോടെ തള്ളുന്നു
ഇന്ത്യക്കാര്‍ക്ക് തിരിച്ചടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us