Today: 19 Aug 2022 GMT   Tell Your Friend
Advertisements
വിന്റര്‍ ഒളിമ്പിക്സ് ബഹിഷ്കരിക്കാന്‍ യുഎസ് ആലോചിക്കുന്നു
Photo #1 - America - Sports - 191120212china
ബീജിങ്: ചൈനയില്‍ നടക്കുന്ന വിന്റര്‍ ഒളിമ്പിക്സ് ബഹിഷ്കരിക്കുന്നത് പരിഗണനയിലാണെന്ന് യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍. കായിക താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കത്ത രീതിയില്‍ നയതന്ത്രതലത്തില്‍ ഒളിമ്പ്ക്സ് ബഹിഷ്കരിക്കാനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

ബീജിങ് ഒളിമ്പിക്സ് നയതന്ത്രതലത്തില്‍ ബഹിഷ്കരിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്ന് വാഷിങ്ടണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കായികതാരങ്ങളെ മത്സരങ്ങളില്‍ പങ്കെടുപ്പിച്ച് സര്‍ക്കാര്‍ പ്രതിനിധികള്‍ വിട്ടുനില്‍ക്കുന്ന രീതിയാവും യു.എസ് സ്വീകരിക്കുക.

വൈറ്റ് ഹൗസില്‍ കനേഡിയന്‍ പ്രധാനമന്ത്രി ജസ്ററിന്‍ ട്രൂഡോയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് വെളിപ്പെടുത്തല്‍. അടുത്ത വര്‍ഷം ഫെബ്രുവരിയിലാണ് ബീജിങ്ങില്‍ ശീതകാല ഒളിമ്പിക്സ് നടക്കുന്നത്.

ചൈനീസ് പ്രസിഡന്‍റ് ഷീ ജിങ്പിങ്ങുമായി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചതിന് പിന്നാലെയാണ് ബൈഡന്‍റെ പ്രഖ്യാപനം. കൂടിക്കാഴ്ചക്ക് ശേഷം ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുമെന്ന് ഇരു രാഷ്ട്രതലവന്‍മാരും പ്രതികരിച്ചിരുന്നു. എന്നാല്‍, ചൈനക്കെതിരെ നിലപാടെടുക്കാന്‍ ബൈഡന് മേല്‍ യു.എസില്‍ നിന്ന് കടുത്ത സമ്മര്‍ദ്ദമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ചൈനയുടെ മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ നിലപാടെടുക്കണമെന്നാണ് യു.എസില്‍ നിന്നും ഉയരുന്ന ആവശ്യം. ഷിന്‍ജിയാങ് പ്രവിശ്യയില്‍ ഉയിഗുര്‍ മുസ്ലിംകള്‍ക്കെതിരെ നടക്കുന്ന വംശീയാക്രമണങ്ങളിലടക്കം ശക്തമായ നിലപാട് സ്വീകരിക്കണമെന്ന ആവശ്യം യു.എസില്‍ നിന്നും ഉയരുണ്ട്.
- dated 19 Nov 2021


Comments:
Keywords: America - Sports - 191120212china America - Sports - 191120212china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us