Today: 17 Nov 2019 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയ വീണ്ടും അഭയാര്‍ഥി തടവറ തുറക്കുന്നു
Photo #1 - Australia - Otta Nottathil - 14220196christmas

മെല്‍ബണ്‍: ക്രിസ്മസ് ദ്വീപിലെ വിവാദമായ അഭയാര്‍ഥി തടവറ വീണ്ടും തുറക്കാനുള്ള പദ്ധതിയുമായി ഓസ്ട്രേലിയന്‍ സര്‍ക്കാര്‍. രോഗികളായ അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ചികിത്സ നിഷേധിക്കുന്ന ബില്‍ കൊണ്ടുവരാനുള്ള നീക്കം പരാജയപ്പെട്ടതോടെയാണ് ഇങ്ങനെയൊരു നീക്കം.

ഇതിന്‍െറ ഭാഗമായി ഒരുമാസം മുമ്പു മാത്രം അടച്ചുപൂട്ടിയ പരിമിതമായ സൗകര്യങ്ങള്‍ മാത്രമുള്ള തടവറ തുറക്കാനുള്ള തീരുമാനത്തിനു പിന്നില്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ തന്നെയെന്നാണ് സൂചന.

നിലവില്‍ മാനസ് ദ്വീപിലെ നഊറു, പാപ്വ ന്യൂഗിനി എന്നിവിടങ്ങളിലെ തടവറകളില്‍ എത്തുന്ന അഭയാര്‍ഥികള്‍ക്ക് മെച്ചപ്പെട്ട ചികിത്സക്കും രോഗ നിര്‍ണയത്തിനുമായി ഓസ്ട്രേലിയയിലേക്ക് പോവാന്‍ അനുമതിയുണ്ട്. ഇത് വിലക്കാനുദ്ദേശിച്ചുള്ള ബില്ലാണ് പരാജയപ്പെട്ടത്.

കടലുകള്‍ താണ്ടി അഭയാര്‍ഥികള്‍ ആയി എത്തുന്നവരുടെ എണ്ണം അടുത്തിടെയായി അധികരിച്ചുവരുന്ന സാഹചര്യത്തില്‍ ക്രിസ്മസ് ദ്വീപിലെ ജയില്‍ തുറക്കാനുള്ള നീക്കം അഭയാര്‍ഥി ജീവിതത്തെ കൂടുതല്‍ ദുഷ്കരമാക്കും. ഓസ്ട്രേലിയന്‍ പാര്‍ലമന്‍െറിന്‍െറ 80 വര്‍ഷത്തെ ചരിത്രത്തിനിടെ വന്‍തിരിച്ചടിയാണ് വോട്ടെടുപ്പിലെ തോല്‍വി. ഈ ബില്‍ പാര്‍ലമന്‍െറിന്‍െറ ഉപരിസഭ പാസാക്കിയെങ്കിലും അധോസഭയില്‍ 74 നെതിരെ 75 എന്ന ഒരൊറ്റ വോട്ടിന്‍െറ ഭൂരിപക്ഷത്തില്‍ പരാജയപ്പെടുകയായിരുന്നു.
- dated 13 Feb 2019


Comments:
Keywords: Australia - Otta Nottathil - 14220196christmas Australia - Otta Nottathil - 14220196christmas,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us