Today: 27 May 2022 GMT   Tell Your Friend
Advertisements
ബാരിയര്‍ റീഫ് പൈതൃകപ്പട്ടികയില്‍ ഉള്‍പ്പെടില്ല
Photo #1 - Australia - Otta Nottathil - 24720214reef
മെല്‍ബണ്‍: യുകെയിലെ ലിവര്‍പൂള്‍ നദീതടത്തെ ലോക പൈതൃക പട്ടികയില്‍നിന്ന് ഒഴിവാക്കിയതിനു പിന്നാലെ, ഓസ്ട്രേലിയയിലെ ഗ്രേറ്റ് ബാരിയര്‍ റീഫിനെയും പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന് യുനെസ്കോ സമിതി തീരുമാനിച്ചു.

ലോകത്തെ ഏറ്റവും വലിയ പവിഴപ്പുറ്റു സങ്കേതമാണ് ബാരിയര്‍ റീഫ്. കാലാവസ്ഥാ വ്യതിയാനം കാരണം ഈ മേഖല അപകടത്തിലാണെന്നും അതിനാല്‍ പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷിക്കണമെന്നും ഐക്യരാഷ്ട്ര സഭയുടെ ശാസ്ത്ര~സാംസ്കാരിക സംഘടനയായ യുനെസ്കോയുടെ കണ്ടെത്തലിനെ അവഗണിച്ചാണ് ഒഴിവാക്കാനുള്ള തീരുമാനം.

2300 കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന പവിഴപ്പുറ്റ് മേഖല സംരക്ഷിത മേഖലയാകുന്നതിനോട് ഓസ്ട്രേലിയക്ക് വിയോജിപ്പാണ്. ഈ തീരമേഖല സംരക്ഷിത മേഖലയായാല്‍ രാജ്യത്തിന് ഇപ്പോഴുള്ള വാണിജ്യ സ്വാതന്ത്ര്യം ലഭ്യമാകില്ലെന്ന ഭയമാണ് ഇതിനു കാരണം. ഈ സാഹചര്യത്തില്‍, പൈതൃകപ്പട്ടികയില്‍നിന്ന് ഒഴിവാക്കാന്‍ ഓസ്ട്രേലിയ സര്‍ക്കാര്‍ തലത്തില്‍ തന്നെ ശക്തമായ സമ്മര്‍ദം ചെലുത്തിയിരുന്നു.

സൗദി അറേബ്യ, ബഹ്റൈന്‍ തുടങ്ങി ആഗോള പൈതൃക സമിതിയില്‍ അംഗങ്ങളായ രാജ്യങ്ങളുടെ പിന്തുണയോടെയാണ് അവര്‍ ഈ പ്രദേശത്തെ പട്ടികയില്‍നിന്ന് പുറത്താക്കാനുള്ള ശ്രമം വിജയിപ്പിച്ചത്. അതേസമയം, പവിഴപ്പുറ്റുകളുടെ നാടായ ഓസ്ട്രേലിയ അതിന്റെ സംരക്ഷണത്തിന് വിലകല്പിക്കുന്നില്ലെന്ന് പരിസ്ഥിതി സംഘടനകള്‍ ആരോപിച്ചു. ലിവര്‍പൂള്‍ നദീതടത്തിലെ വലിയ തോതിലുള്ള വികസനപ്രവര്‍ത്തനങ്ങള്‍ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം ആ മേഖലയെ പട്ടികയില്‍നിന്ന് ഒഴിവാക്കിയത്.
- dated 24 Jul 2021


Comments:
Keywords: Australia - Otta Nottathil - 24720214reef Australia - Otta Nottathil - 24720214reef,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us