Today: 27 May 2022 GMT   Tell Your Friend
Advertisements
ഓസ്ട്രേലിയക്കാരന് 9999 വര്‍ഷത്തേക്ക് ഇസ്രയേല്‍ വിടുന്നതിന് വിലക്ക്
Photo #1 - Australia - Otta Nottathil - 281220217israel
ടെല്‍ അവിവ്: ഓസ്ട്രേലിയന്‍ പൗരന് 9999 വര്‍ഷം വരെ ഇസ്രയേല്‍ വിടുന്നതിന് വിലക്ക്. 44കാരനായ നോം ഹുപ്പര്‍ട്ടിനെതിരെയാണ് ഇസ്രയേല്‍ കോടതി വിചിത്രമായ വിധി പ്രഖ്യാപിച്ചത്. രാജ്യം വിടാന്‍ അനുവാദം നല്‍കാന്‍ 3.34 മില്ല്യണ്‍ ഡോളര്‍ നല്‍കണമെന്നതാണ് വ്യവസ്ഥ.

ഇസ്രയേലിലേക്ക് ഭാര്യ താമസം മാറ്റിയതിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞ് 2012ലാണ് ഹുപ്പര്‍ട്ട് കുട്ടികളെ കാണാനായി ഇസ്രയേലിലെത്തിയത്. ഇസ്രയേലി കോടതിയില്‍ ഹുപ്പര്‍ട്ടിനെതിരെ ഭാര്യ വിവാഹമോചന കേസ് നല്‍കിയിരുന്നു. 2013ല്‍ കോടതി വിധി പ്രസ്താവിച്ചു. ഹുപ്പര്‍ട്ട് ഇസ്രയേലില്‍ തുടരണമെന്നും കുട്ടികള്‍ക്ക് 18വയസാകുന്നത് വരെ 5000 ഇസ്രയേലി ഷെക്കല്‍സ് (1.20 ലക്ഷം രൂപ) പ്രതിമാസം നല്‍കണമെന്നും ഉത്തരവിട്ടു. ജോലി സംബന്ധമായോ അവധിക്കോ പോലും രാജ്യം വിടാന്‍ ഹുപ്പര്‍ട്ടിന് അനുമതിയില്ല.

ഇസ്രയേലി സ്ത്രീകളെ വിവാഹം കഴിച്ചതുകൊണ്ടുമാത്രം ഇസ്രയേല്‍ നീതി വ്യവസ്ഥയാല്‍ പീഡിപ്പിക്കപ്പെട്ട നിരവധി വിദേശപൗരന്‍മാരില്‍ ഒരാളാണ് താനെന്ന് ഹുപ്പര്‍ട്ട് പറഞ്ഞു. ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ അനലിറ്റിക്കല്‍ കെമിസ്ററാണ് ഹുപ്പര്‍ട്ട്.

ഇസ്രയേലിലെ വിവാഹമോചന നിയമപ്രകാരം സ്ത്രീകള്‍ക്ക് അവരുടെ കുട്ടികളുടെ പിതാവിന്‍റെ മേല്‍ യാത്രവിലക്ക് ഏര്‍പ്പെടുത്താനാകും. കൂടാതെ കുട്ടികള്‍ക്ക് ലഭിക്കേണ്ട പണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യാം.
- dated 28 Dec 2021


Comments:
Keywords: Australia - Otta Nottathil - 281220217israel Australia - Otta Nottathil - 281220217israel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us