Today: 17 Apr 2026 GMT   Tell Your Friend
Advertisements
93 വയസായ മര്‍ഡോക്കിന് അഞ്ചാം വിവാഹം
Photo #1 - Australia - Otta Nottathil - murdoch_fifth_wedding
ന്യൂയോര്‍ക്ക്: മാധ്യമ വ്യവസായി റൂപര്‍ട്ട് മര്‍ഡോക്ക് 93~ാം വയസ്സില്‍ അഞ്ചാമതും വിവാഹിതനായി. വിരമിച്ച മോളിക്യുലാര്‍ ബയോളജിസ്ററ് എലീന സുക്കോവയാണ് (67) വധു. ഇരുവരും തമ്മില്‍ കുറച്ചു കാലമായി പ്രണയത്തിലായിരുന്നു. മര്‍ഡോക്കിന്‍റെ ഉടമസ്ഥതയിലുള്ള മുന്തിരിത്തോപ്പിലും മൊറാഗ എസ്റേററ്റിലുമായാണ് വിവാഹാഘോഷം സംഘടിപ്പിച്ചിരുന്നത്.

ഓസ്ട്രേലിയന്‍ ഫ്ലൈറ്റ് അറ്റന്‍ഡറായ പട്രീഷ്യ ബുക്കറാണ് മര്‍ഡോക്കിന്‍റെ ആദ്യ ഭാര്യ.1956ലാണ് മര്‍ഡോക്ക് പട്രീഷ്യയെ വിവാഹം കഴിച്ചത്. 1960ല്‍ ഇരുവരും വിവാഹമോചിതരായി. പിന്നീട് മാധ്യമപ്രവര്‍ത്തകയായ ഒന്ന ടൊര്‍വിനെ വിവാഹം കഴിച്ചു. 1999ല്‍ ഇരുവരും പിരിഞ്ഞു. തുടര്‍ന്ന് വെന്‍ഡി ഡെങ്ങിനെ വിവാഹം കഴിച്ചുവെങ്കിലും 2013ല്‍ ഈ ബന്ധവും അവസാനിച്ചു.

അതിനു ശേഷം 2016ല്‍ മോഡലായിരുന്ന ജെറി ഹാളിനെ വിവാഹം കഴിച്ചു. 2021ലാണ് മര്‍ഡോക്ക് നാലാമതും വിവാഹമോചിതനായത്. അതിനു ശേഷം മുന്‍ പൊലീസ് ഓഫിസര്‍ ആന്‍ ലെസ്ളി സ്മിത്തുമായി വിവാഹം നിശ്ചയിച്ചിരുന്നുവെങ്കിലും 2023 ഏപ്രിലില്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. നാലു ബന്ധങ്ങളിലായി ആറു മക്കളാണ് മര്‍ഡോക്കിനുള്ളത്.. ദി വാള്‍ സ്ട്രീറ്റ്, ഫോക്സ് ന്യൂസ് തുടങ്ങിയവ മര്‍ഡോക്കിന്‍റേതാണ്. 20 ബില്യണ്‍ ഡോളറാണ് മര്‍ഡോക്കിന്‍റെ ആസ്തി.
- dated 05 Jun 2024


Comments:
Keywords: Australia - Otta Nottathil - murdoch_fifth_wedding Australia - Otta Nottathil - murdoch_fifth_wedding,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
ഓസ്ട്രേലിയയില്‍ കുടിയേറ്റത്തിന് പുതിയ നിയമഭേദഗതി ; മലയാളികള്‍ ശ്രദ്ധിയ്ക്കുക ; വിസ 'ഇന്‍ ഇഫക്ട് അല്ലേല്‍ പണികിട്ടും
തുടര്‍ന്നു വായിക്കുക
മലയാളി ഓസ്ട്രേലിയയില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍
തുടര്‍ന്നു വായിക്കുക
ബോണ്ടി ബീച്ച് കൂട്ടക്കൊല ഭീകരന്‍ ഇന്‍ഡ്യക്കാരന്‍
തുടര്‍ന്നു വായിക്കുക
ബോണ്ടി ബീച്ച് കൂട്ടക്കൊല; അക്രമികളുടെ കാറില്‍ നിന്ന് ഐഎസ് പതാക കണ്ടെത്തി
തുടര്‍ന്നു വായിക്കുക
ഓസ്ട്രേലിയ ഞടുങ്ങി ; ബോണ്ടി ബീച്ചില്‍ വെടിവെയ്പ്പ് 16 പേര്‍ കൊല്ലപ്പെട്ടു ; ജൂതരെ കൊല്ലാന്‍ ഇസ്ളാമിസ്ററുകള്‍
തുടര്‍ന്നു വായിക്കുക
ബുര്‍ഖ ധരിച്ച് പാര്‍ലമെന്റിലെത്തിയ സെനറ്ററെ സസ്പെന്‍ഡ് ചെയ്തു