Today: 27 May 2022 GMT   Tell Your Friend
Advertisements
യാക്കോബായ സുറിയാനി സഭക്ക് ബ്രിസ്ബനില്‍ പുതിയ ദൈവാലയം
ബ്രിസ്ബന്‍:ഓസ്ട്രേലിയയിലെ പ്രധാന നഗരമായ ബ്രിസ്ബനില്‍ യാക്കോബായ സുറിയാനി സഭാ മക്കള്‍ക്ക് പുതിയ ദൈവാലയത്തിന്റെ നിര്‍മാണം പൂര്‍ത്തിയായി . ദൈവാലയത്തിന്റെ മൂറോന്‍ കൂദാശ ആകമാന സുറിയാനി ഓര്‍ത്തഡോക്ള്‍സ് സഭയുടെ ഓസ്ട്രേലിയന്യൂസീലന്‍ഡ് അതിഭദ്രാസനങ്ങളുടെ മോര്‍ മിലിത്തിയോസ് മല്‍ക്കി മെത്രാപോലിത്ത ജൂണ്‍ 18,19 തീയതികളില്‍ നിര്‍വഹിക്കും . ക്വീന്‍സ്ളാന്‍ഡ് സംസ്ഥാനത്തിലെ സുറിയാനി സഭയുടെ ആദ്യ ഇടവകയാണ് സെയിന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്ള്‍സ് പള്ളി .

ബ്രിസ്ബേന്‍ നഗരത്തിന്റെ ഹൃദയഭാഗത്തുനിന്നും 25 കിലോമീറ്റര്‍ മാത്രം അകലെ 1.05 ഏക്കര്‍ സ്ഥലത്താണ് പുതിയ ദൈവാലയവും അനുബന്ധ സൗകര്യങ്ങളും നിര്‍മിച്ചിരിക്കുന്നത് . ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ അനുവാദ കല്പനയാല്‍ 2008 ഇല്‍ ആണ് ബ്രിസ്ബനില്‍ യാക്കോബായ സഭയുടെ ആദ്യ കോണ്‍ഗ്രിഗേഷന്‍ ഫാ . ഉല്ലാസ് വര്‍ക്കിയുടെ (ഇപ്പോഴത്തെ കോഴിക്കോട് ഭദ്രാസനാധിപന്‍ പൗലോസ് മോര്‍ ഐറേനിയോസ് മെത്രാപോലിത്ത ) നേതൃത്വത്തില്‍ സമാരംഭിച്ചത് . ദൈവാനുഗ്രഹത്താല്‍ ഇന്ന് നൂറില്‍ പരം കുടുംബങ്ങള്‍ ഉള്‍പ്പെടുന്ന ഈ ഇടവക, ഒരു വ്യാഴവട്ടക്കാലത്തെ മാറി മാറി വന്ന വികാരിമാരുടെയും ഭരണസമിതികളുടെയും ഇടവക ജനത്തിന്റെയും പ്രാര്‍ത്ഥനയുടെയും കഠിനാധ്വാനത്തിന്റെയും ഫലമായാണ് മനോഹരമായ പുതിയ ദൈവാലയം പണിതുയര്‍ത്തിയിരിക്കുന്നത് .

പരിശുദ്ധ പാത്രിയര്‍കീസ് മോര്‍ ഇഗ്നാത്തിയോസ് അഫ്രേം രണ്ടാമന്‍ ബാവ അനുഗ്രഹിച്ചു ആശിര്‍വദിച്ച അടിസ്ഥാന ശിലയുടെ സ്ഥാപനം 2019 ഒക്ടോബര്‍ 5 നു യാക്കോബായ സഭയുടെ യൂറോപ്പ് ഭദ്രാസനത്തിന്റെയും വൈദീക സെമിനാരി റസിഡന്റ് മെത്രാപ്പോലീത്തയുമായ കുര്യാക്കോസ് മോര്‍ തെയോഫിലോസ് നിര്‍വഹിച്ചു ദൈവാലയ നിര്‍മാണത്തിന് പ്രാര്‍ത്ഥനാനിര്‍ഭരമായ തുടക്കം കുറിച്ചു . മഞ്ഞനിക്കര ദയറാധിപനും ഓസ്ട്രേലിയ ന്യൂസീലന്‍ഡ് ഭദ്രാസങ്ങളുടെ പാത്രിയാര്‍ക്കല്‍ വികാരിയും ആയ ഗീവര്‍ഗീസ് മോര്‍ അത്താനോസ്യോസ് മെത്രാപ്പോലീത്തയുടെ മേല്‍നോട്ടത്തിലും വികാരി ഫാ . ലിലു വര്‍ഗീസ് പുലിക്കുന്നിലിന്റെ നേതൃത്വത്തിലും ആണ് നിര്‍മാണം പൂര്‍ത്തിയാകുന്നത് .

ദൈവാലയ കൂദാശക്കും തുടര്‍ന്ന് ജൂലൈ 3,4 തീയതികളില്‍ ദൈവാലയത്തിന്റെ പ്രധാന പെരുന്നാളിന്റെ അനുഗ്രഹകരമായ നടത്തിപ്പിനും ആയി ഷിബു എല്‍ദോ തേലക്കാട്ട് (സെക്രട്ടറി ) , ബിജു വര്‍ഗീസ് (ബില്‍ഡിംഗ് കോഓര്‍ഡിനേറ്റര്‍ ) , ജോബിന്‍ ജേക്കബ് (ട്രസ്ററി ) എന്നിവര്‍ ജനറല്‍ കണ്‍വീനര്‍മാരായി വിവിധ സബ് കമ്മിറ്റികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പ്രവര്‍ത്തിച്ചു വരുന്നു .
- dated 10 Jun 2021


Comments:
Keywords: Australia - Otta Nottathil - yakobaya_church_brisben Australia - Otta Nottathil - yakobaya_church_brisben,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us