Today: 19 Aug 2022 GMT   Tell Your Friend
Advertisements
ഉഷ്ണതരംഗം: കാനഡ വെന്തുരുകുന്നു
Photo #1 - Canada - Otta Nottathil - 2720215heatwave
ഒട്ടാവ: അനിയന്ത്രിതമായി അന്തരീക്ഷ താപനില വര്‍ധിക്കുന്ന ഉഷ്ണതരംഗമെന്ന പ്രതിഭാസത്തോടൊപ്പം പലയിടത്തും തീപടരല്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ കാനഡയില്‍ ആകമാനം അസാധാരണ സാഹചര്യം. ബ്രിട്ടീഷ് കൊളംബിയ മേഖലയില്‍ മാത്രം അഞ്ച് ദിവസത്തിനിടെ 500ഓളം പേരാണ് ഉഷ്ണതരംഗത്തിന്റെ ഫലമായി മരിച്ചത്.

കാനഡയുടെ പടിഞ്ഞാറന്‍ മേഖലകളിലാണ് ചൂടിനൊപ്പം തീയും പടരുന്നത്. നൂറുകണക്കിനാളുകളാണ് നാട് വിട്ട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാന്‍കൂവറില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെയുള്ള ലിറ്റണ്‍ ഗ്രാമത്തിലെ ജനങ്ങളെ തീപടര്‍ന്നതിനെ തുടര്‍ന്ന് ബുധനാഴ്ച രാത്രി ഒഴിപ്പിച്ചിരുന്നു. തീ കെട്ടിടങ്ങള്‍ക്കും ജനങ്ങള്‍ക്കും ഭീഷണിയെന്ന് കണ്ടാണ് ഒഴിപ്പിച്ചതെന്ന് ഇവിടുത്തെ മേയര്‍ പറഞ്ഞു.

ചൊവ്വാഴ്ച രേഖപ്പെടുത്തിയ 49.6 ഡിഗ്രീ സെല്‍ഷ്യസ് ചൂടാണ് കാനഡയിലെ ഏറ്റവും ഉയര്‍ന്ന താപനില. ഉയര്‍ന്ന താപനില ദിവസങ്ങളോളം നീണ്ടുനില്‍ക്കുമെന്നാണ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ബ്രിട്ടീഷ് കൊളംബിയക്ക് പുറമേ കാനഡയിലെ മറ്റ് മേഖലകളായ അല്‍ബേര്‍ട്ട, സസ്കെച്വാന്‍, മനിടോബ, വടക്ക്~പടിഞ്ഞാറന്‍ മേഖലകള്‍, നോര്‍ത്തേണ്‍ ഒണ്ടാറിയോ എന്നിവിടങ്ങളിലെല്ലാം ഉഷ്ണതരംഗ മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.

കാനഡക്ക് പുറമേ, യു.എസിലെ വാഷിങ്ടണ്‍, ഒറിഗോണ്‍, അതിര്‍ത്തി മേഖലകള്‍ എന്നിവിടങ്ങളിലും കനത്ത ചൂടാണ് അനുഭവപ്പെടുന്നത്. പെട്ടെന്നുള്ള നിരവധി മരണങ്ങളും ഇവിടങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
- dated 02 Jul 2021


Comments:
Keywords: Canada - Otta Nottathil - 2720215heatwave Canada - Otta Nottathil - 2720215heatwave,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
കാനഡയില്‍ 10 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ മലയാളികള്‍ക്ക് ഏറെ പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
4820226sweet
വീട്ടിലിരുന്ന മിഠായി രുചിക്കാന്‍ ശമ്പളം ഒരു ലക്ഷം ഡോളര്‍
തുടര്‍ന്നു വായിക്കുക
31720221pope
കാനഡയിലെ കത്തോലിക്കാ സ്കൂളുകള്‍ നടത്തിയത് വംശഹത്യ
സഭയുടെ പാപം ഏറ്റുപറഞ്ഞ് മാര്‍പാപ്പ തുടര്‍ന്നു വായിക്കുക
30720228pope
കുട്ടികള്‍ക്കെതിരായ ലൈംഗിക അതിക്രമങ്ങളില്‍ മാപ്പു പറഞ്ഞ് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
26720229pope
കനേഡിയന്‍ ആദിമ നിവാസികളോട് മാപ്പപേക്ഷിച്ച് മാര്‍പാപ്പ
തുടര്‍ന്നു വായിക്കുക
24720227POPE
ക്ഷമാപണവുമായി മാര്‍പാപ്പ കാനഡയിലേക്ക്
തുടര്‍ന്നു വായിക്കുക
16720222singh
എയര്‍ ഇന്ത്യ ബോംബാക്രമണ കേസിലെ പ്രതി കൊല്ലപ്പെട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us