
പനച്ചിക്കാട് ക്ഷേത്രവും പരിസരവും അമ്പാട്ടുകടവ് ആമ്പല്‍ പാടത്തിന്റെ പ്രകൃതി ഭംഗിയും മനോഹരമായി ജയകൃഷ്ണന്‍ റെഡ് മൂവീസിന്റെ നേതൃത്വത്തില്‍ ചിത്രീകരിച്ചിരിക്കുന്ന ആല്‍ബത്തില്‍ പ്രധാനമായും അഭിനയിക്കുന്നത് ദേവിക ജ്യോതി ബാബുവാണ്.
ക്ഷേത്രത്തിലെ പ്രധാന ചടങ്ങുകളും ഉള്‍പ്പെടുത്തിയിരിക്കുന്ന ആല്‍ബം കാഴ്ച്ചക്കാരില്‍ കൂടുതല്‍ ഭക്തിപകരും. ദക്ഷിണ മൂകാംബി എന്നറിയപ്പെടുന്ന പനച്ചിക്കാട് സരസ്വതീ ദേവിയ്ക്ക് ഒരു സമര്‍പ്പണമായാണ് അനില്‍കുമാര്‍ ഈ ഗാനം അവതരിപ്പിക്കുന്നത്.
ഗാനരചന, സംവിധാനം, നിര്‍മാണം ~ കെ.ആര്‍. അനില്‍കുമാര്‍
ക്യാമറ, എഡിറ്റിങ് ~ ജയകൃഷ്ണന്‍ റെഡ് മൂവീസ്
ക്യാമറ അസോസിയയേറ്റ് ~ പ്രീതിഷ് നട്ടാശേരി
ആര്‍ട്ട്, മേക്കപ്പ് ~ അജിത്ത് പുതുപ്പള്ളി

Comments: