Today: 15 Dec 2019 GMT   Tell Your Friend
Advertisements
അനുമോദനത്തിന്റെ നിറകതിര്‍ ചൂടി കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി
Photo #1 - Europe - Greetings - congratskardianlmargalencherry
വത്തിക്കാന്‍ സിറ്റി: കേരളത്തിലെ സീറോ മലബാര്‍ സഭയുടെ ചരിത്രത്താളുകളില്‍ പൊന്‍ലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട ദിനങ്ങളായിരുന്നു 2012 ഫെബ്രുവരി 18 ഉം 19 ഉം.

കത്തോലിക്കാ സഭയുടെ രാജകുമാരനായി വാഴിച്ചതിന്റെ ദീപ്തിയില്‍ ആഗോള കത്തോലിക്കാ സഭയുടെ തലവന്‍ ബനഡിക്റ്റ് പതിനാറാമന്‍ മാര്‍പ്പാപ്പായ്ക്കൊപ്പം ബലിവേദി പങ്കിട്ടതിന്റെ പൊന്‍തിളക്കത്തില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി റോമിലെ മലയാളി വിശ്വാസികളെ ആശീര്‍വദിച്ചു.

ഞായറാഴ്ച രാവിലെ നടന്ന ദിവ്യബലിയ്ക്കു ശേഷം ഉച്ചകഴിഞ്ഞ് മൂന്നുമണിയ്ക്ക് റോമിലെ സീറോ മലബാര്‍ സഭാംഗങ്ങളും കേരളത്തില്‍ നിന്നെത്തിയ ബിഷപ്പുമാരും, വൈദികരും ഔദ്യോഗിക പ്രതിനിധികളും മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് സ്വീകരണം നല്‍കിയത് വേറിട്ടൊരനുഭവമായിരുന്നു.

ലാളിത്യത്തിന്റെ പരിപൂര്‍ണ്ണതയില്‍ കര്‍ദ്ദിനാള്‍ മാര്‍ ആലഞ്ചേരി വിശ്വാസികള്‍ക്കൊപ്പം നിറഞ്ഞ പുഞ്ചരിയോടെയാണ് സ്വീകരണ വേദിയായ റോമിലെ വിശുദ്ധ അനസ്താസിയാ ദേവാലയത്തില്‍ പ്രവേശിച്ചത്. ദേവാലയ അങ്കണത്തിലെത്തിയ കര്‍ദ്ദിനാളിനെയും മന്ത്രിമാരെയും മുത്തുക്കുടകളുടെയും അകമ്പടിയോടെ ബൊക്ക നല്‍കിയാണ് സ്വീകരിച്ചാനയിച്ചത്. റോമിലെ സീറോ മലബാര്‍ സഭയുടെ പ്രൊക്യുറേറ്റര്‍ റവ. ഡോ. സ്ററീഫന്‍ ചിറപ്പണത്ത് ആമുഖപ്രസംഗം നടത്തി.

തുടര്‍ന്ന് കര്‍ദ്ദിനാളിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. കര്‍ദ്ദിനാളിനെ വാഴിയ്ക്കുന്ന ചടങ്ങിന് സാക്ഷ്യം വഹിയ്ക്കാനെത്തിയ കര്‍ദ്ദിനാളിന്റെ രണ്ടു വൈദിക സഹോദരങ്ങള്‍, തലശേരി ആര്‍ച്ച്ബിഷപ് മാര്‍ ജോര്‍ജ് വലിയമറ്റം, കോട്ടയം ആര്‍ച്ച്ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, എറണാകുളം~അങ്കമാലി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് ചക്യത്ത്, കൂരിയ ചാന്‍സലര്‍ ഫാ. ആന്റണി കൊള്ളന്നൂര്‍, സിഎംഐ പ്രിയോര്‍ ജനറാള്‍ ഫാ. ജോസ് പന്തപ്ളാംതൊട്ടിയില്‍ എന്നിവരെ കൂടാതെ നിരവധി വൈദികരും ദിവ്യബലിയില്‍ സഹകാര്‍മ്മികരായിരുന്നു.

സീറോ മലങ്കര സഭാ മേജര്‍ ആര്‍ച്ച്ബിഷപ് മാര്‍ ബസേലിയോസ് ക്ളീമിസ് കാതോലിക്ക ബാവ ദിവ്യബലിമധ്യേ സന്ദേശം നല്‍കി. പുതിയ കര്‍ദ്ദിനാളിനെ ലഭിച്ചതിലൂടെ ഭാരത സഭയുടെ അംഗീകാരം ലോക സമക്ഷം വര്‍ദ്ധിയ്ക്കുക മാത്രമല്ല മാര്‍പ്പാപ്പായെ തെരഞ്ഞെടുക്കുന്ന കോണ്‍ക്ളേവില്‍ മലയാളി സാന്നിദ്ധ്യവും കൂടിയാണ് ഉണ്ടായിരിയ്ക്കുന്നതെന്ന് ക്ളീമീസ് ബാവ സന്ദേശത്തില്‍ പറഞ്ഞു. ഭാരതസഭയും മാര്‍പ്പാപ്പായുമായി നേരിട്ടുള്ള ബന്ധമുറപ്പിയ്ക്കാന്‍ ലഭിച്ച കൃപാവരമാണ് പുതിയ കര്‍ദ്ദിനാളെന്ന് ക്ളീമീസ് പിതാവ് കൂട്ടിച്ചേര്‍ത്തു.

ദിവ്യബലിയ്ക്കുശേഷം കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നന്ദി പറഞ്ഞു. ലോകമെമ്പാടുമുള്ള മലയാളികള്‍ തന്നോടു കാണിയ്ക്കുന്ന അതിരില്ലാത്ത സ്നേഹത്തിനും തന്റെ സ്ഥാനലബ്ധിയില്‍ പങ്കെടുക്കാന്‍ റോമില്‍ നേരിട്ടെത്തിയതിനും ഇത്തരമൊരു ചടങ്ങ് സംഘടിപ്പിച്ചവര്‍ക്കും പിതാവ് പ്രത്യേകം നന്ദി പറഞ്ഞു.

അമേരിക്ക, ജര്‍മനി, ഫ്രാന്‍സ്, സ്വിറ്റ്സര്‍ലണ്ട്, യു.കെ, ഓസ്ട്രിയ, ഗള്‍ഫ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മലയാളി വിശ്വാസി സമൂഹം ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിച്ചു. കേന്ദ്രമന്ത്രി പ്രൊഫ.കെ.വി.തോമസ്, ജലവിഭവമന്ത്രി പി.ജെ.ജോസഫ്, എം.പി.മാരായ ജോസ് കെ.മാണി, ആന്റോ ആന്റണി, പി.ടി.തോമസ്, കേരള കോണ്‍ഗ്ര് ജനറല്‍ സെക്രട്ടറിമാരായ ഫ്രാന്‍സിസ് ജോര്‍ജ് എക്സ് എംപി, കെ.എഫ്.വര്‍ഗീസ്, കെസിബിസി അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍, സീറോ മലബാര്‍ സഭ അല്മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. വി.സി.സെബാസ്ററ്യന്‍, സംഗീത സംവിധായകനും വചനപ്രഘോഷകനുമായ സണ്ണി സ്ററീഫന്‍, സണ്ണി ആലപ്പാട്ട്, ജോളി തടത്തില്‍ കര്‍ദ്ദിനാളിന്റെ തുരുത്തി ഇടവകാംഗമായ ജിന്‍സണ്‍ എഫ് കല്ലുമാടിയ്ക്കല്‍, തുടങ്ങിയ പ്രമുഖരും സ്വീകരണച്ചടങ്ങില്‍ പങ്കെടുത്തു.

റോമിലെ സീറോ മലബാര്‍ സഭയുടെ പ്രൊക്യുറേറ്റര്‍ റവ. ഡോ. സ്ററീഫന്‍ ചിറപ്പണത്തിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘമാണ് കര്‍ദ്ദിനാളിന് സ്വീകരണം ഒരുക്കിയത്. സ്വീകരണത്തിനു ശേഷം കര്‍ദ്ദിനാളിന്റെ ബഹുമാനാര്‍ത്ഥം അത്താഴ വിരുന്നും നല്‍കി.
- dated 21 Feb 2012


Comments:
Keywords: Europe - Greetings - congratskardianlmargalencherry Europe - Greetings - congratskardianlmargalencherry,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us