Today: 28 Jan 2022 GMT   Tell Your Friend
Advertisements
'നരകത്തിന്റെ വാതില്‍' അടയ്ക്കാന്‍ തുര്‍ക്ക്മെനിസ്താന്‍
Photo #1 - Europe - Otta Nottathil - 13120223karagom
അഷ്ഗാബാദ്: തുര്‍ക്ക്മെനിസ്താനിലെ കരാകം മരുഭൂമിയിലെ ദേര്‍വേസ് ഗ്രാമത്തില്‍ 50 വര്‍ഷങ്ങളിലേറെയായി കത്തിക്കൊണ്ടിരിക്കുന്ന പ്രകൃതിവാതക വിള്ളല്‍ അടയ്ക്കാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ബെര്‍ദിമുഖമെദോവ് ഉത്തരവിട്ടു.

"നരകത്തിന്‍റെ വാതില്‍' എന്നാണ് ഈ വിള്ളല്‍ അറിയപ്പെടുന്നത്. പ്രദേശവാസികളുടെ ആരോഗ്യം കൂടി കണക്കിലെടുത്താണ് ഇത് അടയ്ക്കാനുള്ള നടപടി.

മരുഭൂമിയുടെ നടുവില്‍ സ്ഥിതിചെയ്യുന്ന വിള്ളലിന് ഏകദേശം 70 മീറ്റര്‍ വീതിയും 20 മീറ്റര്‍ ആഴവുമുണ്ട്. കോടിക്കണക്കിനു രൂപ വിലവരുന്ന പ്രകൃതിവാതകമാണ് ഇതിലൂടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നത്. തീ കെടുത്തി, ഇവ ഉപയോഗിക്കാനായാല്‍ ഏറെ ആളുകള്‍ക്ക് ഗുണം ചെയ്യുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

ലോകത്തെത്തന്നെ ഏറ്റവുംവലിയ പ്രകൃതിവാതകശേഖരമാണ് ഇവിടെയുള്ളതെന്നാണ് കരുതപ്പെടുന്നത്. 2010~ലും വിള്ളലിലെ തീയണയ്ക്കാന്‍ പ്രസിഡന്റ് ഗുര്‍ബാംഗുലി ഉത്തരവിട്ടിരുന്നെങ്കിലും ശ്രമം വിജയിച്ചില്ല. 2018~ല്‍ പ്രദേശം സന്ദര്‍ശിച്ച ഗുര്‍ബാംഗുലി വിള്ളലിന്റെ പേര് "കരാകത്തിന്റെ പ്രകാശം' എന്നാക്കിമാറ്റിയിരുന്നു.

ലോകത്തില്‍ ഏറ്റവുമധികം പ്രകൃതിവാതകശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാലാംസ്ഥാനമാണ് തുര്‍ക്ക്മെനിസ്താന്. പ്രകൃതിവാതകങ്ങളുടെ കയറ്റുമതിയിലൂടെ വന്‍ ലാഭമാണ് രാജ്യമുണ്ടാക്കുന്നത്.

തുര്‍ക്ക്മെനിസ്താന്‍, സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന 1971~ലാണ് കരാകം മരുഭൂമിയില്‍ പെട്രോള്‍/പ്രകൃതിവാത പര്യവേക്ഷണം ആരംഭിച്ചത്. ഭൂമി കുഴിച്ച ഗവേഷകര്‍ പ്രകൃതിവാതകമാണ് കണ്ടെത്തിയത്. ഇതിനിടെ കുഴി ഇടിയുകയും വന്‍ ഗര്‍ത്തമുണ്ടായി മീഥെയ്ന്‍ അടക്കമുള്ള വിഷവാതകങ്ങള്‍ പുറത്തുവരുകയായിരുന്നു. ഇതോടെ പര്യവേക്ഷണം അവസാനിപ്പിച്ച ഗവേഷകര്‍, വിഷവാതകങ്ങളെ ഇല്ലാതാക്കാന്‍ തീയിട്ടു. വാതകങ്ങള്‍ ആഴ്ചകള്‍ക്കകം കത്തിത്തീരുമെന്ന പ്രതീക്ഷയോടെയാണ് തീയിട്ടതെങ്കിലും 50 വര്‍ഷത്തിനുശേഷവും ഇവിടെ തീയണഞ്ഞിട്ടില്ല.
- dated 12 Jan 2022


Comments:
Keywords: Europe - Otta Nottathil - 13120223karagom Europe - Otta Nottathil - 13120223karagom,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us