Today: 12 Aug 2022 GMT   Tell Your Friend
Advertisements
നോര്‍വീജിയന്‍ കപ്പല്‍ മഞ്ഞുപാളിയിലിടിച്ചു
Photo #1 - Europe - Otta Nottathil - 1720226ship
ഓസ്ളോ: നോര്‍വീജിയന്‍ ക്രൂസ് കപ്പല്‍ കടലിലെ കൂറ്റന്‍ മഞ്ഞുപാളിയില്‍ ഇടിച്ചു. ഒമ്പതു രാത്രികള്‍ നീണ്ട യാത്രയുടെ ഭാഗമായി അലാസ്കയിലെ ഹബ്ബാര്‍ഡ് ഗ്ളേസിയര്‍ എന്നറിയപ്പെടുന്ന പ്രദേശത്തേക്ക് പുറപ്പെട്ട കപ്പലാണ് അപകടത്തില്‍പ്പെട്ടത്.

പഴയ ടൈറ്റാനിക് ദുരന്തത്തിന്റെ ഓര്‍മകളുണര്‍ത്തിയെങ്കിലും ഈ അപകടത്തില്‍ ആളപായമൊന്നുമില്ല, ആര്‍ക്കും പരുക്കേറ്റിട്ടുമില്ല. യാത്രക്കാരിലൊരാള്‍ കപ്പല്‍ മഞ്ഞുമലയില്‍ ഇടിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്ററ് ചെയ്തു. ഇത് ടെറ്റാനിക് 2.0 എന്ന് യാത്രക്കാരിലൊരാള്‍ വിളിച്ചുപറയുന്നതും വിഡിയോയില്‍ കേള്‍ക്കാം.

അപകടത്തെത്തുടര്‍ന്ന് യാത്ര റദ്ദാക്കി സുരക്ഷ പരിശോധനകള്‍ക്കായി കപ്പല്‍ അടിയന്തരമായി അലാസ്കന്‍ തലസ്ഥാനമായ ജുന്യൂവിലെ തുറമുഖത്ത് എത്തിച്ചു. കോസ്ററ് ഗാര്‍ഡ് ജീവനക്കാരും മുങ്ങല്‍ വിദഗ്ധരും നടത്തിയ പരിശോധനയില്‍ വലത് മുന്‍ഭാഗത്ത് കേടുപാടുകള്‍ കണ്ടെത്തി. കപ്പല്‍ അറ്റകുറ്റപ്പണികള്‍ക്കായി സിയാറ്റിലിലേക്ക് കൊണ്ടുപോകും.

1912 ഏപ്രില്‍ 10നാണ് ടൈറ്റാനിക് സമാനരീതിയില്‍ അറ്റ്ലാന്‍റിക്കിലെ മഞ്ഞുപാളിയില്‍ ഇടിച്ച് തകരുന്നത്. മഞ്ഞുപാളികളില്‍ തട്ടി കപ്പലിന്‍റെ അടിഭാഗത്ത് വിള്ളല്‍ വീണതോടെ വെള്ളം നിറഞ്ഞു. രണ്ടു മണിക്കൂറും 40 മിനിറ്റും കൊണ്ട് കപ്പല്‍ കടലില്‍ താഴ്ന്നു. ആയിരത്തിലധികം പേര്‍ക്കാണ് ദുരന്തത്തില്‍ ജീവന്‍ നഷ്ടമായത്.
- dated 01 Jul 2022


Comments:
Keywords: Europe - Otta Nottathil - 1720226ship Europe - Otta Nottathil - 1720226ship,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12820225dennark
ഡെന്‍മാര്‍ക്കിലെ കുടിയേറ്റക്കാരുടെ പുതിയ തലമുറ വിദ്യാഭ്യാസത്തില്‍ മുന്നേറുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12820223greece
വ്യാജ രേഖകളുമായി ഗ്രീസ് വിടാന്‍ ശ്രമിച്ച 22 കുടിയേറ്റക്കാര്‍ പിടിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11820223spain
സ്പാനിഷ് ഷെങ്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്ന ഇന്ത്യക്കാരുടെ എണ്ണത്തില്‍ വര്‍ധന Recent or Hot News
തുടര്‍ന്നു വായിക്കുക
11820225ukraine
യുക്രെയ്നിലെ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 21 പേര്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
immigration_ease_portugal_2022
പോര്‍ച്ചുഗല്‍ കുടിയേറ്റം സുഗമമാക്കാന്‍ വിദേശികളുടെ നിയമം പരിഷ്കരിച്ചു ; മലയാളികള്‍ക്ക് പ്രയോജനപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
work_permit_spain_new_concers_eases_2022
സ്പെയിനില്‍ വര്‍ക്ക് പെര്‍മിറ്റ് ലളിതമാക്കി 5 ലക്ഷത്തോളം തൊഴിലവസരങ്ങള്‍ വിദ്യാര്‍ത്ഥി വിസക്കാര്‍ക്കും മലയാളികള്‍ക്കും സുവര്‍ണ്ണാവസരം
തുടര്‍ന്നു വായിക്കുക
10820224whatsapp
പുതിയ സ്വകാര്യതാ ഫീച്ചറുകളുമായി വാട്സാപ്പ്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us