Today: 26 Jan 2021 GMT   Tell Your Friend
Advertisements
തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമം: നിരവധി പേര്‍ക്ക് തടവ്
Photo #1 - Europe - Otta Nottathil - 281120206turkey

അങ്കാറ: നാലുവര്‍ഷം മുമ്പ് തുര്‍ക്കിയില്‍ നടന്ന സൈനിക അട്ടിമറി ശ്രമവുമായി ബന്ധപ്പെട്ട കേസില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ക്കും നാലു പൗരന്മാര്‍ക്കും ജീവപര്യന്തം കഠിന തടവ് ശിക്ഷ.

2016 ജൂലൈ 15ന് നടന്ന അട്ടിമറി ശ്രമത്തിനിടെ വിമത സൈനികര്‍ തുര്‍ക്കി പാര്‍ലമെന്‍റ്, പ്രസിഡന്‍റിന്‍െറ വസതി എന്നിവക്കുനേരെ ബോംബാക്രമണം നടത്തിയിരുന്നു. ആക്രമണത്തില്‍ 251 പേര്‍ കൊല്ലപ്പെടുകയും 2,200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാര്‍ലമെന്‍റ് മന്ദിരത്തിന് ബോംബിട്ട മുന്‍ പൈലറ്റും ലഫ്. കേണലുമായ ഹസന്‍ ഹുസ്നു ബല്‍കിജി, ബോംബാക്രമണത്തിന് ഉത്തരവ് നല്‍കിയ മുന്‍ ലെഫ്റ്റനന്‍റ് മുസ്തഫ മിതി കൈഗുസുസ്, ഇന്ധനം നല്‍കിയ ടാങ്കര്‍ താവള കമാന്‍ഡര്‍ ബാകിര്‍ എര്‍ജാന്‍ വാന്‍, അട്ടിമറി ആസൂത്രണം ചെയ്ത പൗരന്മാരായ കമാല്‍ ബാത്മാസ്, ഹാകാന്‍ തശീക്, ഹാറൂന്‍ ബിനിസ്, നൂറുദ്ദീന്‍ ഔറുതുശ് എന്നിവര്‍ക്ക് 79 വീതം ജീവപര്യന്തം കഠിന തടവാണ് അങ്കാറ കോടതി വിധിച്ചത്.

15 പേരുടെ മരണത്തിനിടയാക്കി പ്രസിഡന്‍റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍െറ വസതിക്ക് സമീപം ബോംബിട്ട യുദ്ധവിമാനത്തിന്‍െറ പൈലറ്റ് മുസ്ലിം മജീദിനെ 16 വീതം ജീവപര്യന്ത്യം കഠിന തടവിനാണ് ശിക്ഷിച്ചത്. ഇവരുള്‍പ്പെടെ 21 പേരെയാണ് ജീവപര്യന്തം തടവിന് ശിക്ഷിച്ചത്.
- dated 28 Nov 2020


Comments:
Keywords: Europe - Otta Nottathil - 281120206turkey Europe - Otta Nottathil - 281120206turkey,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
26120213dutch
നെതര്‍ലന്‍ഡ്സില്‍ ലോക്ക്ഡൗണ്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കരുത്താര്‍ജിക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
25120219covid
കോവിഡ് ബാധിതരുടെ എണ്ണം പത്തു കോടിയിലേക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25120216france
ഫ്രാന്‍സില്‍ വീണ്ടും ലോക്ക്ഡൗണ്‍ വരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24120219who
ദരിദ്ര രാജ്യങ്ങള്‍ക്ക് അടുത്ത മാസം നാലു കോടി ഡോസ് വാക്സിന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24120217france
ഫ്രാന്‍സില്‍ വാക്സിനേഷന്‍ പത്തു ലക്ഷം പിന്നിട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
24120216italy
വാക്സിന്‍ വിതരണം പുനപ്പരിശോധിക്കാന്‍ ഇറ്റലി
തുടര്‍ന്നു വായിക്കുക
24120215zone
യാത്രകള്‍ കുറയ്ക്കാന്‍ ആഹ്വാനവുമായി യൂറോപ്യന്‍ യൂണിയന്‍
ഡാര്‍ക്ക് റെഡ് മേഖലകള്‍ പ്രഖ്യാപിച്ചേക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us